ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിലെ ആയിരക്കണക്കിന് വിദ്യാർത്ഥിനികൾ പഠിക്കുന്ന ഒരു വിദ്യായലയമാണ് ജി.ജി.എച്ച്.എസ്.എസ് മടപ്പള്ളി. സ്വാതന്ത്ര്യസമരത്തിന്റയും ജൻമിത്ത വിരുദ്ധ കർഷ‍ക പോരാട്ടങ്ങളുടെയും രണഭൂമിയായ ഒഞ്ചിയത്തിന്റെ ആസ്ഥാനത്താണ് മടപ്പള്ളി ഗവ. ഗേൾസ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 1920 ൽ അന്നത്തെ മദ്രാസ്സ് ഗവൺമെന്റ് കടലോര ഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മടപ്പള്ളി കടപ്പുറത്ത് ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. ഈ വിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ർണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂർ ഗോവിന്ദനായിരുന്നു. 1946 ൽ ആത്മവിദ്യാസംഘത്തിൻറെയും വിദ്യാഭ്യാസതൽപരരായ ചില നാട്ടുകാരുടെയും ശ്രമഫലമായി, മദ്രാസ് സർക്കാരിൻറയും ഫിഷറീസ് വകുപ്പിൻറെയും സഹായത്തോടെ ഈവിദ്യാലയം ഹൈസ്കൂളായി ഉയർത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.