2022-23 വരെ2023-242024-25


പരിസ്ഥിതി ദിനാഘോഷം

 

ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീൽ പരിപാടി നടന്നു.

അടൽ ടിങ്കറിങ്

 
 
ലാബിൽ കുട്ടികൾ നടത്തിയ പ്രദർശനം ബഹുമാനപെട്ട ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിപിൻ സി ബാബു നിർവഹിച്ചു . ചടങ്ങിൽ മാവേലിക്കര ഡി ഇ ഓ ശ്രീമതി പി ഡി അന്നമ്മ മുഖ്യ അതിഥി ആയിരുന്നു . മാനേജർ ശ്രീ വിഠലദാസ് , സ്കൂൾ എച് എം ബീന കെ , സീനിയർ അസിസ്റ്റന്റ് ശോഭ കുമാരി , എ ടി അൽ ചാർജ് ഓഫീസർ മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു .

ജൂലൈ 21 അന്താരാഷ്ട്ര യോഗ ദിനം

യോഗാ ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ കായിക അധ്യാപകരുടെയും എച് എം  ബീന കെ , സീനിയർ അസിസ്റ്റന്റ് - ശോഭാകുമാരി , കൈറ്റ് മാസ്റ്റർ സന്തോഷ് കെ  എന്നിവരുടെ  നേതൃത്വത്തിൽ യോഗ പരിശീലിക്കുന്ന കുട്ടികളെ വിളിച്ച് ഒരു മീറ്റിംഗ് കൂടുകയും യോഗ ദിനത്തെക്കുറിച്ച്  മാനേജർ ജി വിഠലദാസ് , സന്ദേശം നൽകുകയും ചെയ്തു തുടർന്ന്  യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. കായിക അധ്യാപകൻ അഖിൽ ആനന്ദ് സാറിന്റെ നിർദ്ദേശം അനുസരിച്ച് കുട്ടികൾ യോഗ അഭ്യാസപ്രകടനം നടത്തി. 
 

ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനാചരണം

നാഗസാക്കി ദിനത്തെ സംബന്ധിച്ച് ഒരു അവബോധം കുട്ടികൾക്ക് ശോഭാകുമാരി ടീച്ചർ നൽകി.ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

സ്വതന്ത്ര ദിനാചരണം

 

ഇന്ത്യയുടെ എഴുപത്തി ആറാം സ്വാതന്ത്രദിനം ആഘോഷിച്ചു . വാർഡ് കോൺസിലർ ശ്രീമതി അമ്പിളി എസ് പതാകയുയർത്തി . എച് എം ബീന കെ സ്വാതന്ത്രദിനസന്ദേശം നൽകി . തുടർന്ന് ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളുടെ പരേഡ് നടന്നു .കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു

 

ചന്ദ്രയാൻ 3 വിക്ഷേപണം

 

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി യുപി,എച്ച്എസ് തലത്തിൽ ഉപഗ്രഹങ്ങളുടെ മോഡൽ നിർമ്മാണം പോസ്റ്റർ നിർമ്മാണം ക്വിസ് കോമ്പറ്റീഷൻ എന്നിവ സംഘടിപ്പിച്ചു ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി. സയൻസ് ക്ലബ് , ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും ചന്ദ്രയാൻ 3 വിക്ഷേപണം കാണാനുള്ള അവസരം ഒരുക്കി

 

ശുചിത്വമിഷൻ മാലിന്യമുക്തകേരളം - രണ്ടാം ഘട്ടം സ്കൂൾതല പ്രവർത്തനം

 

Teens Club