ജി.എച്ച്.എസ്.തവിടിശ്ശേരി/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ്

ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു.തിരഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.45 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് ഐ ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ചെയ്തുവരുന്നു. റോബോട്ടിക്ക്സ് , ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് വിദഗ്ദ പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്.
ലിറ്റിൽ കൈററ് ചാർജ്ജുള്ളവർ  :
ബീന സി കെ ,'തഷ്‌രീഫ

സ്‌കൂളിന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്തതിന്റെ ന്യൂസ് റിപ്പോർട് :സ്‌കൂളിലെ ലിറ്റൽ കൈറ്റ് കുട്ടികൾ തയ്യാറാക്കിയത്.

Thavidisseri LittleKite News