അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ഹൈസ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വിഞ്ജാനത്തിന്റെ പ്രഭ ചൊരിഞ്ഞുകൊണ്ട് വാകക്കാടിന്റെ മണ്ണിൽ വിരാജിക്കുന്ന സെന്റ് അൽഫോൻസാ ഹൈ സ്കൂളിൽ ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. കൃത്യനിഷ്ഠയോടെ സ്കൂളിൽ വരുന്ന അധ്യാപകർ ഉത്തരവാദിത്വബോധത്തോടെ കടമകൾ നിർവ്വഹിക്കുകയും കുട്ടികളിൽ മൂല്യബോധം വളർത്തുന്ന ചിന്തോദ്ദീപകമായ ക്ലാസ്സുകളും മറ്റ് പരിശീലനങ്ങളും നൽകുന്നുണ്ട്. വ്യക്തിത്വവികസനത്തിനും സാൻമാർഗ്ഗിക മൂല്യത്തിലും വളർത്തുന്നതിന് ഉപകരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും കൗൺസിലിംഗും നൽകി വരുന്നുണ്ട്. മഹത്‍വ്യക്തികളുടെ വചനങ്ങൾ കുട്ടികൾ സ്വയം കണ്ടെത്തി അവരവരുടെ ക്ലാസ്സ് ടീച്ചർമാർക്ക് അയച്ചുകൊടുത്ത് അവർ അത് ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തുംവരുന്നു. അതുപോലെ എല്ലാ ദിവസവും ഓരോരോ കുട്ടികൾ വീതം കണ്ടെത്താൻ ശ്രമിക്കുമ്പോൾ കുട്ടികളുടെ ബാഹ്യമായ ജ്ഞാനം വർദ്ധിക്കാൻ ഒരവസരം കൂടി ലഭിക്കുന്നു.
വിദ്യാഭ്യാസവകുപ്പിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനബന്ധിച്ചുള്ള കർമപരിപാടികളിലൂടെ പൊതുവിദ്യാഭ്യാസ മേഖലയാകെ ഭൗതികമായും അക്കാദമികമായും ഏറെ മികവുകൾ കൈവരിക്കുന്ന സാഹചര്യത്തിൽ ഈ മഹാമാരികാലത്തും അക്കാദമികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ കുട്ടികൾക്കും ,അവരെ അതിനു സജ്ജരാക്കാൻ ഒന്നു മുതൽ പത്തു വരെ പഠിപ്പിക്കുന്ന അധ്യാപകർക്കും കഴിയും എന്നതിനു തെളിവാണ് കഴിഞ്ഞ രണ്ടു വർഷത്തെ എസ് എസ് എൽ സി വിജയം.2019-20എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം വാകക്കാട് സ്കൂളിനു ലഭിച്ചു.2020-21-എസ് എസ് എൽ സി പരീക്ഷയിലും മികച്ച് വിജയം കൈവരിക്കാൻ വാകക്കാട് സ്കൂളിന് സാധിച്ചു. പഠനകാര്യങ്ങളിൽ മാത്രമല്ല