എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം
അദ്ധ്യാപകദിനംവിശ്വനാഥപുരം : എം.എ.ഐ.ഹൈസ്കൂളിൽ 2018, സെപ്റ്റംബർ 5- ന് അദ്ധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. ലളിതമായി നടന്ന അദ്ധ്യാപകദിനാഘോഷത്തിൽ സ്കൂൾ മാനേജർ വി.കമല, ഹെഡ്മാസ്റ്റർ കെ.എസ്. ശ്രീജിത്കുമാർ, അദ്ധ്യാപകർ എന്നിവർ പങ്കെടുക്കുകയുണ്ടായി. അദ്ധ്യാപകദിനത്തിന്റെ പ്രാധാന്യം, അദ്ധ്യാപകർക്ക് സമൂഹത്തിൽ ഉള്ള സ്ഥാനം എന്നിവയെപ്പറ്റി ചടങ്ങിൽ പങ്കെടുത്തവർ കുട്ടികളോട് സംസാരിക്കുകയുണ്ടായി.
അദ്ധ്യാപകരെ ആദരിക്കുന്നതിനും അവരുടെ സേവനങ്ങളെ അംഗീകരിക്കുന്നതിനുമുള്ള ഒരു പ്രത്യേക ദിവസമാണ് അദ്ധ്യാപകദിനം. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ.സർവ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി ആഘോഷിക്കുന്നത്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾകുമളി : വിദ്യാഭ്യാസ വകുപ്പിന്റേയും ഇടുക്കിജില്ലാ കളക്ടറുടേയും നിർദ്ദേശാനുസരണം ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടി ഇടുക്കിജില്ലയിലെ എല്ലാ പഞ്ചാത്തുകളോടൊപ്പം കുമളി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകരുടെ ഒരു യോഗം 23.08.2018-ന് കുമളി ഗ്രാമഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി. ഷീബാ സുരേഷിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത് ഓഡിറ്റോറിയത്തിൽ ചേരുകയുണ്ടായി. എം.എ.ഐ.ഹൈസ്കൂളിലെ എല്ലാ അദ്ധ്യാപകരും തന്നെ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. ഇതിൽ വാർഡ് മെമ്പർമാർ, ഗ്രാമപഞ്ചായത് സെക്രട്ടറി, ഉദ്യോഗസ്ഥന്മാർ എന്നിവർ പങ്കെടുക്കുകയുണ്ടായി. ഓരോ വാർഡുകളിലേയ്ക്കും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഡു മെമ്പറിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച്, വീടുകൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾ തിട്ടപ്പെടുത്തുകയുണ്ടായി. ആയതിന്റെ റിപ്പോർട്ട് 24.08.2018-ന് ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുകയുണ്ടായി. സ്കൂൾ സ്ഥാപകൻ മുരിക്കടി സ്വാമി ഇനി ഓർമ്മ.....വിശ്വനാഥപുരം : എം.എ.ഐ.ഹൈസ്കൂൾ സ്ഥാപകനായ ശ്രീ.എൻ.വിശ്വനാഥ അയ്യർ(മുരിക്കടി സ്വാമി) ഓർമ്മയായി. 20.08.2018 തിങ്കളാഴ്ച്ച രാത്രി 10.45-ന് കമ്പത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുമളിയുടെ വികസനത്തിന് അടിത്തറപാകിയ വിശ്വനാഥ അയ്യർ എന്ന വ്യക്തിയെ കുമളി ഉള്ളിടത്തോളം കാലം സ്മരിക്കും. കുമളിയുടെ വികസന കാഴ്ചപ്പാടിൽ സ്വാമി നല്കിയ സംഭാവനകൾ എടുത്തുപറയേണ്ടവയാണ്. സാമൂഹ്യ, രാഷ്ട്രീയ,സാമൂഹിക രംഗങ്ങളിൽ ഉള്ള വ്യക്തികൾ ഉൾപ്പെടെ വലിയ ഒരു പൗരാവലിതന്നെ സ്വാമിയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശനത്തിനുള്ള സൗകര്യം എം.എ.ഐ. ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ 21.08.2018 രാവിലെ 9.30 മുതൽ ഉണ്ടായിരുന്നു. സംസ്കാരം 21.08.2018 വൈകിട്ട് 5 മണിയ്ക്ക് നടന്നു. തുടർന്ന് വൈകിട്ട് 6 മണിയ്ക്ക് വിശ്വനാഥപുരത്ത് അനുശോചന സമ്മേളനം നടക്കുകയുണ്ടായി. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീബാ സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമുഖർ പങ്കെടുക്കുകയുണ്ടായി ഹൈറേഞ്ച് മേഖല ഒറ്റപ്പെട്ടുകുമളി : കേരളത്തെ മുഴുവൻ ദുഃഖത്തിലാഴ്തിയ പ്രളയക്കെടുതി ഇടുക്കി ജില്ലേയേയും ഒറ്റപ്പെടുത്തി. ഹൈറേഞ്ച് മേഖലകളായ കുമളി, മുരിക്കടി എന്നീപ്രദേശങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ടുപോയി. കെ.കെ.റോഡ്, കുട്ടിക്കാനം-കട്ടപ്പന റോഡ്, ചെറുതോണി-കട്ടപ്പന റോഡ്, ഇവ കനത്ത മഴയും മണ്ണിടിച്ചിലും വെള്ളമൊഴുക്കും കൊണ്ട് പൂർണ്ണമായും തടസ്സപ്പെട്ടതോടെ സ്കൂൾ ഇരിക്കുന്ന വിശ്വനാഥപുരം എന്ന സ്ഥലവും ഒറ്റപ്പെട്ടു. പീരുമേട്ടിൽ മണ്ണിടിഞ്ഞ്, റോഡ് വിണ്ടുകീറി ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു. വണ്ടിപ്പെരിയാറ്റിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷം-2018എം.എ.ഐ.ഹൈസ്ക്കൂൾ : ഭാരതത്തിന്റെ 72-ാമത് സ്വാതന്ത്ര്യദിനാഘഘോഷം മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ 15.08.2018 രാവിലെ സ്കൗട്ട്& ഗൈഡ്സിന്റെ നേതൃത്വത്തിൽ ആഘോഷിക്കുകയുണ്ടായി. വളരെ പ്രതികൂലമായ കാലാവസ്ഥയിൽ സ്വാതന്ത്ര്യദിനാഘഘോഷം വളരെ ലളിതമായ ചടങ്ങോടുകൂടിയാണ് നടന്നത്.ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ. വിജയകുമാരപിള്ള, അദ്ധ്യാപക-അനദ്ധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. വിജയകുമാരപിള്ള സ്വാതന്ത്ര്യദിനസന്ദേശം നൽകി.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. ഇടുക്കി ഡാം തുറക്കുന്നു.ഇടുക്കി: കനത്ത കനത്ത മഴയെത്തുടർന്ന് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ 2018 ആഗസ്റ്റ് 9-ാം തിയതി 12.30-ന് തുറന്നുവിട്ടു. ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് തുറന്നത്. തുടർന്ന് ഡാമിന്റെ 5 ഷട്ടറുകളും തുറക്കുകയുണ്ടായി. ഡാമിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഡാമിന്റെ 5 ഷട്ടറുകളും തുറക്കുന്നത്. 1992 ഒക്ടോബർ 12-ന് ശേഷം 26 വർങ്ങൾ കഴിഞ്ഞ് ഇപ്പോഴാണ് ഇടുക്കി ഡാം തുറക്കുന്നത്.
അശരണർക്ക് ഒരു കൈത്താങ്ങ്വിശ്വനാഥപുരം: കേരളത്തിൽ പ്രകൃതിക്ഷോഭംമൂലം കഷ്ടപ്പെടുന്ന ജനങ്ങൽക്ക് സഹായഹസ്തവുമായി എം.എ.ഐഹൈസ്ക്കൂളിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കുട്ടികളുടെ വീടുകളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ച് മാതൃഭൂമിപത്രവുമായി ഒത്തുചേർന്നാണ് ഈ സഹായം അർഹതപ്പെട്ടവർക്ക് നൽകുന്നത്. സ്മാർട്ട് ക്ലാസ്സ്റൂം ഉദ്ഘാടനവും പി.റ്റി.എ പൊതുയോഗവുംവിശ്വനാഥപുരം : എം.എ.ഐ.ഹൈസ്കൂളിൽ ആധുനിക സജ്ജീകരണത്തോടുകൂടി നിർമ്മിച്ച 3 സ്മാർട്ട് ക്ലാസ്സ്റൂമുകളുകളുടെ ഉദ്ഘാടനവും പി.റ്റി.എ പൊതുയോഗവും 28.06.2018 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി. പി.റ്റി.എ പ്രസിഡന്റ് ശ്രീ.വിജയകുമാരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുമളിഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീബാസുരേഷ് സ്മാർട്ട് ക്ലാസ്സുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഓരോ ക്ലാസ്സുകളിലും 2017-18 അദ്ധ്യന വർഷം മികച്ച അക്കാദമിക് നിലവാരം പുലർത്തിയ കുട്ടിൾക്കുള്ള വിവിധ എൻഡോവ്മെന്റ് അവാർഡുകൾ പ്രസ്തുത യോഗത്തിൽ വിതരണം ചെയ്യുകയുണ്ടായി.
സ്കൂൾ പ്രവേശനോത്സവം -2018എം.എ.ഐ.ഹൈസ്കൂൾ : സ്കൂൾ പ്രവേശനോത്സവം 2018 ജൂൺ 1- ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, പി. ടി. എ. പ്രസിഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, വാർഡ്മെമ്പർ എന്നിവർ പങ്കെടുത്തു.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. പുത്തൻ പ്രതീക്ഷകളുമായി സ്കൂളിന്റെ പടിവാതിൽ കയറാൻ എത്തിയ കൂട്ടുകാർക്ക് ഇതൊരു മധുരാനുഭവം തന്നെയായിരുന്നു.
ഓണാഘോഷം -20172017 ഓഗസ്റ്റ് 31 -ന് വിപുലമായ രീതിയിലുള്ള ഓണാഘോഷ പരിപാടികൾ സ്കൂളിൽ നടന്നു. സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സമ്പൽസമൃദ്ധിയുടേയും ഒാർമ്മകൾ ഉൾക്കൊണ്ടുള്ള ആഘോഷങ്ങളായിരുന്നു സ്കൂളിൽ നടന്നത്. കള്ളവും ചതിയുമില്ലാത്ത മാവേലിക്കാലത്തിന്റെ സ്മൃതികൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ഇനി ഒരിക്കലും മടങ്ങിവരാത്ത ആ മനോഹരദിനങ്ങളുടെ ഓർമ്മകൾ ഹൃദയത്തിലേറ്റികൊണ്ടാണ് ഈ വിദ്യാലയത്തിലെ ഏവരും ഓണാഘോഷങ്ങളിൽ പങ്കെടുത്തത്. സ്വാതന്ത്ര്യദിനാഘോഷം -20172017 ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. സ്കൗട്ട് & ഗൈഡ്, ജൂണിയർ റെഡ്ക്രോസ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, ഹെഡ്മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, സ്കൂൾ മാനേജർ വി.കമല എന്നിവർ തദവസരത്തിൽ പങ്കെടുക്കുകയുണ്ടായി. കുട്ടികളുടെ മനസിൽ ദേശീയബോധവും, ദേശസ്നഹവും ഊട്ടിഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു സ്വാതന്ത്ര്യദിനാഘോഷം
പച്ചക്കറിത്തോട്ടംഎം.എ.ഐ.ഹൈസ്കൂൾ : സ്കൂൾ പി.റ്റി.എ, കുട്ടികൾ എന്നിവരുടെ ശ്രമഫലമായി വിഷരഹിത പച്ചക്കറികളുടെ ലഭ്യതയ്ക്കായി സ്കൂൾ വളപ്പിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയുണ്ടായി. പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൽസ് ജെയിംസ് നിർവ്വഹിച്ചു. ഓണത്തിന് വിളവെടുത്ത പച്ചക്കറികൾ ഓണസദ്യയ്ക്ക് ഉപയോഗിക്കാൻ കഴിഞ്ഞു എന്നത് കുട്ടികൾക്ക് അഭിമാനം നൽകി. പൊതു വിദ്യാലയ സംരക്ഷണ യജ്ഞംവിശ്വനാഥപുരം : 2017 ജനുവരി 27 വെള്ളിയാഴ്ച എം. എ. ഹൈസ്ക്കൂളിൽ പൊതു വിദ്യാലയ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടന്നു. മികവിന്റെ കേന്ദ്രങ്ങളായി പൊതു വിദ്യാലയങ്ങൾ മാറേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ഹെഡ്മിസ്ട്രസ് ഒ. കെ. പുഷ്പമ്മ യോഗത്തിൽ സംസാരിച്ചു. രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, സമീപവാസികൾ എന്നിവർ ചേർന്ന് സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കി. തുടർന്ന് പൊതുവിദ്യാലയ സംരക്ഷണ ചങ്ങല രൂപീകരിച്ചു. മുൻ പി. ടി. എ. പ്രസിഡന്റ് ബാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതിദിനംഎം.എ.ഐ.എച്ച്.എസ് മുരിക്കടി : സ്കൂളിൽനടന്ന പരിസ്ഥിതിദിനാചരണങ്ങളിലൂടെ................ |