സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ക്ലബ്ബുകൾ
ക്ലബ്ബുകൾ
സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു., ഗണിതക്ലബ്. ഹെൽത്ത് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, ശാസ്ത്ര-പരിസ്ഥിതി ക്ലബ്, ഊർജ്ജക്ലബ്, കാർഷികക്ലബ്, നല്ലപാഠം ക്ലബ്, സീഡ് ക്ലബ് എന്നിങ്ങനെ നിരവധി ക്ലബുകളുടെ അടിസ്ഥാനത്തി പ്രവർത്തനങ്ങൾ നടന്നു വരുന്നു
ശാസ്ത്ര-പരിസ്ഥിതി ക്ലബ്
കുട്ടികളിൽ ശാസ്ത്രാഭിമുഖ്യവും നിരീക്ഷണപാടവവും വളർത്തുന്നതിനു സഹായകമാണ് ശാസ്ത്ര -പരിസ്ഥിതി ക്ലബ്. അദ്ധ്യാപിക ശ്രീമതി സൗമ്യ ടീച്ചറുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബ് സ്കൂളിൽ നടത്തിവരുന്നത്. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്നും, സ്കൂളിൽ വരാൻ സാധിച്ച അവസരങ്ങളിൽ അതനുസരിച്ചുമുള്ള പ്രവർത്തനങ്ങളാണ് സജീകരിച്ചത് . ചന്ദ്രദിനം, ലഹരിവിരുദ്ധദിനം എന്നീ ദിനാചരണങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. അതിൽ എടുത്തുപറയേണ്ടത് ചാന്ദ്രദിനാചരണം അന്ന്. റോക്കറ്റ് നിർമ്മാണം, ചന്ദ്രമനുഷ്യനായി അനുഭവ വിവരണം, ചിത്രരചന, ഡോക്കുമെന്ററി പ്രദർശനം എന്നിവയെല്ലാം സംഘടിപ്പിച്ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിന് സഹായിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ (റോക്കറ്റ് നിർമാണം, ഔഷധത്തോട്ട നിർമ്മാണം ...), ഹോംലാബിന്റെ സജ്ജീകരണം, പരീക്ഷണങ്ങളിൽ ഏർപ്പെടൽ, ശേഖരണം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള സാഹചര്യം കുട്ടികൾക്ക് ഉണ്ടാക്കി കൊടുത്തു.
പ്രവർത്തനങ്ങൾ
- ദിനാചരങ്ങളുടെ നടത്തിപ്പ്
- ഹോം ലാബ് സജ്ജീകരണം
- ശേഖരണം
- പരീക്ഷണങ്ങളിൽ ഏർപ്പെടൽ
- നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ
....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ഗണിത ക്ലബ്
കുട്ടിയുടെ മനസ്സിൽ ഗണിതപഠനത്തോട് താല്പര്യം വർധിക്കണമെങ്കിൽ പഠനത്തോടൊപ്പം ഗണിതകേളികൾ, പസ്സിലുകളിൽ നിർധാരണം ചെയ്യുക, സംഖ്യ ചാർട്ട് നിർമ്മാണം, ജോമെട്രിക്കൽ ഷേപ്പ് നിർമ്മിക്കാൻ, ഗണിത മോഡൽസ് നിർമ്മാണം എന്നിവയിൽ കുട്ടികളെ പ്രാപ്ത്തരായ്ക്കുക. അതോടൊപ്പം ഗണിത ക്വിസ് ൽ പ്രാവീണ്യം നേടുവാൻ സഹായിക്കുക. ഇത്തരം പ്രവർത്തനങ്ങൾ ഗണിത ക്ലബ് ചാർജുള്ള അദ്യാപിക ആയ ശ്രീമതി ബോബി സി കെ യുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പം ചെയ്യാൻ സാധിക്കുന്ന ഗണിത മോഡൽ നിർമാണം ഏറ്റവും ശ്രെദ്ധ നേടി. അതുകൊണ്ടുതന്നെ വിശ്രമവേളകൾ ഫലപ്രദമായി ഉപയോഗിക്കുവാനും കുട്ടികൾക്ക് സാധിച്ചു. മികച്ച മോഡൽ നിർമിച്ച കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനങ്ങളും നൽകി. മാസത്തിൽ ഒരു പ്രാവശ്യം ഗണിത ക്വിസ് ഉം ഈ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടന്നു വരുന്നു.
പ്രവർത്തനം
- ഗണിതമോഡൽ, പസ്സിൽ , സംഖ്യചാർട്ട് എന്നിവയുടെ നിർമ്മാണം.
- ഗണിത പാസ്റ്റിൽ നിർധാരണം ചെയ്യുവാനും പുതിയവ കണ്ടെത്തുവാനും.
- ഗണിത ക്വിസ് ൽ കുട്ടികളെ പ്രാപ്തരാക്കുക.
- പഠന-ബോധന നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെടുക .............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം ഈ വർഷം ഏറ്റവും കാര്യക്ഷമവും, സൂക്ഷ്മവുമായി നടന്നുവരുന്നു. പ്രത്യേകിച്ചും നവംബർ 1 നു സ്കൂൾ തുറന്നതിനു ശേഷം. കുട്ടികളുടെ ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു രജിസ്റ്റർ റെഡി ആക്കുകയും അതിൽ കുട്ടിയുടെ പേര്, അബ്സെന്റ് ആയ ദിവസത്തെ കാരണം, രോഗലക്ഷണങ്ങൾ, എന്നിങ്ങനെ രേഖപ്പെടുത്തി. സ്കൂളിൽ വന്നതിനുശേഷം അസുഖലക്ഷണം കാണിച്ചവരെ പ്രത്യേക റൂമിൽ ആക്കുകയും രക്ഷിതാക്കളെ അറിയിച്ചു തുടർ നടപടി സ്വീകരിക്കുകയും ചെയ്തു. കൂടാതെ ഓരോ അദ്യാപകർക്കും സാനിറ്റൈസ് ചെയ്യുവാനും,ടെമ്പറേച്ചർ നോക്കുന്നതിനും, സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും ഡ്യൂട്ടി ഇടുകയും അതിൽ വീഴ്ച വരുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു വരുന്നു. അധ്യാപകനായ ശ്രീ ജിതിന്റെ നേതൃത്വത്തിൽ ഈ ക്ലബ് നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു.
പ്രവർത്തനങ്ങൾ
- കുട്ടികളുടെവിവരങ്ങളടങ്ങിയ രജിസ്റ്ററിൽ രേഖപ്പെടുത്തൽ നടത്തുക
- സ്കൂളും പരിസരവും ശുചിയായി സൂക്ഷിക്കുക
- ഡെയിലി കുട്ടികൾക്ക് സാനിറ്റൈസർ, കൊടുക്കുകയും ടെമ്പറേച്ചർ പരിശോധിക്കുകയും ചെയ്യുക
- അവശ്യ ഘട്ടങ്ങളിൽ ഫോഗിങ് നടത്തുക
- രക്ഷിതാക്കളുമായി നിരന്തരം ബന്ധം പുലർത്തുക
- രോഗലക്ഷണമുള്ള കുട്ടികൾ, പെട്ടെന്ന് പ്രയാസം നേരിടുന്നവർ ഇവർക്ക് അവശ്യ പരിചരണം നൽകുക .........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ഊർജ ക്ലബ്ബ്
കുട്ടികളുടെ വീട്ടിൽ ഈ രണ്ടു വർഷങ്ങളിയായി കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ ഊർജ ക്ലബിന് സാധിച്ചു. വൈദുതിയുടെ ഉപയോഗം കുറക്കുവാൻ സഹായകമായ വിഡിയോകൾ, സെമിനാറുകൾ, പോസ്റ്റർ നിർമ്മാണം എന്നിവ ഈ ക്ലബ് ആസൂത്രണം ചെയ്തു. ഓരോ മാസത്തേയും മീറ്റർ റീഡിങ് എഴുതിവെച്ച് ഏതൊക്കെ മാസങ്ങളിലാണ് വൈദുതി ഉപയോഗത്തിൽ കുറവ് വരുന്നത് എന്ന് കണ്ടെത്തുവാനുള്ള ഒരു ലഖു പ്രോജെക്റ്റും മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികൾക്ക് നൽകി. സിസ്റ്റർ അനു അഗസ്‌റ്റിൻ ന്റെ നേതൃത്വത്തിലാണ് ക്ലബ്ബിന്റെ പ്രവർത്തനം.
പ്രവർത്തനങ്ങൾ
- മീറ്റർ റീഡിങ് രേഖപ്പെടുത്തൽ- ഉപയോഗത്തിലെ കുറവ് കണ്ടുപിടിക്കൽ
- ഊർജ്ജ സംരക്ഷണം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ തയ്യാറാക്കുന്നു .
- ഊർജ സംരക്ഷണ മാർഗങ്ങളെക്കുറിച്ചുള്ള സെമിനാർ
...............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
നല്ലപാഠം ക്ലബ്ബ്
മലയാള മനോരമയുടെ നല്ലപാഠം പ്രവർത്തനങ്ങൾ സ്കൂളിൽ മികച്ച രീതിയിൽ പുരോഗമിക്കുന്നു. അധ്യാപക കോർഡിനേറ്റർമാരായ സ്വപ്ന മാത്യു, സീനത്ത് ബി കെ എന്നിവരുടെയും വിദ്യാർത്ഥി കോർഡിനേറ്റർമാരായ ഇഷ പി കെ , മുഹമ്മദ് നിഹാൽ എന്നിവരുടെയും നേതുത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത് . കൃഷി, പഠനോപകരണ വിതരണം, ദിനാചരണങ്ങളിലെ പങ്കാളിത്തം, സഹായ പ്രവർത്തികൾ, മത്സര രംഗങ്ങളിലെ സാമീപ്യം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടന്നു വരുന്നു. ഇതിൽ ഏറ്റവും ശ്രെധ നേടിയതാണ് സ്നേഹ സമ്മാനം പദ്ധതിയും, കൃഷിദീപം പദ്ധതിയും. വിദ്യാലയ പ്രവർത്തനത്തോടൊപ്പം കുട്ടികളുടെ ഭവനത്തിലും നടപ്പിലാക്കാവുന്ന പ്രവർത്തനങ്ങൾ നല്ലപാഠം ക്ലബ് ആവിഷ്കരിച്ചിട്ടുണ്ട്.
പ്രവർത്തനങ്ങൾ
- കൃഷിദീപം പദ്ധതി
- വീട്ടിൽ ഒരു അടുക്കളത്തോട്ടം
- സ്നേഹസമ്മാനം
- കൈത്താങ്ങ്
- മാതാപിതാക്കൾക്കൊരു വഴികാട്ടി
...................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
സീഡ് ക്ലബ്ബ്
...........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ഇംഗ്ലീഷ് ക്ലബ്
.........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................