ഉള്ളടക്കത്തിലേക്ക് പോവുക

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗം

നാളെയുടെ നായകന്മാരെ കരു പിടിപ്പിക്കുന്നതിന് ധനവ്യയമോ കായക്ലേശമോ ഗണ്യമാക്കാതെ കർമ്മോത്സുകരായി ഇറങ്ങിത്തിരിച്ച ഇടവക അംഗങ്ങളുടെയും അവരെ സംഘടിപ്പിച്ച് ആവശ്യമായ ധൈര്യം പകർന്നു നൽകിയ ആനിക്കാട് അച്ചന്റെയും ഗവൺമെൻ്റ് അനുവാദത്തിന് വേണ്ടി ഒട്ടധികം ബുദ്ധിമുട്ടുകൾ സഹിച്ചവരുടെയും സ്ഥിരോത്സാഹത്താൽ 1948 ജൂൺ മാസത്തിൽ ളാക ഇംഗ്ളീഷ് മിഡിൽ സ്കൂൾ, ഏബ്രഹാം മാർത്തോമ്മ മെമ്മാറിയൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.

സ്റ്റാൻഡേർഡ് ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിക്കുന്നതിനുള്ള അനുവാദം 1988 ലഭിച്ചു.ഇതിന്റെ ഉദ്ഘാടനം 1988 ജൂൺ 15ന് റൈറ്റ്.റവ.ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം സഫ്രറഗെൻ മെത്രാപ്പോലീത്ത നിർവഹിച്ചു. സ്കൂളിന്റെ നിലവാരം പൊതുവെ മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷ് പാരലൽ ഡിവിഷൻ സഹായകമായി. 1994 ആദ്യ ബാച്ച് എസ്എസ്എൽസി പരീക്ഷ എഴുതി.

2018ൽ ഹൈടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു. 2020 ഒക്ടോബർ 12ന് ഗവൺമെൻറ് നടത്തിയ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനത്തോട് കൂടി ഈ സ്കൂൾ പൂർണ്ണമായും ഒരു ഹൈടെക് വിദ്യാലയം ആയി മാറി. 10 ക്ലാസ് മുറികളും, രണ്ട് ലാബോറട്ടറികളും, ഒരു കമ്പ്യൂട്ടർ ലാബും,16 അദ്ധ്യാപകരും, 4 അനദ്ധ്യാപകരും ഉള്ള മൂന്നു നിരകൾ ആയിട്ടുള്ള  ഹൈസ്കൂൾ വിഭാഗം ആണ് ഉള്ളത്. എല്ലാ ക്ലാസ്സുകളിലും മൂന്ന് ഡിവിഷൻ വീതം ഉണ്ട് . ഒൻപതാം ക്ലാസ്സിൽ 4  ഡിവിഷൻ ഉണ്ട് .മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ അദ്ധ്യയനം  നടക്കുണ്ട്.വിദ്യാർത്ഥികളുടെ  സേവനസന്നദ്ധത വളർത്തുന്ന 3 യൂണിറ്റുകളായ എൻ.സി സി, ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി തുടങ്ങിയവ സ്കൂളിൽ നിലവിൽ ഉണ്ട്.

ആൺകുട്ടികൾ 250
പെൺകുട്ടികൾ 160
ആകെ വിദ്യാർത്ഥികൾ 410
അദ്ധ്യാപകർ 16
അനദ്ധ്യാപകർ 4

മലയാളം

ക്രമ നമ്പർ പേര് വിദ്യാഭ്യാസയോഗ്യത ചിത്രം
1 അഞ്ജലി ദേവി എസ്സ് MA BEd


2 ബിന്ദു കെ ഫിലിപ്പ് MA BEd
3 സന്ധ്യ ജി നായർ BA BEd

ഇംഗ്ലീഷ്

ക്രമ നമ്പർ പേര് വിദ്യാഭ്യാസയോഗ്യത ചിത്രം
1 ഡോളി തോമസ്സ് BA BEd
2 ലക്ഷ്മി പ്രകാശ് BA BEd

ഹിന്ദി

ക്രമ നമ്പർ പേര് വിദ്യാഭ്യാസയോഗ്യത ചിത്രം
1 അനില സാമുവൽ കെ MA BEd

സോഷ്യൽ സയൻസ്

ക്രമ നമ്പർ പേര് വിദ്യാഭ്യാസയോഗ്യത ചിത്രം
1 ജെബി തോമസ്സ് MA BEd


2 എബി മാത്യു ജോക്കബ് BA BEd


ഫിസിക്കൽ സയൻസ്

ക്രമ നമ്പർ പേര് വിദ്യാഭ്യാസയോഗ്യത ചിത്രം
1 ഷീന മാത്യു MSc MEd


2 സീന ജോയ് MSc BEd

നാച്ചുറൽ സയൻസ്

ക്രമ നമ്പർ പേര് വിദ്യാഭ്യാസയോഗ്യത ചിത്രം
1 ആഷ പി മാത്യു BSc MA BEd
2 മേരി സാമുവൽ BSc BEd

മാത്തമാറ്റിക്സ്

ക്രമ നമ്പർ പേര് വിദ്യാഭ്യാസയോഗ്യത ചിത്രം
1 അനീഷ് ബഞ്ചമിൻ BSc BEd
2 റിൻസി സന്തോഷ് BSc BEd

ഫിസിക്കൽ എഡ്യൂക്കേഷൻ

ക്രമ നമ്പർ പേര് വിദ്യാഭ്യാസയോഗ്യത ചിത്രം
1 അജിത്ത് എബ്രഹാം പി PEd

ആർട്ട്എഡ്യൂക്കേഷൻ

ക്രമ നമ്പർ പേര് വിദ്യാഭ്യാസയോഗ്യത ചിത്രം
1 അജിത്ത് കുമാർ റ്റി.സി ഗാനഭൂഷണം

അനദ്ധ്യാപകർ

4 പേർ ഉണ്ട്

ക്ലാർക്ക്

ക്രമ നമ്പർ പേര് വിദ്യാഭ്യാസയോഗ്യത ചിത്രം
1 എബിൻ സ്‌കറിയ തോമസ് MCom


ഓഫീസ് സഹായകർ

ക്രമ നമ്പർ പേര് ചിത്രം
1 ജോർജ് സ്‌കറിയ


2 മത്തായി മാത്യു
3 തോമസ് ജോർജ്

പ്രവർത്തനങ്ങൾ

എൻ.സി.സി

2010-11 അദ്ധ്യയനവർഷം മുതൽ ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീ, എബി മാത്യു ജേക്കബ് ചുമതല വഹിക്കുന്നു. 10കേരള ബെറ്റാലിയന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1958 മുതൽ പ്രവർത്തിക്കുന്നു. ഏകദേശം 80 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.കുട്ടികളുടെയിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് എൻ സി സിയുടെ ലക്ഷ്യം.

ജൂനിയർ റെഡ്ക്രോസ്

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ ആഗോള കൈകഴുകൽ ദിനമായ ഒക്ടോബർ 15 കൈകഴുകലിന്റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിന്റെ ചിത്രരചന മൽസരം സംഘടിപ്പിച്ചു.കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് ഡെമോൺസേട്രഷൻ ക്ലാസ് നടത്തി.2008 മുതൽ ജുനിയർ റെഡ് ക്രോസ് യുണിറ്റ് പ്രവർത്തിക്കുന്നു .കൗൺസിലർ അഞ്ജലി ദേവി എസ്. 2019-20 മുതൽ സന്ധ്യ ജി നായർ നേതൃത്വം വഹിക്കുന്നു.ബി,സി,ലെവൽ ആയി 16 കേഡറ്റ്സുകൾ ഉണ്ട് സ്കൂളിൽ. മൊത്തത്തിൽ നല്ല രീയിലുള്ള പ്രവർത്തനം ആണ് കാഴ്ചവയ്ക്കുന്നത്.

ലിറ്റിൽ കൈറ്റ്സ്

കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.

2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഞങ്ങളുടെ സ്കൂളിൽ ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മാസ്റ്ററായി ശ്രീ. ജെബി തോമസും കൈറ്റ് മിസ്റ്റസായി ശ്രീമതി.ആശ പി മാത്യുവും സേവനം അനുഷ്ടിക്കുന്നു. ക്ലബ്ബിന്റെ സ്കൂൾതല ഉദ്ഘാടനം 29 ജൂൺ 2018 റവ. ബി. ഷൈനു നിർവഹിച്ചു. ക്ലബിൽ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 1 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ..ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.

  • ശാസ്ത്ര രംഗം
  • ഗണിത ലാബ്
  • ക്ലാസ് മാഗസിൻ.
  • കൈയ്യെഴുത്ത് മാസിക
  • ഡിജിറ്റൽ മാഗസിൻ നിർമ്മാണം
  • ഉച്ചഭക്ഷണ പദ്ധതി
  • ചിത്രരചനകൾ
  • ഷോർട് ഫിലിം നിർമ്മാണം
  • വായനാക്കുട്ടം
  • വായന മൂല
  • മലയാള തിളക്കം
  • പേരെന്റ്സ് മീറ്റിംഗ്
  • ശ്രദ്ധ
  • സുരീലി
  • ടാലന്റ് ലാബ്
  • കാർഷീക പ്രവർത്തനങ്ങൾ
  • മാസ്ക് നിർമ്മാണം
  • പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
  • ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
  • അമ്മ മനസ്സ്
  • പ്രവൃത്തിപരിചയമേള
  • സ്കൂൾ പാർലമെന്റ്
  • സ്കൂൾ സുരക്ഷാ ക്ലബ്
  • സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി
  • ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ

ചിത്രശാല