ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/സ്പോർ‌ട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്

"പറക്കും സിംഗ്" മിൽഖാ സിംഗ്

എല്ലാവർക്കും ആരോഗ്യം എല്ലാവർക്കും സ്പോർട്സ് എന്നതാണ് ആരോഗ്യകായിക പഠനത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിനായി കുട്ടികളെ കൂടുതൽ സജ്ജമാക്കുകയാണ് സ്കൂളിലെ സ്പോർട്സ് ക്ലബ് . കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ബോൾ ജഗ്ലിംഗ്, സ്കിപ്പിംഗ് റോപ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ധാരാളം വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തു. വിദ്യാർഥികളിൽ കായികക്ഷമത വർദ്ദിപ്പിക്കാൻ ഇത് പ്രചോദനമായി.

അന്തരിച്ച പ്രസിദ്ധ കായിക താരം പറക്കും സിംഗ് എന്ന പേരിൽ അറിയപ്പെടുന്ന മിൽഖാസിംഗിനെ അടുത്തറിയുന്നതിനും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും ആയി സ്കൂൾ യൂട്യൂബ് ചാനലിൽ 'പറക്കും സിംഗ്' ഡോക്യുമെൻററി പുറത്തിറക്കി. വീഡിയോ കാണാം

പഴയകാല കളികൾ മനസ്സിലാക്കുന്നതിനും പരിചയപ്പെടിന്നതിനുമായി കുട്ടികളെ കൊണ്ട് പഴയകാല കളികൾ കണ്ടെത്തൽ പ്രേജക്റ്റ് നൽകി. ഏകദേശം 200-ൽ പരം കുട്ടികൾ ഈ പ്രേജക്റ്റ് വർക്കിൽ പങ്കെടുത്തു. ഇതിലൂടെ കുട്ടികൾ വീട്ടിലുള്ള മുതിർന്നവരുടെ സഹായത്തോടെ പഴയക്കാല കളികൾ മനസ്സിലാക്കുകയും അത് മറ്റു കുട്ടികൾക്ക് പകർന്ന് കൊടുക്കുകയും ചെയ്തു. വിദ്ധ്യാർത്ഥികൾക്ക് ഇത് വേറിട്ടനുഭവമായി മാറി.

കായിക ക്ലബ്ബിന്റെ കീഴിൽ നടന്ന പ്രധാന പരിപാടികൾ മലപ്പുറം ജില്ലയെ പ്രതിധീകരിച്ച് സംസ്ഥാനതലത്തിൽ മത്സരിച്ച ജി.എച്ച്.എസ്. എസ് ഒതുക്കുങ്ങലിന്റെ അഭിമാന താരങ്ങൾ

നാഫി - സ്റ്റേറ്റ് നീന്തൽ (50mts Butterfly ) ഏഴാം സ്ഥാനം
അർജ്ജുൻ. സ്‍കൂൾ സ്റ്റേറ്റ് ഹോക്കി, zonal Winner
ജസീറ ജന്നത്ത്. (നീന്തൽ ) State panticipant.


പ്രവേശനോത്സവ പരിപാടിയിൽ നിന്ന്