ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23
പ്രവേശനോത്സവം 2022-23
2022 ജൂൺ 1 ബുധൻ രാവിലെ 10 മണിക്ക് പ്രവേശനോത്സവം നടത്തി. അലിവ് പാലിേറ്റീവ് കെയർ ഡയറക്ടർ റവ. സബി മാത്യു ഉദ്ഘാടനം നിർവഹിച്ചു. മുനസിപ്പൽ കൗൺസിലർ സുനു സാറാ ജോൺ, ചിങ്ങവനം സി എ ടി ആർ സിജു, പിടിഎ പ്രസിഡന്റ് സിജുകുമാർ, പ്രധാനാദ്ധ്യാപിക മീനു മറിയംചാണ്ടി, സീനിയർ അദ്ധ്യാപിക ജെസ്സിയമ്മ ആൻഡ്രൂസ്, വിദ്യാർത്ഥി പ്രതിനിധി എന്നിവർ ആശംസകൾ അറിയിച്ചു. നവാഗതരെ ബുക്കും പേനയും മധുരവും നൽകി സ്വീകരിച്ചു.
പ്രവേശനോത്സവം കാണുന്നതിന് ക്ലിക്ക് ചെയ്യുക https://youtu.be/_4XI_jwvtI0
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സെന്റ് ഗിറ്റ്സ് കോളേജിലെ അദ്ധ്യാപകൻ ശ്രീ സുജൂ പി.ചെറിയാൻ പ്രധാനാദ്ധ്യാപിക മീനുമറിയം ചാണ്ടിക്ക് വൃക്ഷത്തൈ (നീർമരുത് ) കൈമാറി . സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു.
അക്ഷരമുറ്റം പദ്ധതി
ജൂൺ 13 ന് ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം ബി.ശശികുമാർ (സി പി എം ഏരിയാ സെക്രട്ടറി) നിർവ്വഹിച്ചു നാട്ടകം സഹകരണ ബാങ്ക് മാനേജർ രാജൻ, കോട്ടയം നഗരസഭാ കൗൺസിലർപി.എം.ജെയിംസ്, റിപ്പോർട്ടർ മനാഫ്, പ്രധാനാദ്ധ്യാപിക മീനുമറിയം ചാണ്ടി എന്നിവർ സന്നിഹിതരായിരുന്നു
ലോക രക്തദാന ദിനം
ജൂൺ 14ലോക രക്തദാന ദിനമായി ആഘോഷിച്ചു. രക്തദാനത്തിന്റെ ആവശ്യകത, രക്തദാനം എന്ത് എങ്ങനെ ആർക്കൊക്കെ ചെയ്യാംഎന്നിവ വ്യക്തമാക്കുന്ന ലഘു നാടകം, വിവിധ രക്തഗ്രൂപ്പുകൾ പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ കുട്ടികൾക്ക് പരയോജനപ്രദമായിരുന്നു
വായനാവാരം
ജൂൺ 19 മുതൽ 25 വരെ വായനാവാരമായി ആഘോഷിക്കുന്നു.
ലോകസംഗീതദിനം
ജൂൺ 21 ലോകസംഗീതദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു. കെ കെ ശ്യാംമോഹൻ മുഖ്യാതിഥിയായിരുന്നു.
അന്താരാഷ്ട്രയോഗാദിനം
2021-22പ്രവർത്തനങ്ങൾ
2020-21 പ്രവർത്തനങ്ങൾ
2019-20പ്രവർത്തനങ്ങൾ
2018-19 പ്രവർത്തനങ്ങൾ
ഗാലറി 2022-23
-
സംഗീതദിനം