ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



ര‍ൂപീകരണം - ജ‍ൂൺ , 2024


കൺവീനർ:- രജനീഷ് വി. (അധ്യാപകൻ)

പ്രസിഡന്റ് - മ‍ുഹമ്മദ് റിള (ക്ലാസ്സ് -6)

സെക്രട്ടറി‍ - ഹെബിൻ ജിബി (ക്ലാസ്സ് -7)

ആകെ അംഗങ്ങളുടെ എണ്ണം - 20


പ്രവർത്തനങ്ങൾ


ചാന്ദ്ര ദിനം :- ജ‍ൂലായ് -21


മനുഷ്യന്റെ അമാനുഷികമായ നേട്ടങ്ങളിൽ ഒന്നായി വിശേഷിപ്പിക്കാൻ സാധിക്കുന്ന ചാന്ദ്രദൗത്യത്തിന്റെ 54-ാമത് വാർഷികം നിലാവ് -2024 എന്ന പേരിൽ.2024 ജൂലൈ -21ന് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.ഭാവനകൾക്കും അപ്പുറം ചന്ദ്രനിലേക്ക് പറന്നിറങ്ങുവാൻ മനുഷ്യന് സാധ്യമായത് എങ്ങനെ എന്ന് കുട്ടികൾക്ക് ഐ.സി.ടി.യുടെ സഹായത്തോടെ വിവരിച്ചു കൊടുത്തു. ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനത്തിലൂടെയും, ക്ലാസുകളിലൂടെയ‍ും കുട്ടികൾക്ക് വിവരങ്ങൾ നന്നായി മനസ്സിലാക്കുവാൻ സാധിച്ചു. ചാന്ദ്രയാത്രയുടേത് മാത്രമല്ല ചാന്ദ്രയാത്രികരുടേയും, അനുബന്ധ വിവരങ്ങളുടെയും ക്രോഡീകരണം ചിത്രങ്ങളുടെയും വീഡിയോയുടെയും സഹായത്തോടെ നടത്തുകയുണ്ടായി. തുടർന്ന്, ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ, ചാന്ദ്രദിന പോസ്റ്റർ രചന,അമ്പിളിമാമന് ഒരു കത്ത്, ചന്ദ്രനിലെ താമസം - ഭാവനാത്മക രചന, തുടങ്ങിയ വിവിധയിനം പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.


ചാന്ദ്രദിന ക്വിസ് മത്സരത്തിൽ യു.പി. വിഭാഗത്തിൽ നിന്നും എഴാം ക്ലാസ് വിദ്യാർത്ഥികളായ തീർത്ഥ പ്രദീപ് , പാർവതി ഗിരീഷ്. എന്നിവർ യഥാക്രമം ഒന്നും, രണ്ടും സ്ഥാനം സ്വന്തമാക്കി.എൽ.പി. വിഭാഗത്തിൽ നിന്നും നാലാം ക്ലാസ് വിദ്യാർത്ഥിയായ സിയ സജി , മ‍ൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അമൽ ദേവ് എന്നിവർ യഥാക്രമം ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കി.