ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാ സാഹിത്യ വേദി

വായനാ ദിനാചരണം:-പി എൻ പണിക്കർ അനുസ്മരണം, വായനാ വാരാചരണം

    • വായനാദിന ക്വിസ്
    • പ്രസംഗം
    • വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.
    • എല്ലാ ആഴ്ചയിലും കുട്ടികളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കുന്ന കഥകൾ, കവിതകൾ, നാടൻ പാട്ടുകൾ, കഥാപ്രസംഗം, നൃത്തം മറ്റു കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി 'സർഗോത്സവം' എന്ന പരിപാടി നടത്തിവരുന്നു.കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുവാൻ ആയി എല്ലാ ആഴ്ചയിലും പുസ്തക വായന, വായനാ കുറിപ്പ് തയ്യാറാക്കൽ മത്സരങ്ങൾ നടത്തുന്നു.
    • ഭിന്നശേഷിക്കാരനായ അജേഷ് കുമാറിന്റെ വായനാക്കുറിപ്പ് ബി.ആർ.സി. തലത്തിൽ പ്രദർശിപ്പിക്കുകയും മികച്ച വായനയ്ക്കുള്ള അഭിനന്ദനം കിട്ടുകയും ചെയ്തത് എടുത്തു പറയേണ്ട നേട്ടമായി കാണുന്നു.

സയൻസ് ക്ലബ്ബ്

ഓഗസ്റ്റ് -6 , 9 :-ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ

  • യ‍ുദ്ധവിര‍ുദ്ധ സന്ദേശം
  • ഹിരോഷിമാ ദിന ക്വിസ്
  • പ്രസംഗം
  • ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട കവിതകൾ
  • പോസ്റ്റർ രചനകൾ

ഓഗസ്റ്റ് -9 :-പുനരുപയോഗ ദിനം

  • പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച് തുണിസഞ്ചി നിർമ്മിക്കുക
  • പഴയ പത്രം, ബുക്ക് പേപ്പർ ഉപയോഗിച്ച് പേപ്പർ കവർ നിർമ്മിക്കുക
  • ഭക്ഷണശേഷം കഴുകുന്ന വെള്ളം ചെടിയുടെ ചുവട്ടിലേക്ക് തിരിച്ചുവിട്ടു ഉപയോഗിക്കുക
  • പഴയ നോട്ട് ബുക്കിലെ  ഉപയോഗിക്കാത്ത പേജുകൾ കൊണ്ട്ക്ക് റഫ് നോട്ടുബുക്ക് തയ്യാറാക്കുക.