കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ

സീഡ് ക്ലബ്

മാതൃഭൂമി ദിനപത്രത്തിന്റെ നേതൃത്വത്തിലുള്ള "സമൂഹനന്മ ‍കുട്ടികളിലൂടെ" എന്ന കൂട്ടായ്മ നേട്ടങ്ങൾ

  • 2014 - 15 വർഷത്തിലെ ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് സ്ക്കൂളിന് പ്രോത്സാഹനസമ്മാനവും സീഡ് ക്ലബ് കോ-ഡിനേറ്റർക്ക് Best Seed Co-ordinater അവാർഡും ലഭിച്ചു.
  • 2015 - 16 സ്ക്കൂൾ തല പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനസമ്മാനവും GEM OF THE SEED അവാർഡും ലഭിച്ചു.

പ്രവർത്തനങ്ങൾ

  1. എല്ലാ വർഷവും കൃഷിവകുപ്പ് നൽകുന്ന പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് വിതരണം നടത്താറുണ്ട്
  2. പച്ചക്കറി തൈ വിതരണം
  3. കുണ്ടുങ്ങൽ ഭയാഗത്ത് കൃഷി പ്രോത്സാഹനത്തിന് നടത്തന്ന തറവാട് കൃഷി
  4. ബോധവൽക്കരണ ക്ലാസ്സ്
  5. മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായ Jam, Squash മുതലായവയുടെ നർമാണ പരിശീലന ക്ലാസ്
  6. പരിസ്ഥിതി ദിനാഘോഷം
  7. HOPE എന്ന സംഘടനയുടെ സഹായത്തോടെ Grow bag, Vermi compost മുതലായവ കൃഷി സാധനങ്ങൾ മിതമായ നിരക്കിൽ‍ വിതരണം
  8. Micro Green 'എന്ത്?' 'എങ്ങന?' എന്ന് കുട്ടികളെ മനസ്സിലാക്കുകയും ഇത് ഒരു സംരംഭമായി തുടങ്ങാനുള്ള മാർഗ്ഗനിർദേശങ്ങളും നൽകി
  9. KSCST കൂടെ സാമ്പത്തിക സഹായത്താ്‍ സ്ഥാപിച്ച സംവിധാനം വഴി വർഷങ്ങളായി കിണർ റീചാർജ് ചെയ്യുന്നു. ഇതിനുള്ള സാങ്കേതിക സഹായം നൽകിയത് OISCAയാണ്
  10. എല്ലാ വർഷവും Ramakrishna Mission പരിസ്ഥിതി ക്ലബ്ബ് നടത്തുന്ന ജീവനം പരിപാടിയിൽ പങ്കെടുത്തു

ഏറ്റെടുത്ത് ചെയ്ത പ്രോജക്റ്റുകൾ

  • കുണ്ടുങ്ങൽ പ്രദേശത്തെ കിണറുകളെ census നടത്തി
  • കുണ്ടുങ്ങൽ പ്രദേശത്തെ കിണറുകൾ എത്രത്തോളം ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് KSCSTയുടെ സാമ്പത്തിക സഹായത്തോടെ നടത്തിയ പ്രോജക്ട്
  • Transfat ഭക്ഷണ സാധനങ്ങളിൽ കാണപ്പെടുന്ന ഘടകം ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു
  • സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കോട്ടൂളി തണ്ണീർതട സംരക്ഷണത്തെകുറിച്ചുള്ള പ്രോജക്ട്

അറബിക്ക് ക്ലബ്

അറബിക്ക് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ ബിച്ചാമിനബി എൻ. വി, മെറീന പി. ടി, മാജിദ ടി.കെ, ലുബ്ന സി. വി, നെബ് ല സി.വി അറബിക് ക്ലബിൻെറ ആദ്യയോഗം 15-06-2017 ന് ബിച്ചാമിനബി ടീച്ചറുടെ നേതൃത്വത്തിൽ 10- Gയിലെ റിയ റഫീഖിൻെറ പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂളുകളിൽ അറബിക് ക്ലബിൻെറ പ്രാധാന്യം, അംഗങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്നിവയെ കുറിച്ച് ടീച്ചർ സംസാരിച്ചു. തുടർന്ന് പ്രസിഡൻ സ്ഥാനത്തേക്ക് 9 H ലെ ഷംന, വൈസ് പ്രസിഡൻായി ആമിന ഫിസ (9 B), സെക്രട്ടറി ഹിബ പി.ഐ (10 F) , ജോയിൻറ് സെക്രട്ടറി അജ്മൽ മർഫീന (10 H) എന്നിവരെ തെരഞ്ഞെടുത്തു. യു.പി വിഭാഗത്തിൽ നിന്നും ഫിദ വി (7 D), ഫാത്തിമ തസ്നീം (7 G) എന്നിവരെയും തെരഞ്ഞെടുത്തു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ് സെക്രട്ടറിയായ ഹിബ പി.ഐ (10 F) സ്കൂൾ അസംബ്ളിയിൽ അറബിക് പ്രസംഗം നടത്തി. മറ്റ് ക്ലബുകളുടെ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. റമദാൻ, വായനാദിനം എന്നിവയോടനുബന്ധിച്ച് യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഖുർ ആൻ പാരായണാ മൽസരം നടത്തി. ഹൈസ്കൂൾ വിഭാഗം 1- മിൻഹ സാദിഖ് (8 E) 2- ഹന്ന റഫീദ് (9 E) 3- ലിയാന വി.പി (9 D) യു.പി വിഭാഗം 1- ആയിശ മിസ് ല (7 C) 2- ബർസ സെയിൻ (7 D) 3- ആയിശ നൂറ (6 C) സമ്മാനങ്ങൾ അസംബ്ളിയിൽ വിതരണം ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന പ്രചരണ ജാഥയിൽ പ്ലകാർഡുകൾ പ്രദർശിപ്പിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ നടന്ന "അലിഫ് അറബിക് മെഗാക്വിസ്സി"ൽ യു.പി വിഭാഗം ആയിഷ മിസ് ല സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം നുസ്ഹ പി.ടി സ്കൂൾ, സബ്ജില്ല, ജില്ലാ മൽസരങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു.]]

അറബിക് ക്ലബ്

ജൂൺ 19.

വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് ഗൂഗിൾ ഫോം ഉപയോഗിച്ച് ക്വിസ് മത്സരം നടത്തി

ജൂലൈ 15

സ്കൂൾതല   അലിഫ് ടാലൻറ് ടെസ്റ്റ്  നടത്തി

ആഗസ്റ്റ്  15

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് അറബിക് പോസ്റ്റർ രചന മത്സരം നടത്തി. ഇതിൻെറ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു.

ഒക്ടോബർ 15

എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കി.

ഡിസംബർ 18

അന്താരാഷ്ട്ര അറബിക് ദിനം

ഇതോടനുബന്ധിച്ച്  ഡിസംബർ 7 മുതൽ 12 വരെ  ബാച്ച് 1, ബാച്ച് 2 നും

അറബിക് ക്വിസ്, അറബിക് പോസ്റ്റർ, കാലിഗ്രാഫി, പ്രസംഗം, ഉപന്യാസം, ഖുർആൻ പാരായണം,

കൊളാഷ് കോവിഡ് 19, എന്നിവയിൽ മത്സരം നടത്തി എത്തി

ഡിസംബർ 18ന് കുട്ടികൾ തയ്യാറാക്കിയ രചനകൾ പ്രദർശിപ്പിക്കുകയും, മത്സരത്തിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനാർഹരായ കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സ റഷീദ ടീച്ചർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ അബ്ദു സാറ് സമ്മാന വിതരണ നടത്തി.

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ സലീന എം, ഫാത്തിമ അബ്ദു റഹ്മാൻ, ഫെബിൻ സി.പി, ജുസ്ന അഷ്റഫ്, ക‍ൃഷ്ണേന്ദു ഇംഗ്ലീഷ് ക്ലബിൻെറ ആദ്യയോഗം 13-06-17 ന് 9 bൽ ആരംഭിച്ചു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വായനയെ കുറിച്ചും ദിനാചരണങ്ങളിൽ ക്ലബിനുളള പങ്കിനെക്കുറിച്ചും സംസാരിച്ചു. പ്രസിഡൻറ് സ്ഥാനത്തേക്ക് 10 F ലെ ജസ പി.കെ വൈസ് പ്രസിഡൻറായി 10 E ലെ ഫജ്റ , സെക്രട്ടറി ഫിദ (8 A), ജോയൻറ് സെക്രട്ടറി റെന പി.ട്ടി (9 E) എന്നിവരെ തെരഞ്ഞെടുത്തു. ജൂൺ 14ന് രക്തദാനദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബിൻെറ അസംബ്ലി 10 G ലെ കുട്ടികൾ നടത്തി. രക്തദാനത്തിൻെറ പ്രാധാന്യത്തേകുറിച്ച് റിയ ഇ.വി (10 G) പ്രസംഗിച്ചു. വായനാവാരത്തോടനുബന്ധിച്ച് ജൂൺ 19ന് " Wings of fire"ൻെറ പുസ്തക നിരൂപണം സാമില മാലിക് (10 G) ക്കും 'Alchemist' എന്ന പുസ്തകത്തിൻെറ നിരൂപണം ജസ പി.കെ (10 F) നടത്തി.]]

ഹിന്ദി ക്ലബ്

ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ എം. എച്ച്. എം ആയിശാബി, പി.എൻ.എം രഹന, ഷക്കീല ഖാത്തൂൻ, നുബില എൻ, കമറുന്നീസ. കെ. വി ഹിന്ദി ക്ലബിൻെറ ആഭിമുഖ്യത്തിൽ 15-06-17 ന് ഹൈസ്ക്കൂൾ വിഭാഗം ഷക്കീല ടീച്ചറുടെ നേതൃത്വത്തിലും യു. പി വിഭാഗം ആയിശ ടീച്ചറുടെ നേതൃത്വത്തിലും യോഗം ചേരുകയും ഇരു വിഭാഗങ്ങളിൽ നിന്നും സെക്രട്ടറി പ്രസിഡൻറുമാരെ തിരഞ്ഞെടുക്കുകയും ചെയ്തു. സ്കൂളിൽ ഹിന്ദി ക്ലബിൻെറ ആവശ്യകത, ഈ വർഷത്തെ പരിപാടികളുടെ പ്രവർത്തനത്തെക്കുറിച്ച് വിദ്യാർത്ഥികളുടെ പങ്കിനെകുറിച്ച് വ്യക്തമായ ധാരണയും നൽകി. ഹൈസ്കൂൾ വിഭാഗം സെക്രട്ടറി പ്രസിഡൻറ് അഫ്നാൻ ഹർഷിദ യു. പി വിഭാഗം സെക്രട്ടറി പ്രസിഡൻറ് ബഹീജ യുസ്റ പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ജൂലൈ 27 ന് ക്വിസ്മത്സരം ഇരു വിഭാഗവും നടത്തുകയും അതിൽ ഹൈസ്കൂൾ വിഭാഗം I ബർസ നൗഷാദും II ആയിശ റിയായും യു. പി വിഭാഗം I ലിയാന തബസ്സും II ആയിഷ റഫയും സമ്മാനർഹരായി 31-07-17 ന് പ്രേംചന്ദ് ദിനത്തിൻെറ ഭാഗമായി ഹൈസ്കൂൾ വിഭാഗം അസം ബ്ലി ഹിന്ദിയിൽ നടത്തുകയും , യു. പി വിഭാഗം 01-08-17 ന് നടത്തുകയും ചെയ്തു. വിജയികൾക്ക് സമ്മാനദാനവും നൽകി. യു.പി വിഭാഗം : 1- ആയിശ മിസ് ല (7 C) 2- ബർസ സെയിൻ (7 D) 3- ആയിശ നൂറ (6 C) ഹൈസ്കൂൾ വിഭാഗം : 1- മിൻഹ സാദിഖ് (8 E) 2- ഹന്ന റഫീദ് (9 E) 3- ലിയാന വി.പി (9 D) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമ്മാനങ്ങൾ അസംബ്ളിയിൽ വിതരണം ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന പ്രചരണ ജാഥയിൽ പ്ലകാർഡുകൾ പ്രദർശിപ്പിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ നടന്ന "അലിഫ് അറബിക് മെഗാക്വിസ്സി"ൽ യു.പി വിഭാഗം ആയിഷ മിസ് ല സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം നുസ്ഹ പി.ടി സ്കൂൾ, സബ്ജില്ല, ജില്ലാ മൽസരങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു.]]

ക്ലബ് പ്രവർത്തനങ്ങൾ (2021-2022)

വായനാ ദിനം ജൂൺ 19

വായനാ ദിനത്തിൽ പോസ്റ്റർ നിർമാണവും പുസ്തക പരിചയവും നടത്തി

പ്രേംചന്ദ് ദിനം ജൂലായ് 31

പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണം നടത്തി.

സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗ്രീറ്റിംഗ് കാർഡ് നിർമാണം സ്പീച് എന്നിവ  നടത്തി.

അദ്ധ്യാപക ദിനം സെപ്റ്റംബർ 5

അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ ഹിന്ദിയിൽ വാർത്താ അവതരണം ആരംഭിച്ചു

ഹിന്ദി ദിനം സെപ്റ്റംബർ 14

ഹിന്ദി ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ നടത്തി അക്ഷരവൃക്ഷം, പ്രസംഗം, പദ്യപാരായണം, മുദ്രാവാക്യ അവതരണം, ഹിന്ദിയിൽപരിചയപ്പെടൽ, സ്കിറ്റ്, വേർഡ് ഗെയിം എന്നിവ കുട്ടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു.

ശിശുദിനം നവംബർ 14

ശിശുദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം പ്രസംഗം  എന്നിവ നടത്തി *

അടൽ ടിങ്കറിങ് ലാബ്

 
ടിങ്കറിങ് ലാബ് ഉദ്‌ഘാടനം

ആമുഖം

ശാസ്ത്രസാങ്കേതിക മേഖലയിൽ കുട്ടികൾക്ക് അറിയാനും പരീക്ഷണങ്ങൾ നടത്താനും കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അടൽ ടിങ്കറിങ് റോബോട്ടിക് സയൻസ് സ്ഥാപിതമായി. 11 ഫെബ്രുവരി 2019 നു മന്ത്രി ടി.പി രാമകൃഷ്ണൻ MLA ലാബ് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് 6 മുതൽ 12 വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെ ഒരു എൻട്രൻസ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കുകയും അവർക്ക് ക്ലാസ് നല്കുകയും ചെയ്തു. കുട്ടികളിലെ ശാസ്ത്ര പരീക്ഷണങ്ങളിലോടുള്ള താൽപ്പര്യവും അവരുടെ കഴിവും മുൻതൂക്കം നൽകികൊണ്ട് അവർക്ക് പ്രത്യേകം പരിശീലനം നൽകി .

ATL കമ്മ്യൂണിറ്റി ഡേ പ്രോഗ്രാം

അടൽ ടിങ്കറിങ് ലാബിന്റെ ഭാഗമായി കമ്മ്യൂണിറ്റി ഡേ ആഘോഷിക്കുകയും പരിസരത്തുള്ള സ്കൂളിലെ കുട്ടികൾക്ക് റോബോട്ടിക്‌സും,ഇലക്ട്രോണിക്സ് മേഖലയിൽ പരിശീലനം നൽകി.പ്രൊവിഡൻസ് സ്കൂൾ,ജിവിഎസ്സ് ഫറോക്ക്,തുടങ്ങിയ ഏഴു സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു.

സമ്മർ ക്യാമ്പ്-27th മെയ് to 31st മെയ്

കുട്ടികളുടെ വെക്കേഷൻ പഠനത്തോടൊപ്പം ആനന്ദമാക്കാൻ 6 മുതൽ 9 വരെ യുള്ള കുട്ടികൾക്ക് റോബോട്ടിക്‌സ്,ഇലക്ട്രോണിക്സ്,കോഡിങ് മേഖലയിൽ മറ്റു സ്കൂളിലെ കുട്ടികൾക്ക് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.

ATL Tinker ഫെസ്റ്റ്

കുട്ടികൾക്കു ക്ലാസ്സിൽ പഠിപ്പിച്ച വിഷയത്തെ അടിസ്ഥാനമാക്കി പ്രൊജക്റ്റ് അവതരിപ്പിക്കാൻ കഴിയുന്നുണ്ടോ എന്ന് മനസിലാക്കാൻ വേണ്ടി Tinker ഫെസ്റ്റ് (16 സെപ്റ്റംബർ)സംഘടിപ്പിച്ചു.കുട്ടികൾ വിവിധ പ്രൊജെക്ടുകൾ നിർമിക്കുകയും ചെയ്തു.

Maker Mind റോബോട്ടിക് ചാമ്പ്യൻഷിപ് -Sept 22 ,23 (2019)

രണ്ടു ദിവസത്തെ റോബോട്ടിക്‌സ് ചാംപ്യൻഷിപ് സംഘടിപ്പിക്കുകയും കേരളത്തിലെ 25 സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.

3rd മലബാർ ഇന്നോവേഷൻ ഫെസ്റ്റിവൽ -Feb 28 to മാർച്ച് 1 (2020)

റീജിയണൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റേറിയംത്തിന്റെ ഭാഗമായി നടന്ന ഡിസൈൻ ആൻഡ് ചലഞ്ജ് കോണ്ടെസ്റ്റിൽ ബ്രെയിൻ സ്റോർമിങ്‌ ഇൽ രണ്ടാം സ്ഥാനം നേടുകയും .പ്രൊജക്റ്റ് എക്സിബിഷനിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.

ATL മാരത്തോൺ

2019 ഇൽ നടത്തിയ ദേശീയ തലത്തിലുള്ള മത്സരത്തിൽ പങ്കെടുക്കുകയും തുടർന്ന് ഇന്ത്യയിലെ തിരഞ്ഞെടുത്ത 150 പ്രോജെക്ടിൽ ഇടം നേടുകയും ചെയ്തു. ഡെൽ ആൻഡ് ലീർണിങ് ലിങ്ക് ഫൌണ്ടേഷൻ ഇന്റേൺഷിപ് ഡെൽ ആൻഡ് ലീർണിങ് ലിങ്ക് ഫൌണ്ടേഷൻ നടത്തിയ ഇന്റേൺഷിപ് ലഭിക്കുകയും തുടർന്ന് 30 പ്രോജെക്ടിൽ ഇടം നേടുകയും ചെയ്തു.

ബ്രിക്സ്മാത്സ് കോമ്പറ്റിഷൻ

അന്താരാഷ്ട്രതലത്തിൽ നടക്കുന്ന മാത്തമാറ്റിക്സ് മത്സരത്തിൽ 50 ലധികം കുട്ടികൾ പങ്കെടുക്കുകയും 15 പേർക്ക് വിന്നർ സര്ടിഫിക്കറ്റ്സ് ലഭിക്കുകയും ചെയ്തു

SheCode Innovation Programme 2.0

കുട്ടികൾക്ക് ഡെൽ volunteers ൻറെ ടെക്നിക്കൽ ക്ലാസുകൾ ലഭിക്കുകയും വിവിധ തരത്തിലുള്ള പ്രോഗ്രാമിങ് ലാംഗ്വേജ് പരിചയപ്പെടാനും ഗെയിം നിർമിക്കാനും ഉള്ള അവസരം ലഭിച്ചു .

യങ് ഇന്ത്യ സയന്റിസ്റ്റ്- Jan 5

കേന്ദ്ര ഗവൺമെന്റും സ്പേസ് കിഡ്‌സും ചേർന്ന് നടത്തിയ ദേശീയ തലത്തിലുള്ള മത്സരത്തിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ 12 പേരിൽ സ്ഥാനം പിടിച്ചു.