വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം
വെങ്ങാനൂ൪-നാട്ടുപെരുമ
ഭാരതചരിത്രത്തിൽ വെങ്ങാനൂ൪ ഗ്രാമം മഹത്ത്വത്താൽ സമ്പന്നമാണ്. 'വേങ്ങ ഉള്ള ഊരാ'ണ് വെങ്ങാനൂ൪ ആയതത്രേ. പ്രകൃതിരമണീയത നിറഞ്ഞ ഈ നാട് വീരനായക൯മാരെ വള൪ത്തിയകാര്യത്തിലും ഒട്ടും പിന്നിലല്ല. അയ്യങ്കാളിയുടെയും വെങ്ങാനൂ൪ പിള്ളയുടെയും നാട്. കാ൪ഷികസംസ്ക്കാരം അവകാശപ്പെടാവുന്നഈ നാടിന്റെ വള൪ച്ചയ്ക്കു നിദാനവും അതുതന്നെയാണ്. സാധാരണ ജീവിതം നയിച്ചുപോന്ന വെങ്ങാനൂ൪ നിവാസികൾക്ക് അറിവിന്റ വാതിലുകൾ പക൪ന്നുകൊടുക്കാ൯ സാധിച്ചതിൽ ഈ വിദ്യാലയത്തിനഭിമാനിക്കാം. നീലകേശി മുടിപ്പുര ഭദ്രകാളിക്ഷത്രം വെങ്ങാനൂരിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് മുതൽക്കൂട്ടാണ്. വെങ്ങാനൂ൪ മാ൪ത്താണ്ഡം പിള്ളയുടെ കുുളംകോരലിന്റ കഥ മാ൪ത്താണ്ഡം കുളം ഓ൪മ്മിപ്പിക്കുന്നു.