കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-18
2020-2021 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
ഏപ്രിൽ
മാനവരാശി അഭിമുഖീകരിക്കേണ്ടിവന്ന മഹാമാരികളിൽ ഒന്നായ കോവിഡ് 19 പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് "അക്ഷരവൃക്ഷം" ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ഇതിൽ ഉൾപ്പെടുത്തിയത്. വിദ്യാലയത്തിലെ മിക്ക കുട്ടികളും ഇതിൽ പങ്കാളികളായി. ഹൈസ്കൂൾ വിഭാഗത്തിൽ പത്ര വാർത്ത വിവരണത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ ഫാത്തിമ പിപി (9 ബി) ക്ക് ലഭിച്ചു. ക്യാൻവാസ് 2020 ഉപജില്ലാ തല പോസ്റ്റർ നിർമ്മാണത്തിൽ രണ്ടാംസ്ഥാനം നമ്മുടെ വിദ്യാലയത്തിലെ അൽബയാൻ (10 ബി) മൂന്നാം സ്ഥാനം ഫാത്തിമത്ത് ഷിഫ (8 ഇ)ചിത്രരചനക്ക് രണ്ടാംസ്ഥാനം ഫാത്തിമത്ത് ഫിദക്ക് ലഭിച്ചു.ഉപന്യാസ രചനക്ക് മൂന്നാംസ്ഥാനം ഫാത്തിമത് ഫിദ പി (8 ഇ) ലഭിച്ചു
ജൂൺ 5 പരിസ്ഥിതി ദിനം[1]
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദ്യാലയം തുറന്നില്ല എങ്കിലും ജൂൺ ഒന്ന് മുതൽ ഓൺലൈൻ വഴി ക്ലാസ്സുകൾ ആരംഭിച്ചു. പരിസ്ഥിതി ദിനത്തിൽ കുട്ടികൾ അവരുടെ വീട്ടിൽ വൃക്ഷത്തൈകൾ നട്ടു. അതിൻറെ ചിത്രങ്ങൾ ക്ലാസ്സ് വാട്സആപ്പ് ഗ്രൂപ്പ് വഴി പങ്കുവെച്ചു. പരിസ്ഥിതി ദിനത്തിൻറെ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. കമ്പിൽ മോപ്പിള എച്ച് എസ്സ്/പ്രവർത്തനങ്ങൾ-18
ജൂൺ 19 വായനാദിനം [2]
ഓൺലൈൻ വഴി വായനാദിനം ആചരിച്ചു. ക്വിസ്സ്ക,കവിതാപാരായണം എന്നിവ നടത്തി. കുട്ടികൾ അവരുടെ രചനകൾ അയച്ചു തന്നു.മികച്ചത് തെരഞ്ഞെടുത്തു. മത്സരത്തിൽ ഒട്ടുമിക്കപേരും പങ്കെടുത്തു. ഇംഗ്ലീഷ് റീഡിങ് മത്സരവും നടത്തി. വിജയികളെ അഭിനന്ദിച്ചു.
ജൂൺ 26 ലഹരി വിരുദ്ധ ദിനം
ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു. ലഹരി വിജൂലൈ 21 ചാന്ദ്രദിനം
രുദ്ധ പോസ്റ്റർ തയ്യാറാക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് കുട്ടികൾ പോസ്റ്റർ തയ്യാറാക്കി വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പങ്കുവച്ചു.
ജൂലൈ 5 ബഷീർ അനുസ്മരണ ദിനം [3]
ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് വാട്സആപ്പ് ഗ്രൂപ്പിൽ ബഷീർ കഥകളുടെ ഓഡിയോ നൽകി അതിന് ഒരു വായന കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു. അതനുസരിച്ച് കുട്ടികൾ കുറിപ്പ് തയ്യാറാക്കി അയച്ചു തന്നു. കഥാ വായന നടത്തി.
ജൂലൈ 11 ജനസംഖ്യാ ദിനം [4]
ജനസംഖ്യ ദിനത്തിൻറെ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു.വിവിധ മത്സരം നടത്തി. വിജയികളെ തിരഞ്ഞെടുക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.യു.പി വിഭാഗത്തിന് ക്വിസ് മത്സരം നടത്തിയത് രാത്രി 8:00 മുതൽ കട്ട് 8:30 വരെയാണ്. അതിൽ നിരഞ്ജന, മുഹമ്മദ് സിനാൻ എം കെ എന്നിവർ മുഴുവൻ മാർക്കും നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി
ജൂലൈ 21 ചാന്ദ്രദിനം[5]
ചാന്ദ്രദിന ത്തിൻറെ ഭാഗമായി ക്വിസ് മത്സരം പ്രസംഗ മത്സരം പോസ്റ്റർ നിർമാണം തുടങ്ങി വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു. കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. വിജയികളെയും പങ്കെടുത്തവരെയും അഭിനന്ദിച്ചു.
യു.പി വിഭാഗം നടത്തിയ ക്വിസ് മത്സരത്തിൽ ശ്രീലക്ഷ്മി മനോജ് ഒന്നാംസ്ഥാനവും ഹന്നഷാഹിദ് സഹദ് ബദറുദ്ദീൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അഞ്ചാം തരത്തിലെ വിദ്യാർത്ഥികൾക്കായി റോക്കറ്റ് നിർമ്മാണ മത്സരം നടത്തി. അതിൽ ഭൂരിഭാഗം കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. ഭംഗിയോടും പൂർണ്ണതയോടു കൂടി റോക്കറ്റുകൾ ഉണ്ടാക്കി ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു. അതിൽ നിന്ന് മികച്ചത് തിരഞ്ഞെടുത്തു മിദ.എ ഒന്നാംസ്ഥാനവും മുഹമ്മദ് അനസ് എം രണ്ടാം സ്ഥാനവും സജാ ടി സിയാ ഗഫൂർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണ മത്സരവും സംഘടിപ്പിച്ചു. സജ്വ സലിം ഒന്നാംസ്ഥാനവും നിരഞ്ജൻ എ രണ്ടാം സ്ഥാനവും നേടി വിജയിച്ച കുട്ടികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.
ജൂലൈ 22
ജലശക്തി വകുപ്പ് ഉപന്യാസ മത്സരം നടത്തി സാന്ദ്ര കൃഷ്ണൻ 10 എ നാജിയ പിടി ഫാത്തിമത്ത് ഷിഫാ കെ പി 9സി എന്നിവർ സമ്മാനത്തിനർഹരായി.
ഓഗസ്റ്റ് 6 ,7 ഹിരോഷിമ [6]നാഗസാക്കി ദിനം[7]
ജെ ആർ സി ,സോഷ്യൽ സയൻസ് എന്നീ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആചരിച്ചു. പ്രഥമാധ്യാപിക ഓൺലൈൻ പ്രഭാഷണം നടത്തി. ക്വിസ്സ്, പോസ്റ്റർ നിർമ്മാണം, പ്രഭാഷണം എന്നീ മത്സരങ്ങൾ നടത്തി. മുഹമ്മദ് സിനാൻ എം. ഹരികൃഷ്ണൻ കെ, ഐശ്വര്യ കെ എന്നിവർ വിജയികളായി. സഡാക്കോ കൊക്കുകളുടെ നിർമ്മാണം നടത്തി. കുട്ടികൾ അത് നിർമ്മിച്ച് ചിത്രം വാട്സആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. യു. പി വിഭാഗം ആഗസ്റ്റ് ഏഴാം തീയതി കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. ഹന്ന ശാഹിദ്, മുഹമ്മദ് സിനാൻ, ശ്രീരാഗ്, നിരഞ്ജന, സഹദ് ബദറുദ്ദീൻ എന്നിവർ വിജയികളായി, എട്ടാം തീയതി "യുദ്ധവിരുദ്ധത" എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണം നടത്തി.
ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം [8]
ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം സംഘടിപ്പിച്ചു വിജയികളെ തെരഞ്ഞെടുത്തു നെഹ്ല നസീർ, മുഹമ്മദ് ഷീസ് എന്നിവർ വിജയികളായി.
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം [9]
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ക്വിസ്, പ്രസംഗം, പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി. കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായി. വിവിധ വിഷയങ്ങളുടെ ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിപാടികൾ ഓൺലൈനായി നല്ല രീതിയിൽ തന്നെ നടത്തി. അഫീൽ സി. പി സ്വാലിഹത്ത് സി പി, ശ്രീനന്ദ,നഹ്ലനസീർ, ഫാത്തിമത്ത് ഹുദ, ഹംദ അസീസ് തുടങ്ങിയവർ വിവിധ മത്സരങ്ങളിൽ വിജയികളായി. അഞ്ചാം തരത്തിലെ കുട്ടികൾക്ക് പതാക നിർമ്മാണപ്രവർത്തനം നൽകി. അതിനായി സ്കൂളിലെ പ്രവർത്തിപരിചയം വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപിക തയ്യാറാക്കിയ വീഡിയോ കുട്ടികൾക്ക് അയച്ചുകൊടുത്തു. നിർമ്മാണത്തിൽ മികവ് പുലർത്തിയ കുട്ടികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. യുപി വിഭാഗം കുട്ടികൾക്ക് ദേശഭക്തി ഗാനാലാപനവും പ്രസംഗമത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സോഫിയ, സജ്വ, നിരഞ്ജന എന്നിവർ പ്രസംഗ മത്സരത്തിൽ വിജയികളായി. സൂര്യജിത്ത്ബി,മുഹമ്മദ് സാഫിർ, മുഹമ്മദ് റയാൻ എന്നിവർ ക്വിസ് മത്സരത്തിൽ വിജയികളായി.അറബിക് കാലിഗ്രഫി മൽസരവും നടത്തി.
സപ്തംബർ 5 അധ്യാപക ദിനം[10]
അധ്യാപക ദിനത്തോടനുബന്ധിച്ച് "അധ്യാപകർക്ക് ഒരു കത്ത്" എന്ന പേരിൽ കത്തെഴുതാൻ ആവശ്യപ്പെട്ടു നെഹ്ല, ഫാത്തിമ കെ പി, ഹംദ അസീസ് എന്നിവർ വിജയികളായി. ആശംസകാർഡുകൾ ഉണ്ടാക്കി കുട്ടികൾ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പങ്കുവെച്ചു. യുപി വിഭാഗം കുട്ടികൾക്ക് അധ്യാപകരാകാനുള്ള അവസരം നൽകി. കുട്ടികൾക്ക് ഇഷ്ടമുള്ള ഒരു പാഠ്യവിഷയം വീഡിയോ രൂപത്തിൽ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. കൂടാതെ അധ്യാപക ദിന ആശംസ കാർഡ് നിർമ്മിച്ച് ഗ്രൂപ്പുകളിൽ പങ്കുവച്ചു. ഇതിൽനിന്ന് മികച്ചത് തെരഞ്ഞെടുത്തു. വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു
ഒക്ടോബർ 2 ഗാന്ധിജയന്തി [11]
ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട ഗാന്ധിജിയെ കുറിച്ചുള്ള കവിതകൾ ചൊല്ലാൻ പറഞ്ഞു. ചിത്രരചന, ശുചീകരണ യജ്ഞം തുടങ്ങിയവസംഘടിപ്പിച്ചു. ഗാന്ധിജിയുടെ സന്ദേശങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു. യുപി വിഭാഗം ഗാന്ധി ജയന്തിയോടനുബന്ധിച്ച് പതിപ്പ് നിർമ്മാണപ്രവർത്തനം സംഘടിപ്പിച്ചു. ഒട്ടേറെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.
നവംബർ 14 ശിശുദിനം [12]
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് പ്രസംഗം, ക്വിസ് തുടങ്ങിയവ മത്സരം നടത്തി, മികച്ചവ തിരഞ്ഞെടുത്തു.
ജനുവരി 1
പത്താംതരത്തിലെ കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുകയും ഫോക്കസ് ഏരിയ അനുസരിച്ച് കുട്ടികൾക്ക് ആവശ്യമായ ക്ലാസ്സ് നൽകുകയും ചെയ്തു.കുട്ടികളിലുണ്ടാവുന്ന സംശയ ദൂരീകരണം നടത്തുവാനും കുട്ടികളെ ഇത് ഏറെ സഹായിച്ചു.
-
പരിസ്ഥിതി ദിനത്തിൽ
-
പരിസ്ഥിതി ദിനത്തിൽ
-
പരിസ്ഥിതി ദിനത്തിൽ
-
പരിസ്ഥിതി ദിനത്തിൽ
-
രാജ്യപുരസ്കാർ
-
സ്വാതന്ത്ര്യ ദിനം
-
സ്വാതന്ത്ര്യ ദിനം
-
സ്വാതന്ത്ര്യ ദിനം
-
പൂർവ്വ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ സ്കൂളിന് സമർപ്പിക്കുന്നു.
അവലംബം
- ↑ പരിസ്ഥിതി ദിനം ...
- ↑ വായനദിനം ...
- ↑ വൈക്കം മുഹമ്മദ് ബഷീർ ...
- ↑ ലോക ജനസംഖ്യാദിനം...
- ↑ ചാന്ദ്രദിനം ...
- ↑ ഹിരോഷിമ ദിനം...
- ↑ നാഗസാക്കി...
- ↑ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ...
- ↑ ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ...
- ↑ അദ്ധ്യാപകദിനം ...
- ↑ മഹാത്മാ ഗാന്ധി...
- ↑ ജവഹർലാൽ നെഹ്രു ...