എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girinansi (സംവാദം | സംഭാവനകൾ) (→‎എസ് പി ജി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ മറ്റ് ഏജൻസികൾ'

ഈ ഏജൻസികൾ സ്കൂളിന്റെ വളർച്ചയുടെ നാഴിക കല്ലാണ്.

എസ് എം സി

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി രൂപീകരിക്കുകയും പുന:സ്ഥാപിക്കുകയും ചെയ്‌തു. എല്ലാ രക്ഷകർത്താക്കളും ഉൾപ്പെടുന്ന ജനറൽ ബോഡി മീറ്റിംഗിൽ നിന്ന് എസ് എം സി പ്രതിനിധികളെ തെരഞ്ഞെടുത്തു.

എസ് പി ജി

കടക്കാവൂർ ഗ്രാമത്തിന്റെ ഉയർച്ചയിലേക്കുള്ള വാതായനം ആണ് നമ്മുടെ സ്കൂൾ എന്ന ചിന്തയിൽ ഒറ്റ മനസോടെ പ്രവർത്തിക്കുന്ന ഒരു സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ നമ്മുടെ സ്കൂളിന് സ്വന്തം. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും, പൂർവ്വവിദ്യാർത്ഥി പ്രതിനിധികളും, പ്രദേശത്തെ പ്രമുഖരും അടങ്ങുന്ന ഈ ഗ്രൂപ്പ് വിദ്യാലയത്തിൻറെ അച്ചടക്കത്തെ ഏറെ സഹായിക്കുന്നു. വിദ്യാർത്ഥികളുടെ പുറമേയുള്ള കൂട്ടുകെട്ടുകളിൽ നിന്ന് സംരക്ഷിക്കാനും ലഹരി ഉപയോഗം തടയുന്നതിനും ഈ ഗ്രൂപ്പിന്റെ പിന്തുണ എടുത്തു പറയേണ്ടതാണ്. പി ടി എ അംഗങ്ങളെ കൂടാതെ ഓട്ടോ തൊഴിലാളികൾ, ബസ് ജീവനക്കാർ, വ്യാപാരി കൾ, ചുമട്ടു തൊഴിലാളികൾ എന്നിവർ ഈ ഗ്രൂപ്പിനെ ഏറെ സഹായിക്കുന്നുണ്ട്.

എസ് എസ് ജി

സജീവമായി ഇടപെടുന്ന ഒരു സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി നിലകൊള്ളുന്നു. വിദ്യാലയത്തിൽനിന്ന് വിരമിച്ച അധ്യാപകർ, പൂർവവിദ്യാർത്ഥികൾ, വിദ്യാലയത്തിന്റെ ഉയർച്ച ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികൾ എന്നിവർ പ്രവർത്തനത്തിൽ സജീവമായി ഇടപെടുന്നു.