സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഫ്രീഡം ഫെസ്റ്റ്
LITTLE KITES യൂണിറ്റിന്റെ നേതൃത്വത്തിൽ August 9ന് Freedom Fest ന്റെ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്വതന്ത്ര സോഫ്റ്റവെയർ ആശയപ്രചരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ് വെയർ ഉപയോഗവും കൂടി ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ നടത്തിയത്. ആഗസ്റ്റ് 9 ന് സ്കൂൾ അസംബ്ലിയിൽ ' ഫ്രീഡം ഫെസ്റ്റ് -2023 'മായി ബന്ധപ്പെട്ട സന്ദേശം വായിച്ചു. Freedom Fest poster competition നടത്തുകയും , ഒന്നും , രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്തു. മികച്ച പോസ്റ്ററിന്റെ പ്രിന്റ് എടുത്ത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. റോബോട്ടിക്സ് പ്രോജക്ടുകളുടേയും ,ഇലക്ട്രോണിക്സ് പഠനോപകരണങ്ങളുടേയും എക്സിബിഷൻ നടന്നു. റോബോട്ടിക്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിനായി ലിറ്റിൽ കൈറ്റ്സ് 9 -ാം ക്ലാസ് പ്രവർത്തനപുസ്ത്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന റോബോട്ടിക് പ്രവർത്തനങ്ങളും പ്രയോജനപ്പെടുത്തി. Welcom Girl (Arduino വച്ച് തയാറാക്കിയത് ), Dancing Light , Traffic light ,Electronic Dice, Exp EyEs ഉപയോഗിച്ചുള്ള സയൻസ് ലാബ് പ്രവർത്തനം എന്നിവ ഉപയോഗപ്പെടുത്തി. സ്കൂളിൽ സംഘടിപ്പിച്ച ഐ. റ്റി. കോർണറിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കും സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്കും കാണുന്നതിനുമുള്ള അവസരം നൽകി.