എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഹൈസ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗം
നാളെയുടെ നായകന്മാരെ കരു പിടിപ്പിക്കുന്നതിന് ധനവ്യയമോ കായക്ലേശമോ ഗണ്യമാക്കാതെ കർമ്മോത്സുകരായി ഇറങ്ങിത്തിരിച്ച ഇടവക അംഗങ്ങളുടെയും അവരെ സംഘടിപ്പിച്ച് ആവശ്യമായ ധൈര്യം പകർന്നു നൽകിയ ആനിക്കാട് അച്ചന്റെയും ഗവൺമെൻ്റ് അനുവാദത്തിന് വേണ്ടി ഒട്ടധികം ബുദ്ധിമുട്ടുകൾ സഹിച്ചവരുടെയും സ്ഥിരോത്സാഹത്താൽ 1948 ജൂൺ മാസത്തിൽ ളാക ഇംഗ്ളീഷ് മിഡിൽ സ്കൂൾ, ഏബ്രഹാം മാർത്തോമ്മ മെമ്മാറിയൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.
സ്റ്റാൻഡേർഡ് ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിക്കുന്നതിനുള്ള അനുവാദം 1988 ലഭിച്ചു.ഇതിന്റെ ഉദ്ഘാടനം 1988 ജൂൺ 15ന് റൈറ്റ്.റവ.ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം സഫ്രറഗെൻ മെത്രാപ്പോലീത്ത നിർവഹിച്ചു. സ്കൂളിന്റെ നിലവാരം പൊതുവെ മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷ് പാരലൽ ഡിവിഷൻ സഹായകമായി. 1994 ആദ്യ ബാച്ച് എസ്എസ്എൽസി പരീക്ഷ എഴുതി.
2018ൽ ഹൈടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു. 2020 ഒക്ടോബർ 12ന് ഗവൺമെൻറ് നടത്തിയ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനത്തോട് കൂടി ഈ സ്കൂൾ പൂർണ്ണമായും ഒരു ഹൈടെക് വിദ്യാലയം ആയി മാറി. 10 ക്ലാസ് മുറികളും, രണ്ട് ലാബോറട്ടറികളും, ഒരു കമ്പ്യൂട്ടർ ലാബും,16 അദ്ധ്യാപകരും, 4 അനദ്ധ്യാപകരും ഉള്ള മൂന്നു നിരകൾ ആയിട്ടുള്ള ഹൈസ്കൂൾ വിഭാഗം ആണ് ഉള്ളത്. എല്ലാ ക്ലാസ്സുകളിലും മൂന്ന് ഡിവിഷൻ വീതം ഉണ്ട് . ഒൻപതാം ക്ലാസ്സിൽ 4 ഡിവിഷൻ ഉണ്ട് .മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ അദ്ധ്യയനം നടക്കുണ്ട്.വിദ്യാർത്ഥികളുടെ സേവനസന്നദ്ധത വളർത്തുന്ന 3 യൂണിറ്റുകളായ എൻ.സി സി, ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി തുടങ്ങിയവ സ്കൂളിൽ നിലവിൽ ഉണ്ട്.
| ആൺകുട്ടികൾ | 250 |
|---|---|
| പെൺകുട്ടികൾ | 160 |
| ആകെ വിദ്യാർത്ഥികൾ | 410 |
| അദ്ധ്യാപകർ | 16 |
| അനദ്ധ്യാപകർ | 4 |
മലയാളം
| ക്രമ നമ്പർ | പേര് | വിദ്യാഭ്യാസയോഗ്യത | ചിത്രം |
|---|---|---|---|
| 1 | അഞ്ജലി ദേവി എസ്സ് | MA BEd |
|
| 2 | ബിന്ദു കെ ഫിലിപ്പ് | MA BEd | |
| 3 | സന്ധ്യ ജി നായർ | BA BEd |
ഇംഗ്ലീഷ്
| ക്രമ നമ്പർ | പേര് | വിദ്യാഭ്യാസയോഗ്യത | ചിത്രം |
|---|---|---|---|
| 1 | ഡോളി തോമസ്സ് | BA BEd | |
| 2 | ലക്ഷ്മി പ്രകാശ് | BA BEd |
ഹിന്ദി
| ക്രമ നമ്പർ | പേര് | വിദ്യാഭ്യാസയോഗ്യത | ചിത്രം |
|---|---|---|---|
| 1 | അനില സാമുവൽ കെ | MA BEd |
സോഷ്യൽ സയൻസ്
| ക്രമ നമ്പർ | പേര് | വിദ്യാഭ്യാസയോഗ്യത | ചിത്രം |
|---|---|---|---|
| 1 | ജെബി തോമസ്സ് | MA BEd |
|
| 2 | എബി മാത്യു ജോക്കബ് | BA BEd |
ഫിസിക്കൽ സയൻസ്
| ക്രമ നമ്പർ | പേര് | വിദ്യാഭ്യാസയോഗ്യത | ചിത്രം |
|---|---|---|---|
| 1 | ഷീന മാത്യു | MSc MEd |
|
| 2 | സീന ജോയ് | MSc BEd |
നാച്ചുറൽ സയൻസ്
| ക്രമ നമ്പർ | പേര് | വിദ്യാഭ്യാസയോഗ്യത | ചിത്രം |
|---|---|---|---|
| 1 | ആഷ പി മാത്യു | BSc MA BEd | |
| 2 | മേരി സാമുവൽ | BSc BEd |
മാത്തമാറ്റിക്സ്
| ക്രമ നമ്പർ | പേര് | വിദ്യാഭ്യാസയോഗ്യത | ചിത്രം |
|---|---|---|---|
| 1 | അനീഷ് ബഞ്ചമിൻ | BSc BEd | |
| 2 | റിൻസി സന്തോഷ് | BSc BEd |
ഫിസിക്കൽ എഡ്യൂക്കേഷൻ
| ക്രമ നമ്പർ | പേര് | വിദ്യാഭ്യാസയോഗ്യത | ചിത്രം |
|---|---|---|---|
| 1 | അജിത്ത് എബ്രഹാം പി | PEd |
ആർട്ട്എഡ്യൂക്കേഷൻ
| ക്രമ നമ്പർ | പേര് | വിദ്യാഭ്യാസയോഗ്യത | ചിത്രം |
|---|---|---|---|
| 1 | അജിത്ത് കുമാർ റ്റി.സി | ഗാനഭൂഷണം |
അനദ്ധ്യാപകർ
4 പേർ ഉണ്ട്
ക്ലാർക്ക്
| ക്രമ നമ്പർ | പേര് | വിദ്യാഭ്യാസയോഗ്യത | ചിത്രം |
|---|---|---|---|
| 1 | എബിൻ സ്‌കറിയ തോമസ് | MCom |
|
ഓഫീസ് സഹായകർ
| ക്രമ നമ്പർ | പേര് | ചിത്രം |
|---|---|---|
| 1 | ജോർജ് സ്‌കറിയ |
|
| 2 | മത്തായി മാത്യു | |
| 3 | തോമസ് ജോർജ് |
പ്രവർത്തനങ്ങൾ
എൻ.സി.സി
2010-11 അദ്ധ്യയനവർഷം മുതൽ ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീ, എബി മാത്യു ജേക്കബ് ചുമതല വഹിക്കുന്നു. 10കേരള ബെറ്റാലിയന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1958 മുതൽ പ്രവർത്തിക്കുന്നു. ഏകദേശം 80 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.കുട്ടികളുടെയിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് എൻ സി സിയുടെ ലക്ഷ്യം.
ജൂനിയർ റെഡ്ക്രോസ്
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ ആഗോള കൈകഴുകൽ ദിനമായ ഒക്ടോബർ 15 കൈകഴുകലിന്റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിന്റെ ചിത്രരചന മൽസരം സംഘടിപ്പിച്ചു.കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് ഡെമോൺസേട്രഷൻ ക്ലാസ് നടത്തി.2008 മുതൽ ജുനിയർ റെഡ് ക്രോസ് യുണിറ്റ് പ്രവർത്തിക്കുന്നു .കൗൺസിലർ അഞ്ജലി ദേവി എസ്. 2019-20 മുതൽ സന്ധ്യ ജി നായർ നേതൃത്വം വഹിക്കുന്നു.ബി,സി,ലെവൽ ആയി 16 കേഡറ്റ്സുകൾ ഉണ്ട് സ്കൂളിൽ. മൊത്തത്തിൽ നല്ല രീയിലുള്ള പ്രവർത്തനം ആണ് കാഴ്ചവയ്ക്കുന്നത്.
ലിറ്റിൽ കൈറ്റ്സ്
കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.
2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഞങ്ങളുടെ സ്കൂളിൽ ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മാസ്റ്ററായി ശ്രീ. ജെബി തോമസും കൈറ്റ് മിസ്റ്റസായി ശ്രീമതി.ആശ പി മാത്യുവും സേവനം അനുഷ്ടിക്കുന്നു. ക്ലബ്ബിന്റെ സ്കൂൾതല ഉദ്ഘാടനം 29 ജൂൺ 2018 റവ. ബി. ഷൈനു നിർവഹിച്ചു. ക്ലബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.
ശാസ്ത്ര രംഗം
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂളുകളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളായ സാമൂഹ്യ ശാസ്ത്രം, സയൻസ്, മാത്സ് എന്നീ ക്ലബുകളെ യോജിപ്പിച്ച് കൊണ്ടാണ് ശാസ്ത്ര രംഗം ക്ലബ് പ്രവർത്തിക്കുന്നത്. ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തി കപടശാസ്ത്രത്തിന് എതിരെ പ്രചാരണം നടത്താനാണ് ഇങ്ങനെയുള്ള ക്ലബുകൾ പ്രവർത്തിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ ഇല്യാസ് പെരിമ്പലം സർ സെപ്റ്റംബർ 7ന് നടത്തി.
കുട്ടികളുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ക്ലബിന്റെ മീറ്റിംഗിന് സ്വാഗതം അനുഷ്ടിച്ചത് ശ്രീമതി സുനു മേരി ശാമുവേൽ ആണ്. അദ്ധ്യക്ഷ പ്രസംഗം നടത്തിയത് ശ്രീ അനീഷ് ബഞ്ചമിൻ സർ ആണ്.ഇന്നത്തെ കാലഘട്ടത്തിൽ കുട്ടിശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കുന്നതിന്റെ ആവശ്യകത കുട്ടികളെ മനസ്സിലാക്കി.
ശ്രീ.ഇല്യാസ് പെരിമ്പലം സർ വിവിധ ശാസ്ത്ര മാജിക്കുകൾ കാണിക്കുകയുണ്ടായി. ആസിഡുകളും ആൽക്കലികളും എന്ന പാഠഭാഗത്തെ ആസ്പദമാക്കി നിറമുള്ള ദ്രവത്തെ നിറമില്ലാത്തതാക്കി മാറ്റി. തുടർന്ന് നിരവധി പരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രബോധം ഉളവാക്കി. ശാസ്ത്ര അറിവിന് പരിധി നിശ്ചയിക്കാം പക്ഷെ ഭാവനയ്ക്ക് പരിധി നിശ്ചയിക്കരുത്. ശാസ്ത്രം ജിജ്ഞാസ ഉണർത്തുന്നത് ആണെന്ന അവബോധത്തോട് ക്ലാസ്സുകൾ പര്യയവസാനിച്ചു.
ഗണിത ലാബ്
ഗണിത ക്ലബ്ബിന്റെ കൺവീനറായി അനീഷ് ബെഞ്ചമിൻ സാർ പ്രവർത്തിക്കുന്നു. ഗണിത പ്രവ്യർത്തിപരിചയമേളയിലും, ഗണിതത്തിലും ഉള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിന് ഉതകുന്ന ക്വിസ്സുകളും, ജോമട്രിക്കൽ ചാർട്ടുകളുടെ നിർമ്മാണം മുതലായവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. എല്ലാ വർഷവും കുട്ടികളെ മേളകളിൽ പങ്കെടുപ്പിക്കുന്നു.ഉപജില്ല ജില്ലാ തലങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.
കൈയ്യെഴുത്ത് മാസിക
മികച്ച കൈയ്യെഴുത്തുമാസിക കൾക്ക് സ്കൂൾ തലത്തിൽ സമ്മാനങ്ങൾ നൽകുന്നുണ്ട്. മികച്ച കൈയ്യെഴുത്തുമാസിക കൾക്ക് സ്കൂൾ തലത്തിൽ സമ്മാനങ്ങൾ നൽകുന്നുണ്ട്.ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ സർഗാത്മക ശേഷി വർദ്ധിപ്പിക്കുവാൻ ഇടയാകുന്നു.
ഡിജിറ്റൽ മാഗസിൻ നിർമ്മാണം
ലിറ്റിൽ കൈറ്റ്സ് യുണിറ്റിന്റെ നേതൃത്വത്തിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ വർഷവും വിദ്യാലയ വാർത്തകളും, പാഠ്യപാഠ്യേതര പ്രവർത്തനങ്ങളും ഉൾപ്പെടുന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുന്നു.
| ക്രമ നമ്പർ | വർഷം | മാഗസിന്റെ പേര് |
|---|---|---|
| 1 | 2019 | അതിജീവനം |
| ക്രമ നമ്പർ | വർഷം | മാഗസിന്റെ പേര് |
|---|---|---|
| 1 | 2020 | പടവുകൾ |
ചിത്രരചനകൾ
ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ചിത്രം വരയ്ക്കുന്നതിനുള്ള ഭാവന വളർത്തുന്നതിന് ആവശ്യമായ ചിത്ര രചനാ മത്സരങ്ങളും, കാർട്ടൂൺ മത്സരങ്ങളും സംഘടിപ്പിക്കുന്നു. ഇങ്ങനെ തയ്യാറാക്കുന്ന കുട്ടികളുടെ രചനകൾ സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുന്നു.
ഷോർട് ഫിലിം നിർമ്മാണം
- വായനാക്കുട്ടം
- വായന മൂല
- മലയാള തിളക്കം
- പേരെന്റ്സ് മീറ്റിംഗ്
- ശ്രദ്ധ
- സുരീലി
- ടാലന്റ് ലാബ്
- കാർഷീക പ്രവർത്തനങ്ങൾ
- മാസ്ക് നിർമ്മാണം
- പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
- ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
- അമ്മ മനസ്സ്
- പ്രവൃത്തിപരിചയമേള
- സ്കൂൾ പാർലമെന്റ്
- സ്കൂൾ സുരക്ഷാ ക്ലബ്
- സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി
- ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ
- വിമുക്തി ക്ലബ്
- ഡിജിറ്റൽ മാഗസിൻ നിർമ്മാണം
- സ്ക്കൂൾ ബ്ളോഗ്
- എ.എം.എം വിദ്യാലയ വാർത്തകൾ
- മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ