"ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം/അക്ഷരവൃക്ഷം/ ജാഗ്രതയാൽ പുൽകിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ജാഗ്രതയാൽ പുൽകിടാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ജാഗ്രതയാൽ പുൽകിടാം

 
ലോകമാം ലോകമെങ്ങും
വിങ്ങിടുന്നു വിങ്ങി കരഞ്ഞിടുന്നു
രോഗരാക്ഷസൻ തൻ മരണക്കെണിയിൽ
വലഞ്ഞിടുന്നു വഴി തേടിടുന്നു.

പൊരുതിടുന്നുണ്ടനേകം പേർ
 അണുവിനും അണുബാധയ്ക്കുമെതിരായ്
 അധ്വാനിക്കുന്നുണ്ടാത്മാർത്ഥമായ്
ജനത്തിനായി ജനനന്മക്കായ്.

 ചികിത്സയൊരുക്കി വൈദ്യന്മാരും
രക്ഷണകവചമൊരുക്കി നിയമപാലകരും
കരുതലായ് കാവലായ്
ഭൂമി തൻ സ്വന്തം മാലാഖമാരും.

 അധികാരികൾ തൻ നിരീക്ഷണപാടവം
 അനേകായിരങ്ങൾ താൻ പ്രയത്നഫലം
 നീതിയുള്ളൊരു, ഭരണകൂടം
നയിച്ചിടുന്നു നാടിനെ നീതിപൂർവും.

ഒരുങ്ങാം ഒരുമിക്കാം
നേരിടാമീ വിപത്തിനെ
ഭീതിയാലല്ല ജാഗ്രതയാൽ
പുൽകിടാം നല്ലൊരു നാളെയെ.




 

ജെസ്‌ന ജിജി
9A ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത