സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ വിദ്യാലയം

പാഠശാലയ്ക്ക് മരണമില്ല.അത് പുതുതായി വിദ്യാർത്ഥികളെ സ്വീകരിച്ച് സമർത്ഥൻമാരാക്കി തുടർച്ചയായി പുറത്തയച്ചു കൊണ്ടിരിക്കുന്നു.പാഠശാല ഒരു വൻവർഷം പോലെയാണ് അതിൽ പുതിയ ഇലകളും പൂവും കായും വരികയും പൊഴിയുകയും ചെയ്യുന്നു. പരമാവധി പക്ഷികളും ശലഭങ്ങളും അതിൽ കൂടിയേറിയിട്ട് പിരിഞ്ഞുപോകുന്നു.വൃക്ഷം വീണ്ടും വളർന്നു കൊണ്ടിരിക്കുന്നു.സെന്റ് എഫ്രേംസ് വിദ്യാലയം ലോകാവസാനം വരെ നിലനിൽക്കുമാറാകട്ടെ.
-വെല്ലിംഗ്ടൺ
പ്രതീക്ഷയുടെ പൂക്കാലം മനസ്സിന്റെ മന്ദാരച്ചെപ്പിനുള്ളിൽ സൂക്ഷിക്കുന്ന മണിമുത്താണ് എന്റെ വിദ്യാലയം.ആരെയും ആകർഷിക്കുന്ന സൗന്ദര്യപ്രഭ എന്റെ വിദ്യാലയ മുത്തശ്ശിയുടെ സവിശേഷതയാണ്.ഏവർക്കും തണലേകി നിൽക്കുന്ന വൃക്ഷലതാദികളും വിശാലമായ അങ്കണവും സെൻറ് എഫ്റേംസിനെ അനന്യമാക്കുന്നു. ഓരോ കോണിലും പ്രതീക്ഷയുടെ പൂക്കാലം നിറഞ്ഞുനിൽക്കുന്നതായി തോന്നിപ്പോകും.
-ഗോപിക ഷാജി
മാന്നാനത്തുനിന്ന് വിദൂരമായ സ്ഥലത്ത് താമസിക്കുന്ന എനിക്ക് സ്കൂളിൽ പഠിക്കാൻ സാധിച്ചത് സ്കൂളിനോട് അനുബന്ധിച്ചുള്ള ബോർഡിംഗ് സൗകര്യമാണ്. ബോർഡിംഗ് ജീവിതം വീടിന് തുല്യമാക്കാൻ അധികാരികൾ ശ്രദ്ധിക്കുന്നു. സമഗ്രമായ വ്യക്തിത്വ രൂപീകരണത്തിന് പ്രാധാന്യം നൽകുന്ന വിദ്യാർത്ഥിക്ക് മെച്ചപ്പെട്ട ഭാവി കരിപ്പിടിപ്പിക്കുവാനാവും. എല്ലാവിധ ആധുനിക സൗകര്യങ്ങളും ബോർഡിങ്ങിൽ ഉണ്ട്.
-അനീഷ് കെ