ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 140 വർഷം പഴക്കമുള്ള വിദ്യാലയ മുത്തശ്ശിയാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട് . ഹൈടെക് ക്ലാസ് മുറികളും സുസജ്ജമായ സയൻസ് ഐടി ലാബുകളും ലൈബ്രറിയും ഉള്ള ഈ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളിൽ ഒന്നാണ് ലിറ്റിൽകൈറ്റ്സ് . നൂതന സാങ്കേതികവിദ്യയുടെ പുത്തൻ ആശയങ്ങൾ ഹൈസ്കൂൾ തലം മുതൽ തന്നെ കുട്ടികളിലേക്ക് എത്തിക്കുന്നത് വഴി ഐടി മേഖലയിൽ കുട്ടികളുടെ താൽപര്യവും കഴിവും വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . ഗ്രാഫിക്സ്, ആനിമേഷൻ,പ്രോഗ്രാമിംഗ് , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മലയാളം കംപ്യൂട്ടിംഗ് തുടങ്ങി വിവിധ മേഖലകളിൽപരിശീലനം നൽകുന്ന ഈ ക്ലബ്ബിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എട്ടാം ക്ലാസിൽ കൈറ്റ് നടത്തുന്ന ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വഴിയാണ്. 2018 ൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെ ഭാഗമായി 2018 തന്നെ ഞങ്ങളുടെ സ്കൂളിലും എൽകെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.വെഞ്ഞാറമൂട് ഹയർ സെക്കൻഡറി സ്കൂളിൽ വളരെ ചിട്ടയോടെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തുന്നതോടൊപ്പം സമൂഹത്തിന് പ്രയോജനകരമാകുന്ന മറ്റു പ്രവർത്തനങ്ങളിലും വെഞ്ഞാറമൂട് എൽകെ യൂണിറ്റ് ആവേശപൂർവ്വം പങ്കെടുക്കുന്നു.ലിറ്റിൽ കൈറ്റ്സ് എന്താണെന്നും അതിൽ എങ്ങനെ അംഗമാകാം എന്നും അറിയാൻ വായിക്കൂ....
ഞങ്ങൾ വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സ് ....
ഞങ്ങൾ നാല് ബാച്ചുകളിലായി 165 പേർ ആണ് വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സ്.....
2023 വരെയുള്ള വെഞ്ഞാറമൂട് എൽ കെ യൂണിറ്റിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ വീഡിയോ കാണാം ...