ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • കായികമത്സരങ്ങളിൽ ഈ സ്കൂളിലെ കൂട്ടികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നുണ്ട്. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ദേശീയതലത്തിലും ഈ സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.
  • പെൺകുട്ടികൾക്കായി തൈക്കോണ്ട , കരാട്ടെ പോലെയുള്ള പരിശീലനങ്ങളും നൽകി വരുന്നു.
  • വിവിധ ക്ലബുകൾ നല്ലരീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു.
  • ക്ലാസ് മാഗസിൻ,ചുമർ പത്രികകൾ ,പോസ്റ്ററുകൾ തുടങ്ങിയവ എല്ലാ ക്ളാസ്സിലുമുണ്ട്.
  • വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ: മാത്‍സ് ക്ലബ്ബ് ,സയൻസ് ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് തുടങ്ങിയവ കൂടാതെ ഹെൽത്ത് ,ഏക്കോ ,ഐറ്റി, ഊർജ്ജ ,കാർഷികം, ജലം എന്നീ ക്ലബുകളും പ്രവർത്തിക്കുന്നു.
  • സ്കൂൾ കുട്ടികളിലെ ലഹരിവസ്തുക്കളുടെ ഉപയോഗം പൂർണമായി തുടച്ചു നീക്കാൻ പോലീസിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്  അഥവാ (എസ് പി സി ) പ്രവർത്തിച്ചു വരുന്നു.
  • കുട്ടികളിലെ സാങ്കേതിക പരിജ്ഞാനത്തിനു അടിത്തറ പാകുവാനും അവരിലെ അഭിരുചി വളർത്തുവാനും കംപ്യൂട്ടർപ്രോഗ്രാമ്മിങ് പഠിക്കുവാനും ഗെയിമുകൾ  നിർമ്മിക്കാനും വേണ്ട പരിശീലനം നൽകുന്നതിനായി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ് പ്രവർത്തിക്കുന്നുണ്ട്.
പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിപാടി


കരാട്ടെ പരിശീലനം ഉദ്‌ഘാടനം ബഹു കാട്ടാക്കട എം എൽ എ  ശ്രീ.ഐ ബി  സതീഷ് അവർകൾ നിർവഹിച്ചു.
പെണ്കുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിപാടി