സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ കാസർകോട് ജില്ലയിലെ, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലാണ് തൃക്കരിപ്പൂർ എന്ന കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്. തൃക്കരിപ്പൂർ പഞ്ചായത്ത് വടക്കൻ തൃക്കരിപ്പൂർ, തെക്കൻ തൃക്കരിപ്പൂർ ഗ്രാമങ്ങൾ ചേർന്നതാണ്.പണ്ട് കർണാടക സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ ഗ്രാമം 1956 നവംബർ 1 ലെ കേരളപ്പിറവിയോടെ കേരളത്തിന്റെ ഭാഗമായി. 2.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക്: പിലിക്കോട്,പടന്ന പഞ്ചായത്തുകളും,കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ, പെരളം പഞ്ചായത്തും, തെക്ക്: കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുൻസിപ്പാലിറ്റിയും, കിഴക്ക് ,കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയും കരിവെള്ളൂർ പഞ്ചായത്തും, പടിഞ്ഞാറ് വലിയപറമ്പ്,പടന്ന പഞ്ചായത്തുമാണ്. കാസർകോട് ജില്ലയുടെ തെക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന തൃക്കരിപ്പൂർ പഞ്ചായത്ത് ഭൂമിശാസ്ത്രപരമായി പൂർണ്ണമായും തീരപ്രദേശത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ്.

പൊതുജനാരോഗ്യ കേന്ദ്രങ്ങൾ

  • താലൂക്ക് ഗവ. ആശുപത്രി , തങ്കയം
  • പ്രൈമറി ഹെൽത്ത്‌ സെന്റർ , ഉടുംബന്തല
  • എം.സി ഹോസ്പിറ്റൽ , തൃക്കരിപ്പൂർ
  • ലൈഫ് കെയർ ഹോസ്പ്പിറ്റൽ , തൃക്കരിപ്പൂർ
  • സർക്കാർ ആയ്യുർവ്വേദ ആശുപത്രി,കൊയോങ്കര
  • കുടുംബക്ഷേമകേന്ദ്രം,കൊയോങ്കര

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഒരു എഞ്ജിനിയറിംഗ് കോളേജ് (കോളേജ് ഓഫ് എഞ്ജിനിയറിംഗ്,തൃക്കരിപ്പൂർ),ഫാർമസി കോളേജ് (Rajiv Gandhi Institute of Pharmacy, തൃക്കരിപ്പൂർ പോളി ടെക്നിക്, തൃക്കരിപ്പൂർ എം.ഇ.സി എന്ന പേരിൽ പ്രസിദ്ധമായ മുനവ്വിറുൽ ഇസ്‌ലാം മദ്റസ,.എച്.എസ്.സി വിദ്യാലയങ്ങൾ, മറ്റു വിദ്യാലയങ്ങൾ തുടങ്ങിയവ തൃക്കരിപ്പൂരിൽ ഉണ്ട്.ജാമിഅ സഅദിയ്യ അൽ ഇസ്ലാമിയ്യ, മുജമ്മഉൽ ഇസ്‌ലാമി, എന്ന പേരിൽ രണ്ട്അനാഥാലയവും സയ്യിദ് മുഹമ്മദ് മൗല, ജാമിഅഃ സഅദിയ്യ എന്ന പേരിൽ ഖുർആൻ കോളേജുമുണ്ട്.Pmsa pookoyathangal smarakka vocational higher secondary school കൈക്കോട്ടുകടവ്

തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ

കാസർകോട്:ഇത് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ. കാലം കുത്തിയൊഴുകി മറഞ്ഞിട്ടും മായാത്ത ചിലതുണ്ട് ഇവിടെ. ഒന്ന് ചെവിയോർത്താൽ കേൾക്കാമത്. ചീറിപ്പായുന്ന ട്രെയിനിൻറെ സൈറൺ മാത്രമല്ല, അതിലും ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്ന കെ. കേളപ്പൻറെ ശബ്ദം.കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ കേളപ്പൻ ഉപ്പ് കുറുക്കൽ നിയമത്തിനെതിരെ പ്രസംഗിക്കുകയും കുറുക്കിയെടുത്ത ഉപ്പ് പരസ്യമായി വിൽക്കുകയും ചെയ്ത സ്ഥലമാണിത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൻറെ വീരസ്മരണകളുറങ്ങുന്ന തൃക്കരിപ്പൂരിലെ പഴയ റെയിൽവേ സ്റ്റേഷൻ കെട്ടിടം.സ്റ്റേഷൻ1930-ൽ പയ്യന്നൂർ ഉളിയത്ത് കടവിൽ നടന്ന ഉപ്പുസത്യഗ്രഹത്തിൽ ടി.എസ് തിരുമുമ്പ്, ഹരീശ്വരൻ തിരുമുമ്പ്, കെ. മാധവൻ എന്നിവർ പങ്കെടുത്തിരുന്നു. ഉപ്പ് നിയമത്തിനെതിരായ സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേളപ്പനും പി കൃഷ്ണപിള്ളയും കാസർകോടെത്തിയത്. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ സമരസേനാനികൾക്കൊപ്പം ജാഥയായി എത്തിയ നേതാക്കൾ ഉപ്പ് പരസ്യമായി വിറ്റു.വിവരമറിഞ്ഞ പൊലീസ് റെയിൽവേ സ്റ്റേഷനിൽ കേളപ്പനെയും ഉപ്പുവാങ്ങിയ സി.എം കുഞ്ഞിരാമൻ നമ്പ്യാരെയും ഒപ്പമുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്തു. പിന്നീട് വലിയ പ്രതിഷേധം ഉയർന്നപ്പോൾ ഇവരെ വിട്ടയച്ചു. തൃക്കരിപ്പൂരിലെ ആവേശം കേരളമാകെ പടർന്നു.തൃക്കരിപ്പൂരിൽ പുതിയ റെയിൽവേ സ്റ്റേഷൻ വന്നെങ്കിലും സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് വേദിയായ പഴയ കെട്ടിടം പൊളിച്ചുമാറ്റാതെ സംരക്ഷിക്കാൻ റെയിൽവേ തയ്യാറായി. 1916 ലാണ് ഈ കെട്ടിടം പണിതത്. പുതിയ കെട്ടിടം നിർമിച്ചപ്പോൾ ​റെയിൽവേ ജീവനക്കാരുടെ വിശ്രമമുറിയായി ഈ പഴയ കെട്ടിടം ഉപയോഗിക്കുന്നു.

ബീരിച്ചേരി ജുമാ മസ്ജിദ്

നൂറ്റാണ്ട് പഴക്കമുള്ള ബീരിച്ചേരി ജുമാ മസ്ജിദ് ചരിത്ര പ്രസിദ്ധമാണ്. മതസൗഹാർദ്ദത്തിന് പേരുകേട്ട ജുമാമസ്ജിദിലെ നാലു ശുഹദാ മഖാമിൽ നാനാജാതി മതസ്ഥർ സന്ദർശനത്തിനായി എത്താറുണ്ട് എന്നത് ഏറെ സവിശേഷതയുള്ളതാണ്.