എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/പ്രവർത്തനങ്ങൾ/2023-24
സ്കൂൾ പ്രവേശനോത്സവം
2024 ജൂൺ മാസം ഒന്നാം തിയതി സ്കൂൾ പ്രവേശനോത്സവം നടത്തുകയും പുതുതായി പ്രവേശിച്ച മുഴുവൻ കുട്ടികളും അക്ഷരദീപം തെളിയിക്കുകയും ചെയ്തു.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരത്ത് പ്രഥമ അധ്യാപിക വൃക്ഷതൈകൾ നട്ടു.
സ്വാതന്ത്രദിനം
ഓഗസ്റ്റ് 15 ന് സ്വാതന്ത്ര ദിന റാലി സംഘടിപ്പിക്കുകയും രക്ഷിതാക്കളെ ഉൾപ്പെടുത്തി വെളളറട വരെ വർണ്ണശബളമായി റാലി നടത്തുകയും ചെയ്തു.
ഓണാഘോഷം
മനോഹരമായ അത്തപൂക്കളം ഉണ്ടാക്കുകയും ഓണ പരിപാടികൾ നടത്തുകയും ചെയ്തു. കെങ്കേമമായ ഓണസദ്യ നൽകി.
ബാലമിത്രം ക്വിസ് ബുക്ക് ഉദ്ഘാടനം
കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മുഴുവൻ കുട്ടികൾക്കും പ്രയോജനപ്പെടത്തക്ക വിധത്തിൽ 500 ചോദ്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് ഒരു ജി.കെ.ബാലമിത്രം പുസ്തകം പുറത്തിറക്കി.
ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് എടുക്കുകയും പേപ്പർ ഉപയോഗിച്ച് റോക്കറ്റ് നിർമ്മിക്കുകയും ചെയ്തു.
പച്ചക്കറിത്തോട്ടം
സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും ജൈവവളം മാത്രം ഉപയോഗിച്ച് കൃഷി മെച്ചപ്പെടുത്തുകയും ചെയ്തു. ഷിബു സാർ നേതൃത്വം വഹിച്ചു.
സ്കൂൾ ശാസ്ത്രമേള
സബ് ജില്ലാതലത്തിൽ നടന്ന ശാസ്ത്രമേളയിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും ഓവറോൾ രണ്ടാം സ്ഥാനം ലഭ്യമാകുകയും ചെയ്തു.
സ്കൂൾ കലോത്സവം
സബ് ജില്ലാ കലോത്സവത്തിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വച്ച് സമ്മാനങ്ങൾ നേടുകയും ചെയ്തു.
പ൦നയാത്ര