ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ് | |
|---|---|
| വിലാസം | |
മെഡിക്കൽ കോളേജ് പി.ഒ. , 695011 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | ജൂൺ - 1966 |
| വിവരങ്ങൾ | |
| ഫോൺ | 04712443239 |
| ഇമെയിൽ | govtmedicalcollegehsst@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43033 (സമേതം) |
| യുഡൈസ് കോഡ് | 32141000507 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കഴക്കൂട്ടം |
| താലൂക്ക് | തിരുവനന്തപുരം |
| വാർഡ് | മെഡിക്കൽ കോളേജ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 16 |
| പെൺകുട്ടികൾ | 12 |
| ആകെ വിദ്യാർത്ഥികൾ | 28 |
| അദ്ധ്യാപകർ | 5 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 226 |
| പെൺകുട്ടികൾ | 117 |
| ആകെ വിദ്യാർത്ഥികൾ | 343 |
| അദ്ധ്യാപകർ | 25 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സോഫിയ |
| വൈസ് പ്രിൻസിപ്പൽ | റീബ ലൂയിസ് |
| പ്രധാന അദ്ധ്യാപിക | റീബ ലൂയിസ് |
| പി.ടി.എ. പ്രസിഡണ്ട് | സെലീൻ ജോയി |
| എം.പി.ടി.എ. പ്രസിഡണ്ട് | സിനി |
| അവസാനം തിരുത്തിയത് | |
| 13-03-2022 | Sreejaashok |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
കുമാരപുരം ,പട്ടം,ശ്രീകാര്യം,ഉളളൂർ, മേഖലകളിലെ വിദ്യാർഥ്തികൾക്കു് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു വേണ്ടി സർവ്വശ്രീ ടി.പി. ജനാർദ്ദനൻ, ഡബ്ള്യൂ.സാം, കുമാരപുരം പൊന്നൻ കോൺട്രാക്ടർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾ നിർമ്മാണത്തിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി.മെഡിക്കൽ കോളേജ് വികസനത്തിനു വേണ്ടി ആരോഗ്യവകുപ്പ് അക്വയർ ചെയ്ത ഏഴു് ഏക്കർ പതിനഞ്ചു് സെൻറ് സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ തീരുമാനമായി.തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ശ്രീ.തങ്കവേലു ചെയർമാനും ഡബ്ള്യൂ.സാം സെക്രട്ടറിയുമായി നിർമ്മാണസമിതി രൂപീകരിച്ചു.1964ൽസ്കൂൾ കെട്ടിടനിർമ്മാണത്തോടൊപ്പംതന്നെ മെഡിക്കൽ കോളേജ് ബോയ്സ് ഹോസ്ററലിൻറെ രണ്ടു മുറികളിലായി സ്കൂളും ആരംഭിച്ചു.
ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ.പൊന്നയ്യനായിരുന്നു.1966 ജൂണിൽ സംപൂർണ്ണ സ്കൂളായി പ്രവർത്തനം തുടർന്നു.1970ൽ പ്രധാനകെട്ടിടത്തിൻറെ പണി പൂർത്തിയായി.18-5-1964ൽ പ്രവേശനം നേടിയ ശ്രീമതി എസ്.രേണുകാകുമാരിയാണു് ആദ്യ വിദ്യാർത്ഥിനി.1991ൽ സ്കൂളിനു് സ്വന്തമായി കളിസ്ഥലം നിർമ്മിച്ചു. 1998ൽ സ്കൂൾ ഹയർസെക്കൻററിയായി ഉയർത്തപ്പെട്ടു.XI,XII ക്ളാസ്സുകളിലായി 12 ബാച്ചുകൾ പ്രവർത്തിക്കുന്നു. ശ്രീ വി.ശിവൻകുട്ടി എം എൽ എ യെ പോലെ രാഷ്ട്രീയ സാമൂഹിക ബൗദ്ധിക രംഗങ്ങളിൽ കഴിവു തെളിയിച്ച അനേകം പേർ ഈ വിദ്യാലയത്തിൽനിന്നും പഠനം പൂർത്തിയാക്കി പോയിട്ടുണ്ട് നഗരത്തിലെ പല സ്കൂളുകളേയും പോലെ വേണ്ടത്ര പരിഗണനയും പരിചരണവും കിട്ടാതെകിടന്ന സ്കൂൾ ഇപ്പോൾ ഉയർ ത്തെഴുന്നേൽപ്പിൻറെ പാതയിലാണു്.പ്രഥമാദ്ധ്യാപകനെ കൂടാതെ 7 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു.ഹയർസെക്കൻററി വിഭാഗത്തിൽ പ്രിൻസിപ്പലിനെ കൂടാതെ 31 അദ്ധ്യാപകരുണ്ട്.ഇതിൽ 7 പേർ താത്കാലിക അദ്ധ്യാപകരാണു്. രണ്ടു് ലാബ് അസിസ്ററൻറു്മാരുടെ സേവനവും ലഭ്യമാണു്.
ഭൗതികസൗകര്യങ്ങൾ
രണ്ടു നിലകളിലായി പതിനാറ് ക്ലാസ്സ് മുറികൾ.നാല് സയൻസ് ലാബുകൾ രണ്ടു് കംപ്യൂട്ടർ ലാബുകൾ,രണ്ടിലും ബ്രോഡ് ബാൻറ് ഇന്റർനെററു് കണക്ഷനുണ്ടു്. രണ്ടു് ലൈബ്രറികൾ, റീഡിംഗ് റൂം കൂടാതെ വിശാലമായ കളിസ്ഥലവും സ്കൂളിനു സ്വന്തമായുണ്ടു്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ്സ് മാഗസിൻ,വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവയ്ക്കുപുറമേ സയൻസ്,മാത് സ്,സോഷ്യൽ സയൻസ് എന്നിങ്ങനെ വിവിധവിഷയങ്ങളുമായി ബന്ധപ്പെട്ടും ക്ലബ്ബുകളുടെ പ്രവർത്തനം നടക്കുന്നുണ്ടു് കൂടാതെ എൻ.എസ്സ്.എസ്സ്,ടൂറിസം ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബു് എന്നിവയും സജീവമാണു്.
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻ സാരഥികൾ
പൊന്നയ്യൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വി.ശിവൻകുട്ടി എം.എൽ.എ
വഴികാട്ടി
- കുമാരപുരത്തിനും മെഡിക്കൽകോളേജിനും ഇടയിൽ.
- മെഡിക്കൽ കോളേജിൽ നിന്നും 800മീ.
{{#multimaps: 8.516572, 76.92826 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 43033
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ