മ അൻ മആ അറബിക് ഷോർട് ഫിലിം

പ്രമാണം:IMG-20240115-WA0008.jpg


ഭാഷകൾ ചങ്ങലകൾ പൊട്ടിക്കെട്ടെ ...

മഅൻ മഅ

ഭാഷ കേവലം കൂട്ടക്ഷരങ്ങളല്ല. അവ മനുഷ്യ ജീവിതത്തിന്റെ താളവും പ്രതീക്ഷയും ആണ്. ജാതിയുടെയും മതത്തിന്റെയും അതിർത്തികളുടെയും കള്ളികളിൽ തളച്ചിട്ട് വീർപ്പു മുട്ടുന്ന ഒരോ ഭാഷയും അതിന്റെ ശ്വാസം വീണ്ടെടുക്കണം. അവയെ വരിഞ്ഞു മുറുക്കിയ ചങ്ങലകൾ പൊട്ടിച്ചേ പറ്റൂ...

Short film
മ അൻ മ ആ


ജി.എം.യു.പി സ്കൂൾ ചേന്ദമംഗല്ലൂർ  സൗഹൃദ വിപ്ലവത്തിന്റെ മുഷ്ടികൾ വാനിലേക്കുയർത്തി ആ ചങ്ങലകൾ തകർക്കുകയാണ്. ഇവിടെ ഭാഷകൾ സ്വതന്ത്രമാകുകയാണ്. പ്രിയ അധ്യാപകൻ ധ്രുവകാന്തിന്റെ തെളിച്ചമുളള കഥക്ക് നിതിൻ മാഷിന്റെ ക്യാമറ പതിഞ്ഞപ്പോൾ മനോഹരമായ ഒരു ദൃശ്യാവിഷ്ക്കാരം  പിറന്നു 'മഅൻ മഅ '. ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞു മോൾ ദേവികയും സഹപ്രവർത്തകരായ അശ്വതി ടീച്ചറും മജീദ് മാഷും സുജിത് മാഷും വാസു മാഷും അഭിനയ സാധ്യതകളെ തൊട്ടു വർണ്ണാഭമാക്കി. അണിയറിയൽ അധ്യാപികമാരായ ഷബ്ന എടക്കണ്ടിയും അർച്ചനയും സറീനയും സാലിമയും.

മജിദ് പുളിക്കലിന്റെ ഏകോപന മികവിൽ ഹെഡ് മാസ്റ്റർ വാസു മാസ്റ്ററിന്റെ നേതൃത്വത്തിൽ മികവിന്റെ ഒരിതൾ കൂടി വിരിയുകയാണ്.

ഒരു പൊതു വിദ്യാലയത്തിന്റെ ആത്മവിശ്വാസത്തിന്റെ കയ്യൊപ്പ്

സാജിദ് പുതിയോട്ടിൽ



അൽ മാഹിർ അറബിക് പരീക്ഷ

ജി.എം.യു.പി സ്കൂൾ ചേന്ദംമങ്ങല്ലൂർ ൽ അൽമാഹിർ അറബിക് സ്ക്കോളർഷിപ് പരീക്ഷ നടന്നു. അധ്യാപകരായ സെറീന ടീച്ചർ, മജീദ് മാസ്റ്റർ, ധ്രുവകാന്ത് മാസ്റ്റർ, സാലിമ ടീച്ചർ തുടങ്ങിയവർ പരീക്ഷക്ക് നേതൃത്വം നൽകി.

 
അൽമാഹിർ
 


/* ചിത്രോത്സവം */

ജി.എം.യു.പി.സ്കൂൾ ചേന്ദമംങ്ങല്ലൂരിൽ ഒന്നാം ക്ലാസ്സിൽ ചിത്രോത്സവം നടത്തി. പ്രധാന അധ്യാപകൻ വാസു മാസ്റ്റർ ചിത്രോത്സവം ഉത്ഘാടനം ചെയ്തു.ഒന്നാം ക്ലാസ്സിലെ അധ്യാപികമാരായ പ്രീത ടീച്ചർ, സൗമ്യ ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

 
ചിത്രോത്സവം


പ്രകൃതിയെ അറിയാം (മഞ്ചാടി) പ്രീ പ്രൈമറി

ഗ്രീൻ ഡേ യുടെ ഭാഗമായി എൽ കെ ജി, യു കെ ജി  കുട്ടികളും അധ്യാപകരും ശ്രീ ടി.കെ അബ്‌ദുൾ റസാഖ് സാർ ന്റെ വീട് സന്ദർശിച്ചു . വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളും പൂക്കളും കുട്ടികൾക്ക് കണ്ടുമനസ്സിലാക്കുവാനുള്ള അവസരം ലഭിച്ചു . കുട്ടികൾക്ക് ഇത് പുതിയൊരു അനുഭവമായിരുന്നു . അധ്യാപികമാരായ ശ്രീമതി പ്രിയ ടീച്ചർ ,അനിത ടീച്ചർ , സിന്ധു എന്നിവർ വീട് സന്ദർശനത്തിന് നേതൃത്വം നൽകി.

 
 
 

ജി.എം.യു.പി. സ്കൂളിൽ ദ്വിദിന സഹവാസക്യാമ്പ് 'നൂൽ പട്ടം' സംഘടിപ്പിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പ്‌ നടപ്പിലാക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീം പദ്ധതിയുടെ ഭാഗമായി ചേന്ദമംഗല്ലൂർ ജി.എം.യു.പി. സ്കൂളിൽ  ദ്വിദിന സഹവാസക്യാമ്പ്  'നൂൽ പട്ടം' സംഘടിപ്പിച്ചു.

" സേവനം സഹജീവനം" എന്ന ആപ്തവാക്യം മുൻ നിർത്തി സംഘടിപ്പിച്ച

ക്യാമ്പിൽ

ഗ്രൂപ്പ് ഡൈനാമിക്സ്

പുലരിത്തുടി

ഒരു കുഴലിൻ നാദം നമ്മൾ

അകക്കണ്ണ് തൊടുമ്പോൾ

പ്രകൃതി പാഠം

പട്ടവും നൂലും

തുടങ്ങിയ സെഷനുകളാണ് നടന്നത്.

ശ്രീനിവാസൻ ചെറുകുളത്തൂർ

ലിനീഷ് നരയംകുളം

സുധാകരൻ ചൂലൂർ

അബ്ദു അരീക്കോട്

ഹുസൈൻ. പി.എ.

ഇർഫാൻ കെ.ടി

തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കി.

കൂട്ടായ്മയുടെ കരുത്തും കരുതലും അറിഞ്ഞ്

സർഗാത്മകതയുടെയും സ്വയം പ്രകടനത്തിന്റെയും സൗന്ദര്യം നുകർന്ന്

പ്രകൃതിയെ അടുത്തറിഞ്ഞ്

ഭിന്നശേഷിക്കാരുടെ ജീവിതം നേരിട്ട

നുഭവിച്ച്

കുടുംബത്തിലും വിദ്യാലയത്തിലും സമൂഹത്തിലും സ്വന്തം സ്ഥാനം ബോധ്യപ്പെട്ട് കുട്ടികൾ രണ്ടു ദിവസം ചെലവഴിച്ചു.

മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ

ദീപ്തി.ടി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഇ. സത്യനാരായണൻ

കൗൺസിലർ അബ്ദുൾ ഗഫൂർ , കുന്ദമംഗലം ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ അജയൻ എൻ.പി.

പി.ടി.എ.പ്രസിഡണ്ട് സുബീഷ് . ഒ, എസ്.എം.സി. ചെയർമാൻ ബഷീർ അമ്പലത്തിങ്ങൽ, എം.പി.ടി.എ പ്രസിഡണ്ട്

ഷബ്ന ജാസ്മിൻ , കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസലുറഹ്മാൻ , പി.ടി.എ. വൈസ് പ്രസിഡണ്ട് ഡോ.എം.പി. മുഹമ്മദ്, പ്രഥമാധ്യാപകൻ കെ.വാസു, സ്റ്റാഫ് സെക്രട്ടറി ത്രിവേണി പി.   എസ്. ആർ.ജി

കൺവീനർ സജീവ്.കെ.

സ്കൂൾ ലീഡർ ജസ ജുമാൻ  തുടങ്ങിയവർ സംബന്ധിച്ചു.

ക്യാമ്പ് ഡയരക്ടർ സാജിദ് പുതിയോട്ടിൽ, യൂണിറ്റ് കോർഡിനേറ്റർ

കർണകുമാർ ഡി.പി.

അധ്യാപകർ,   പി.ടി.എ.   ,   എസ്.എം.സി  ,

എം.പി. ടി.എ അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നല്കി Dhr 21:28, 5 മാർച്ച് 2024 (IST)