(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തടവുകാലം
നെറ്റ് സ്‌ലോയായി. ഇനി Imoയിൽ വിളിക്കാൻ പറ്റുവോന്ന് അറിയില്ല, മാളൂസ് എന്നെ കാണാതെ ഉറങ്ങോ, ആവോ... ക്വാറന്റൈ നിലായതിനാൽ ഫോണേ ശരണമുള്ളൂ... ക്വാറന്റൈൻ ഇന്നേക്ക് 12ദിവസമായി, ഇനി 2ദിവസം കൂടി കഴിഞ്ഞാൽ എന്റെ മാളൂന്റെയും രഘുവേട്ടന്റെയും കൂടെ... ദീർഘനിശ്വാസത്തിൽ ശ്വാസത്തിന്റെ ചൂട്അവൾ തിരിച്ചറിഞ്ഞു. ഇരുണ്ട നിലവറയിലേ ഭൂതത്താനെ പോലെ കഴിഞ്ഞ തന്നെ ആളുകൾ എങ്ങനെ നോക്കികാണുമെന്ന് ഒരു ദു:സ്വപ്നം പോലെ അവൾ ഓർത്തിരിക്കാറുണ്ടായിയുന്നു. ഒരു കാലി ചുമ പോലും അവൾക്കില്ലായിരുന്നു എന്നതായിരുന്നു ഏകആശ്വാസം. അടുപ്പത്തിരിക്കുന്ന കഞ്ഞിയെ കുറിച്ചോർമ്മ തലച്ചോറിൽ പെട്ടെന്നൊരു കുരുക്കിട്ടപ്പോൾ മരവിച്ച കാലുകളനക്കിയവളോടി. ചൂണ്ടയിട്ട ശ്വാസകോശത്തിൽ നിന്ന് ഒരു വൈഷമ്യകാറ്റ് പോലെ _' _ചുമ_ ' മുകൾപോട്ട് ആരാഞ്ഞു., ഭീതിയുടെ കൊടുംങ്കാറ്റ് പോലെ.