മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20057-pkd (സംവാദം | സംഭാവനകൾ) (പ്രവർത്തി പരിചയ ക്ലബ്)

ഇംഗ്ലീഷ് ക്ലബ്

***********************

പുതിയ അധ്യയന വർഷത്തെ മനോഹരമാക്കാൻ ഇംഗ്ലീഷ് ക്ലബ്‌   ജൂൺ 20 ആം തിയതി വിവിധ പരിപാടികളോട് കൂടി തുടക്കം കുറിച്ചു. ക്ലബ് കൺവീനർ ആയി നുസ്രത് ടീച്ചർ തിരഞ്ഞെടുക്കപ്പെട്ടു. 90 ഇൽ അധികം കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായി. അവരിൽ നിന്ന് ഒരു സ്റ്റുഡന്റ് കൺവീനരെ തെരഞ്ഞെടുത്തു. കൺവീനറെ സഹായിക്കാൻ ഓരോ ക്ലാസ്സിൽ നിന്നും ഒരു അസിസ്റ്റന്റ് ഉണ്ടായിരുന്നു. ഈ വർഷം ഞങ്ങൾ നടത്തിയ ഊഷ്മളമായ പരിപാടികൾ താഴെ കൊടുക്കുന്നു.

   പരിസ്ഥിതി ദിനത്തോട് അനുബന്ധി ച്ചു ക്വിസ് മത്സരങ്ങൾ നടത്തി. വായനവാരത്തോട് അനുബന്ധിച്ചു പദ്യ പാരായണ മത്സരവും, പ്രസംഗം, വായന  എന്നിവ സംഘടിപ്പിച്ചു. അത് പോലെ റോൾ പ്ലേ മത്സരം, ലോക ഫോട്ടോഗ്രാഫിക് ദിനത്തിൽ കുട്ടികൾ മനോഹരമായ ചിത്രങ്ങൾ അയച്ചു തന്നു. അതിൽ നിന്നും നല്ല ചിത്രങ്ങൾ ക്ക് ട്രോഫികൾ നൽകി. അദ്ധ്യാപകദിനത്തിൽ കുട്ടികൾക്കിടയിൽ അദ്ധ്യാപകർക്കുള്ള സന്ദേശ മത്സരങ്ങൾ നടത്തി. ആർട്ടിസ്റ്റ് ദിനത്തിൽ ചിത്രരചന മത്സരവും സ്പെല്ലിങ് ബീ മത്സരവും നടത്തി. കുട്ടികൾ ആവേശപ്പൂർവം പങ്കെടുത്തു. കൊളാ ഷ് മേക്കിങ് മത്സരം, പ്രശ്നോതരിയും നടത്തി. പരിപാടികളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇതോടൊപ്പം സമർപ്പിക്കുന്നു.


പ്രവർത്തി പരിചയ ക്ലബ്

***************************************

മൗണ്ട് സിന ഇംഗ്ലീഷ് സ്കൂൾ പ്രവർത്തി പരിചയ ക്ലബ് കൺവീനർ ലീന ടീച്ചറുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്തു വർഷത്തോളമായി സജീവമായി പ്രവർത്തിച്ചു വരുന്നു സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മേളകളിലെല്ലാം വിദ്യാലയം നിറ സാനിധ്യമാണ്. മുൻ കാലങ്ങളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ തുടർച്ചയായ സംസ്ഥാനവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ വരെ നമ്മുടെ സ്കൂളിന്റെ പൊൻ തുവലായി ശോഭിക്കുന്നു...... ഉപജില്ല ജില്ലാ . സംസ്ഥാനതലങ്ങളിലായി സംഘടിപ്പിക്കുന്ന മേളയിൽ നിരവധി പുരസ്കാരങ്ങൾ വിദ്യാലയം സ്വന്തമാക്കിയിട്ടുണ്ട് എന്നത് ഏറെ പ്രശംസനീയമാണ് ....

2021-22 കാലയളവിലെ പ്രവർത്തി പരിചയ ക്ലബ് 20 21 ജൂൺ മാസം 20 ന് ഉദ്ഘാടനം ചെയ്തതു മുതൽ നൂറോളം കുട്ടികളുമായി ലീന ടീച്ചറുടെ നേതൃത്വത്തിൽ ജൈത്രയാത്ര തുടരുന്നു. --

കോവിഡ് മഹാമാരി പെയ്തു തിമർക്കുമ്പോഴും നിരവധി മത്സരങ്ങളാണ് ക്ലബ് സംഘടിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. വരുംകാലങ്ങളിലും സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച വക്കാൻ ക്ലബിനു കഴിയുമെന്ന പ്രതീക്ഷയും അർപ്പണ മനോഭാവവും പ്രവർത്തിപരിചയ ക്ലബിന്റെ മുഖമുദ്രയാണ് .....

ഈ  വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ

1.  ചിത്രരചനാമത്സരം (പെൻസിൽ, , ജലച്ചായം )

2. ഹിരോഷിമ ദിനം  - "സഡാകോ  പക്ഷി " നിർമ്മാണം.

3.  പെരുന്നാൾ  - മൊഞ്ചുള്ള മൈലാഞ്ചി -     മത്സരം.

4. ഓണാഘോഷം - പൂക്കള മത്സരം.

5. അധ്യാപക ദിനം - പൂക്കൾ നിർമ്മാണം.

6. പേപ്പർ ക്രാഫ്റ്റ്  നിർമ്മാണം - കുട, മാജിക്‌  ബോൾ, പൂക്കൾ .....

7. ക്രിസ്തുമസ് നക്ഷത്ര നിർമ്മാണം

8. വാഹന നിർമ്മാണം - പാഴ് വസ്തുക്കൾ ഉപയോഗിച്ച് ...