ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
തിരുവല്ലായ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്ക് m.c.roadനു് വശത്തായി തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാലികാമഠം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. യശസുയർത്തി നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം നവതിയുടെ പടിവാതിലിൽ എത്തി നിൽക്കുകയാണ്. നവതി ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി മാസം 5-ാം തീയതി അശ്വതി തിരുനാൾ ലക്ഷമി ബായ് തമ്പുരാട്ടി നിർവഹിച്ചു.
| ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല | |
|---|---|
| വിലാസം | |
തിരുമൂലപുരം 689115 , പത്തനംത്തിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1920 |
| വിവരങ്ങൾ | |
| ഫോൺ | 04692603682 |
| ഇമെയിൽ | balikamatomghss@gmail.com |
| വെബ്‍സൈറ്റ് | http://balikamatomhss.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37049 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംത്തിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി. സുനിത കുര്യൻ |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി. സുജ ആനി മാത്യു |
| അവസാനം തിരുത്തിയത് | |
| 09-11-2020 | Balikamatomhss |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
എസ്.എസ്.എൽ.സിയ്ക്ക് മികച്ച വിജയം
2010 - 2011 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഈ സ്കൂളിലെ വിദ്യാർത്ഥിനികൾ നൂറുശതമാനം വിജയം കരസ്ഥമാക്കി. 146 വിദ്യാർത്ഥിനികൾ പരീക്ഷ എഴുതിയതിൽ 5 വിദ്യാർത്ഥിനികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഉം നാല് വിദ്യാർത്ഥിനികൾക്ക് 9 A+ ഉം ലഭിച്ചു.
2019-2020 ലെ നേട്ടങ്ങൾ
202൦ ലെ എസ്. എസ്.എൽ. എസി പരീക്ഷയ്ക്ക് തുടർച്ചയായി ഈ സ്കൂളിലെ വിദ്യാർത്ഥിനികൾ നൂറുശതമാനം വിജയം കരസ്ഥമാക്കുകയും 10 വിദ്യാർത്ഥിനികൾക്ക് ഫുൾ A + ഉം , 9 വിദ്യാർത്ഥിനികൾക്ക് 9 A+ ഉം ലഭിച്ചു. സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ഈ സ്കൂളിലെ വിദ്യാർത്ഥിനികൾ മികച്ച വിജയം കരസ്ഥമാക്കി. ജില്ലാടിസ്ഥാനത്തിൽ ഐ.ടി മേളയിലും, പ്രവൃത്തി പരിചയ മേളയിലും ഓവറോൾ കിരീടം കരസ്ഥമാക്കുകയും ചെയ്തു.
ചരിത്രം
പെൺകുട്ടികളുടെ വിദ്യാഭ്യാസം സാർവ്വത്രികമല്ലായിരൂന്ന ഒരു കാലഘട്ടത്തിൽ, കണ്ടത്തിൽ ശ്രീ. വർഗീസ് മാപ്പിളയുടെ ദീർഘവീക്ഷണത്തോടുകൂടിയ പ്രവർത്തനത്തിന്റെ ഫലമാണ്, പെൺകുട്ടികൾക്കു മാത്രമായുള്ള ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ. കേരളവർമ്മ വലിയ കോയിതമ്പുരാൻ ഉദ്ഘാടനം ചെയ്ത സ്കൂൾ കെട്ടിടത്തിൽ 1920 ജൂൺ ഒന്നാം തീയതി ക്ലാസ്സുകൾ ആരംഭിച്ചു. ശ്രീ. കെ. വി. ഈപ്പൻ ആയിരുന്നു ആദ്യത്തെ മാനേജർ. എൽ. കെ ജി മുതൽ നാലാം ക്ലാസ്സ് വരെ അൺ എയ്ഡഡ് വിഭാഗമായും, യുപി വിഭാഗം മുതൽ ഹയർ സെക്കണ്ടറി വിഭാഗം വരെ എയ്ഡഡ് സെക്ഷനായും പ്രവർത്തിക്കുന്നു. 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഏകദേശം 1080- ഓളം വിദ്യാർത്ഥിനികൾ ഇവിടെ പഠിക്കുന്നു. 2010 -ൽ സ്കൂൾ നവതി ആഘോഷിച്ചു. കവടിയാർ കൊട്ടാരത്തിലെ അശ്വതിതിരുനാൾ ഗൗരി ലക്ഷമിഭായി തമ്പുരാട്ടി മുഖ്യഅതിഥിയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനായി ഹോസ്റ്റൽ സൗകര്യം സ്കൂൾ ക്യാമ്പസ്സിൽ തന്നെ ക്രമികരിച്ചിട്ടുണ്ട്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നും കുട്ടികൾക്ക് സ്കൂളിൽ എത്തുവാൻ സ്കൂൾ ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാനായി സയൻസ് ലാബുകൾ നിലവിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. Digital class room , Library തുടങ്ങിയ നല്ല രീതീയിൽ പ്രവർത്തിക്കുന്നു. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്.
സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മലയാളം അദ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാവേദിയുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു. മാസത്തിൽ 2 പ്രാവശ്യം മീറ്റിങ്ങു കൂടുന്നു. മൽസരങ്ങളിൽ ധാരാളം സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹിന്ദി ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ ക്ലബ്ബ്
- മാത്സ് ക്ലബ്ബ്
- എക്കോ ക്ലബ്ബ്
- കരാട്ടേ
- യോഗ
- നല്ല പാഠം
- സീഡ്
- റെഡ് ക്രോസ്
- കലാകായികമോളകൾ
- പ്രവൃത്തി പരിചയമേള
മാനേജ്മെന്റ്
കണ്ടത്തിൽ ഡോ. കെ.സി മാമ്മൻ മാനേജറായുള്ള ഒരു ഭരണസമിതിയാണ് ഇപ്പോൾ ഭരണം നടത്തുന്നത്. 12 അംഗങ്ങളുള്ള ഒരു ഭരണസമിധി സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും നേതൃത്വം നൽകുന്നു.
മുൻ സാരഥികൾ
സ്കൂൾ സ്ഥാപകൻ
| ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള |
സ്കൂൾ മാനേജർമാർ
| Mr. K.V. EAPEN |
| H.G. ALEXIOS MAR THEODOYSIUS |
| Miss. BROOKES SMITH |
| H.G. MATHEWS MAR IVANIOS |
| H.G. DANIEL MAR PHILOXENOS |
| H.G. JOSEPH MAR PACHOMIOS |
| V.Rev.RAMBAN THEOPHOROUS COREPISCOPA |
| Mr. K.C. VARGHESE MAPPILAI |
| Dr. K.C. MAMMEN |
| Mr. GEORGE VARGHESE |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1920 - 24 | മിസ്. ഹോംസ് |
| 1924 - 56 | മിസ്. പി. ബ്രൂക്സ് സ്മിത്ത് |
| 1956 - 61 | ശ്രീ. പി. വി. വറുഗീസ് |
| 1961 - 62 | മിസ്. അക്കാമ്മ കുരുവിള |
| 1962 - 79 | മിസ്. എലിസബേത്ത് കുരുവിള |
| 1979 - 84 | ശ്രീമതി. വി. ഐ. മറിയാമ്മ |
| 1984 - 87 | ശ്രീമതി. രാജമ്മ ഫിലിപ്പ് |
| 1987 - 97 | ശ്രീമതി. സൂസി മാത്യു |
| 1997 - 98 | ശ്രീമതി. മറിയാമ്മ കോശി |
| 1998 - 2000 | ശ്രീമതി. പി. ജി. റെയ്ചൽ |
| 2000 - 2005 | ശ്രീമതി. ഏലമ്മ തോമസ് |
| 2003 - 2016 | ശ്രീമതി. ലീലാമ്മ ജോർജ്ജ് (പ്രിൻസിപ്പൾ) |
| 2005 - 2019 | ശ്രീമതി. സാറാമ്മ ഉമ്മൻ(ഹെഡ്മിസ്ട്രസ്സ്) |
| 2016 - | ശ്രീമതി. സുനിത കുര്യൻ |
| 2019 - | ശ്രീമതി. സുജ ആനി മാത്യു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫ്.അംബികാദേവി
- റ്റിൻസി മാത്യു - ദേശീയ തലത്തിൽ ത്രിപ്പിൾ ജംപിന് സർണ്ണം നേടി
- ജോമോൾ സി. ജോർജ്ജ് - സംസ്ഥാന തലത്തിൽ ഹൈജംപിന് നാല് വർഷം വെള്ളി നേടി.
- പ്രൊഫ്.അന്നമ്മ വർഗ്ഗീസ്
- ഡോ. ജാനറ്റ്, Gynecologist
- Smt. Anu George, Principal Mar Dionysious School Mallappally
- Prof. Gayathri Devi
- Prof. Soosy Mathew
ഓർമ്മ കുറിപ്പുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
{{#multimaps:9.3671813,76.5824405| zoom=15}} |