സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പോ‍ർട്ട്കൊല്ലം

കൊല്ലം കോർപറേഷന്റെ ഒരു ഭാഗമാണ് പോർട്ട് കോല്ലം

ഭൂമിശാസ്ത്രം

കൊല്ലം പട്ടണത്തിൽ നിന്നും ഏകദേശം രണ്ട് കി.മി.ദൂരത്താണ് പോർട്ട് കൊല്ലം എന്ന ഈ പ്രദേശം സ്ഥിതി ചെയുന്നത്. കൊല്ലം പട്ടണത്തിന്റെകേന്ദ്രമായ കൊല്ലം പോർട്ടിനടുത്താണ് സെന്റ്,ജോസഫ് യു.പി. എസ് സ്ഥിതിചെയുന്നത്. ചരിത്രത്തിൽ തന്നെ വളരെ പ്രാധാന്യമുളള ഈ പ്രദേശത്തിലെ ജനങ്ങളുടെ പ്രധാനതൊഴിൽ മത്സ്യബന്ധനം ആണ്.കടലിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ വരുമാന മാർഗവും

മത്സ്യബന്ധനം തന്നെയാണ്.പുരാതന കാലം മുതൽ തന്നെ കൊല്ലം ഒരു വാണിജ്യ പ്രദേശമാണ്. പണ്ട് കാലത്ത് വിദേശരാജ്യങ്ങളിൾ പലതും വാണിജ്യ ആവിശ്യത്തിനായി കൊല്ലം തുറമുഖമാണ് ആശ്രയിച്ചിരുന്നത്.

പൊതുസ്ഥാപനങ്ങൾ

പോലിസ് സ്റ്റേഷൻ,ബാങ്ക്,വിദ്യാലയം,ആരാധനാലയം തുടങ്ങി നിരവധി പൊതുസ്ഥാപനങ്ങൾ ഈ പ്രദേശത്ത് കാണാൻ സാധിക്കും

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഈ പ്രദേശത്ത് ഏക വാദ്യാഭ്യാസ സ്ഥാപനമാണ് സെന്റ്.ജോസഫ്.യു.പി.എസ്.വലിയകട.