Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



1. അന്തർ ദേശീയ യോഗാ ദിനം  ജൂൺ 21

SPC യൂണിറ്റിന്റെ  ഭാഗമായി സംസ്ഥാന യോഗാ ചാമ്പ്യൻഷിപ്പിൽ ട്രെയിനിങ് ലഭിച്ച കുട്ടികൾ നേതൃത്യം നൽകിയ യോഗ പരിശീലന പരിപാടി സ്‌കൂളിൽ നടത്തി

2. ലോക ലഹരി വിരുദ്ധ ദിനം

പുകയില ഉല്പന്നങ്ങൾക്കും  മദ്യം , മയക്കു മരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾക്കും  എതിരെ എല്ലാവിദ്യാർത്ഥികളും  പ്രതിജ്ഞ  എടുത്തു. ലഹരി വിരുദ്ധ ദിന റാലി നടത്തി . ലഹരിരഹിത ജീവിതം നിത്യ ഹരിത ജീവിതം  എന്ന സന്ദേശം  ഉയർത്തി SPC യുണിറ്റ്  പോസ്റ്റർ രചന മത്സരവും, കൊളാഷ്‌ നിർമാണ മത്സരവും നടത്തി .

3. എസ് .പി .സി  ദിനാചരണം

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  എസ് .പി .സി  ദിനാഘോഷത്തിന്റെ  ഭാഗമായി നടന്ന ഗാർഡ് ഓഫ് ഓണർ മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ  ശ്രീ. ഉത്തംദാസ് സാർ അഭിവാദ്യം സ്വീകരിച്ചു. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട്  രാഘവൻ വലിയ വീട്ടിൽ അധ്യക്ഷത  വഹിച്ചു. സ്‌കൂൾ മാനേജർ ശ്രീ. മുഹമ്മദ്  ഷെരീഫ്  മുഖ്യതിഥി ആയിരുന്നു

SPC സംസ്ഥാന ക്വിസ് അനുമോദനം

ചട്ടഞ്ചാലിൽ നിന്നും ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി , ബാൻഡ് മേളം അകമ്പടിയോടെ ഒന്നാം സ്ഥാനം നേടിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സായന്ത് , പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ കൃഷ്ണജിത്ത് , വൈഭവി എന്നിവരെ സ്ക്കൂൾ കോമ്പൗണ്ടിലേക്കു ആനയിക്കുകയും ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന മുഖ്യ അഥിതി ആയുള്ള ചടങ്ങിൽ ആദരിക്കുകയും ചെയ്തു.ചട്ടഞ്ചാലിൽ നിന്നും ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി , ബാൻഡ് മേളം അകമ്പടിയോടെ ഒന്നാം സ്ഥാനം നേടിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സായന്ത് , പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ കൃഷ്ണജിത്ത് , വൈഭവി എന്നിവരെ സ്ക്കൂൾ കോമ്പൗണ്ടിലേക്കു ആനയിക്കുകയും ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന മുഖ്യ അഥിതി ആയുള്ള ചടങ്ങിൽ ആദരിക്കുകയും ചെയ്തു.