എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അമ്മ മലയാളം

വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്റൂമുകളും എഴുത്തുകാരുടെ ഭവനങ്ങളായി മാറിയ മികച്ച പ്രവർത്തനമായിരുന്നു 'അമ്മ മലയാളം .തകഴിയുടെയും മാധവികുട്ടിയുടെയും ഒ വി വിജയന്റെയും എം ടി യുടെയുമൊക്കെ വീടുകളായി ഓരോ ക്ലാസ്റൂമുകളും ഒരുങ്ങി.അന്ന് വിദ്യാലയത്തിലെത്തിയ കുരീപ്പുഴ ശ്രീകുമാറിനെപോലെയുള്ള സാഹിത്യലോകത്തെ പ്രശസ്തരായവർ തകഴിയേയും കാത്തയെയും പരീക്കുട്ടിയെയും കറുത്തമ്മയെയും ഒക്കെ അത്ഭുതത്തോടെയാണ് നോക്കികണ്ടത്.ഓരോ എഴുത്തുകാരനെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കുട്ടികൾ ക്ലസ്സ്മുറിയിൽ ഒരുക്കിയിരുന്നു.

പുസ്തക ഉടുപ്പ്

വായന വാരാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയം ആവിഷ്കരിച്ച വ്യത്യസ്തതയാർന്ന പരിപാടിയായിരുന്നു പുസ്തകഉടുപ്പ് .അന്നത്തെ ദിവസം വിദ്യാലയത്തിലെ മുഴവൻ കുട്ടികളും അദ്ധ്യാപകരും  ജീവനക്കാരും ഓരോ പുസ്തകങ്ങളായി വേഷം പകർന്നാണ് വിദ്യാലയത്തിൽ എത്തിയത്.അവർ അണിഞ്ഞു വന്ന ഉടുപ്പിൽ ഓരോ പുസ്തകങ്ങളും അതിന്റെ എഴുത്തുകാരും പുസ്തകരൂപത്തിൽ ആലേഖനം ചെയ്യപ്പെട്ടിരുന്നു.ബഷീറും ഷേക്‌സ്പിയറും കേശവദേവും അങ്ങനെ പുതിയവരും പഴയകാലത്തുള്ളവരുമായ എഴുത്തുകാർ വിദ്യാലയാങ്കണത്തിൽ പരസ്പരം സംവദിച്ചുകൊണ്ട് നടക്കുന്ന കാഴ്ച കാണാൻ എല്ലാ മാധ്യമങ്ങളും വിദ്യാലയത്തിൽ എത്തുകയും പിറ്റേന്നത്തെ പത്രങ്ങളിലെ മുൻ പേജ് വാർത്തയായി വിദ്യാലയം മാറുകയും ചെയ്തു.

ജീവാമൃതം

വിദ്യാലയത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിനേടികൊടുത്ത പ്രവർത്തനമാണ് കുട്ടികൾ രചിച്ച ജീവാമൃതം എന്ന സസ്യ ശാസ്ത്ര പരിസ്ഥിതി പഠന ഗ്രന്ഥം .22 വാല്യങ്ങളിലായി 7500 പേജുകളുള്ള ബൃഹത്തായ ഈ ഗ്രന്ഥം വിദ്യാലയത്തിന് നിരവധി അംഗീകാരങ്ങൾ നേടിത്തന്നു.

സ്‌നേഹവീട്

വിദ്യാലയം ഏറ്റെടുത്തു നടപ്പിലാക്കി വരുന്ന ഭവന പദ്ധതിയിലൂടെ വിദ്യാലയത്തിലെ ഭവന രഹിതരായ ഏഴു വിദ്യാർത്ഥികൾക്ക് വീട് ഒരുക്കി കൊടുക്കാൻ സാധിച്ചിട്ടുണ്ട്.

കാരുണ്യ പദ്ധതി

കരുതൽ[edit | edit source]

ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്ന സമീപ വിദ്യാലമായ ആദർശ് വിദ്യാലയത്തിലെ കുട്ടികൾക്ക് കാരുണ്യ പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .കൂടാതെ അവിടുത്തെ കുട്ടികളെ നമ്മുടെ വിദ്യാലയത്തിൽ കൊണ്ടുവരുകയും ഇവിടെയുള്ള കുട്ടികൾക്കൊപ്പം കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു.ഓണാഘോഷ പരിപാടിയുടെ ഭാഗമായി അവർക്ക് ഓണപ്പുടവ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.