സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/നാടോടി വിജ്ഞാനകോശം
കേരളത്തിലെ വിവിധ കലാരൂപങ്ങള്‍
- കാക്കാരിശ്ശി നാടകം :-മധ്യതിരുവിതാംകൂറില്‍ നിലനിന്നുപോരുന്ന ഒരു വിനോദകല.
- കാളിയൂട്ട് :- കാളിസേവയുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനകല.
- കാവടിയാട്ടം :- കേരളത്തിലും തമിഴ്നാട്ടിലും പ്രചാരത്തിലുള്ള അനുഷ്ഠാനനൃത്തരൂപം.
- കുമ്മട്ടി :- കുമ്മാട്ടിപ്പുല്ലു കൊണ്ട് ശരീരം മൂടി പൊയ്മുഖവുമണിഞ്ഞ് നടത്തുന്ന കലാരൂപം.
- കൂടിയാട്ടം :- നടന്മാര് കുടി ആടുന്നതുകൊണ്ട് കൂടിയാട്ടം എന്നറിയപ്പെടുന്ന ഒരു ക്ഷേത്രകലയാണ്.
- കൂത്ത് :- ഒരു ക്ഷേത്രകലയാണ്. ചാക്യാന്മാരാണ് കൂത്ത് നടത്തുന്നത്.
- കോല്‍ക്കളി :- ഒരു വിനോദകലരൂപം.
- ചവിട്ടുനാടകം :- കേരളത്തിലം ക്രിസ്താനികളുടെ ഒരു ദൃശ്യകല. കഥകളിയിലെ ചില അംഗങ്ങളോട് സാദൃശ്യം.
- തിരുവാതിരക്കളി :- ഇത് സ്ത്രീകളുടെ മാത്രമായ കലയാണ്.
- പൂരക്കളി :- കേരളത്തിലെ ഏറ്റവും വടക്കന്‍ ജില്ലകളിലെ കലാരൂപം.
- പൊരാട്ടുനാടകം :- പാണസമുദായത്തില്‍പ്പെട്ടവര്‍ അവതരിപ്പിക്കുന്ന കലാരൂപം.
- പരിചമുട്ടുകളി :- ഒരിക്കല്‍ ആയോധന പ്രധാനമായ വിനോദമായിരുന്നു പരിചമുട്ടുകളി. കാലക്രമേണ ഒരു അനുഷ്ഠാന നൃത്തരൂപമായി മാറി.
- മാര്‍ഗംകളി :- ക്രിസ്ത്യാനികളുടെ ഇടയില്‍ മാത്രം പ്രചാരമുള്ള ഒരു വിനോദകല.
- മുടിയേറ്റ് :- മധ്യകേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ആണ്ടിലോരിക്കല്‍ നടത്തപ്പെടുന്ന അനുഷ്ഠാനകല.
- സര്‍പ്പപ്പാട്ട് :- നാഗക്ഷേത്രങ്ങളിലും , സര്‍പ്പക്കാവുകളിലും പുള്ളുവര്‍ നടത്തുന്ന അനുഷ്ഠാനനിര്‍വഹണം.
- തിറയാട്ടം :- തെക്കന്‍മലബാറിലെ(കോഴിക്കോട്, മലപ്പുറം ജില്ലകള്‍) കാവുകളില്‍ ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ഗോത്രകലാരൂപം.
- തിറ :- ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളില്‍ സംഘടിപ്പിക്കുന്ന നാടോടികലാരൂമാണ്.
- തീയ്യാട്ട് :- പ്രാചീനമായ ഒരു അനുഷ്ഠാനകല. അയ്യപ്പന്‍തീയ്യാട്ട്, ഭദ്രകാളിതീയ്യാട്ട് എന്നിങ്ങനെ തീയ്യാട്ട് രണ്ടുതരം.
- തെയ്യം :- ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി വടക്കേമലബാറില്‍ ഏറെ പ്രചാരം സിന്ധിച്ചിട്ടുള്ള അനുഷ്ഠാനകല.
- ദഫ്മുട്ട് :- മുസ്ലീം വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപം.
- ഒപ്പന :- മുസ്ലീം സ്ത്രീകള്‍ നടത്തുന്ന ഒരു സാമുദായിക വിനോദം.
** അര്‍ജുനനൃത്തം :-ദക്ഷിണകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ കണ്ടുവലരുന്ന ഒരു അനുഷ്ഠാനകല. ** ആദിത്യ പൂജ :- കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലും തെക്കേമലബാറില്‍ ചിലയിടങ്ങളിലും നിലവിലുള്ള അനുഷ്ഠാനകല. ** ഏഴിവട്ടംകളി :- പാലക്കാട്ടു ജില്ലയില്‍ പ്രചാരമുള്ള ഒരു അനുഷ്ഠാനകല. പാണന്മാരാണ് ഇതില്‍ ഏര്‍പ്പെടുന്നത്. ** ഏഴാമുത്തിക്കളി :- ഹാസ്യരസ പ്രധാനമായ ഒരു വിനോദകല. കലാരൂപത്തില്‍ ചോദ്യോത്തരങ്ങളടങ്ങിയ പാട്ടുകളാണധികവും. ** അയനിപ്പാട്ട്:- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളില്‍ ഒരിനം.
തൊഴിലുകള്‍ ഓരോ തൊഴിലിന്നും അതാതില്‍ പ്രാവീണ്യമുള്ളവര്‍ കുര്യനാട് ഉണ്ടായിരുന്നു .
കൃഷികള്‍ നെല്ലായിരുന്നു ആദ്യ കാലം മുതല്‍ കുര്യനാട് പ്രദേശത്തെ പ്രധാന കൃഷി . ജലലഭ്യ തയുള്ള ഭാഗങ്ങളില്‍ വെടടുകല്ലുകളും കൊത്തിനിരത്തിയും ഉയര്‍ന്ന ഭാഗങ്ങളിലെ മണ്ണ് എടുത്തുമാറ്റിയും നെല്‍കൃഷിക്കുള്ള സ് ഥലം ഒരുക്കിയിരുന്നു .കൂടാതെ പാടങ്ങളിലും നെല്ല് കൃഷി ചെയ്തിരുന്നു. തെരുവ , കുരുമുളക് , അടക്കാമരം (കവുങ്ങ്), തെങ്ങ് , കാപ്പി , കശുവണ്ടി എന്നീ നാണ്യ വിള കളായിരുന്നു പ്രധാന കൃഷികള്‍ . റബര്‍ കൃഷി പിന്നീടാണ് വ്യാപകമായത് . കരിമ്പ് , എള്ള് , തുവര , ഇഞ്ചി , മഞ്ഞള്‍ , കച്ചോലം പടവലം, പൈനാപ്പിള്‍ , ചേമ്പ് , ചേന , ചെറുകിഴങ്ങ് എന്നിവ ഇടവിളയായി ആദ്യ കാലങ്ങളില്‍ കൃഷി ചെയ്തിരുന്നു . കൃഷിക്കാരായ ആളുകള്‍ ഓലക്കുടയും തൊപ്പിപ്പാളയും ഉപയോഗിച്ചിരുന്നു . പ്രധാന വേഷ ങ്ങള് തോര്‍ത്ത് , ചുട്ടടി , ചട്ടട , മുണ്ട് , നേര്യത്, കൈലി തുടങ്ങിയവയായിരുന്നു .
വീട് പനയോല , വൈക്കോല്‍ എന്നിവകൊണ്ടാണ് ആളുകള്‍ വീടു മേഞ്ഞിരുന്നത് . എന്നാല്‍ ചില വീടുകള്‍ പുല്ലുകൊണ്ടും നിര്‍മ്മിച്ചവയായിരുന്നു. ഇല്ലിക്കണിയാരം , ചെറുമരത്തിന്റെ കഴകള്‍ എന്നിവ ഉപയോഗിച്ചാണ് വീടിന്റെ മേല്‍ക്കൂര തീര്‍ത്തിരുന്നത് . പ്രധാനപ്പെട്ടട ഇല്ലങ്ങളെല്ലാം പണിതിരുന്നത് മരഉരുപ്പടികള്‍ കൊണ്ടാണ്. ഓട് പ്രചാരത്തിലായത്തോടെ ചോരുന്ന വീടുകള്‍ ഇല്ലെന്നായി.
പ്രധാന കുംടുബങ്ങള്
നാട്ടറിവുകള്‍ നമ്മുടെ നാട്ടറിവുകളാണ് പഴഞ്ചൊല്ലുകളും, കടങ്കഥകളും, നാടോടിപ്പാട്ടുകളും മറ്റുമായി രൂപംകൊണ്ടത്. ഒറ്റമൂലി ചികിത്സകളും നാട്ടറിവിന്റം ഭാഗതന്നെയാണ്.
പഴഞ്ചൊല്ലുകള്‍
- ചുട്ടയിലെ ശീലം ചുടല വരെ
- വിത്തുഗുണം പത്തുഗുണം
- വിത്താഴം ചെന്നാല്‍ പത്തായം നിറയും
- വേലി തന്നെ വിളവുതിന്നുക
- വെള്ളതില്‍ പൂട്ടലും കൂട്ടത്തില്‍ പാടലും
- അറിയാത്തപിള്ളക്കു ചൊറിയുമ്പോള്‍ അറിയും.
- കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം
- ഉരിനെല്ല് ഊരാന്‍ പോയിട്ട് പത്തുപറനെല്ല് പന്നിതിന്നു
- ഇരുന്നുണ്ടവന്‍ രുചിയറിയില്ല
- കരിമ്പിനു കമ്പുദോഷം
- കര്ക്കിടമാസത്തില് പത്തുണക്കം
- വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം