"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 59: വരി 59:
== വായനാദിനം ==
== വായനാദിനം ==
ജൂണ്‍ 19 വായനാദിനത്തിന്റെ ഭാഗമായി വായനാവാരം ആഘോഷിച്ചു.
ജൂണ്‍ 19 വായനാദിനത്തിന്റെ ഭാഗമായി വായനാവാരം ആഘോഷിച്ചു.
== പി റ്റി ഏ പൊതുയോഗം ==

09:30, 6 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

മൊഴി

  ജി എം എച്ച് എസ്സ്
   ലക്കം 1   ജനുവരി


മലനാടിന്റെ വിരിമാറില്‍ തലയുയര്‍ത്തി നില്ക്കുന്ന ഗ്രേസി സ്ക്കൂളിന് ഇന്ന് വിജയഗാഥകളെ പാടുവാനുള്ളൂ.കായികരംഗത്തും കലാരംഗത്തും വിദ്യാഭാസരംഗത്തും ഓരോനിമിഷവും സ്ക്കൂള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ സര്‍ഗവാസനകള്‍ പോഷിപ്പിക്കുന്നതിന് മൊഴി സഹായകമാകും എന്ന് ഉറപ്പുണ്ട്. പാറത്തോടിന്റെ ജിഹ്വയായി മാറുവാന്‍ മൊഴി നിങ്ങളുടെ മുന്പില്‍ സമര്‍പ്പിക്കുന്നു.


എല്ലാം ഒറ്റക്കുടക്കീഴില്‍

കാ‍‍ഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത്പുതുതായി സ്ഥാപിച്ച സിവില്‍സ്റ്റേഷന്റെ ഉദ്ഘാടനം ബഹു:മുഖ്യ മന്ത്രി ശ്രീ വി എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിച്ചു.സിവില്‍സ്റ്റേഷന്‍ കാഞ്ഞിരപ്പള്ളിക്കു നല്‍കിയ എം എല്‍ എ അഡ്വ:അല്‍ഫോന്‍സ് കണ്ണന്താനത്തെ യോഗം അഭിനന്ദിച്ച.


തേനും പാലും ഒഴുകുന്ന മലനാട്

പാറത്തോട്:കാഞ്ഞിരപ്പള്ളി താലൂക്കില്‍നിന്ന് അല്പം കിഴക്കോട്ട് മാറിസ്ഥിതിചെയ്യുന്നപാറത്തോട് ഗ്രാമപഞ്ചായത്തിലെ മലനാട് വളരെ പ്രഖ്യാതമാണ്.മലനാട്ടില്‍ പാല്ല്പന്നങ്ങള്‍ക്കു പുറമെ സോപ്പ്,കൈത്തറി,കയറുല്പന്നങ്ങള്‍,തടിയുല്പന്നങ്ങള്‍, തേനീച്ചവളര്‍ത്തല്‍ ഇവയ്ക്ക് പരിശീലനം നല്കുന്നു.


അക്കാമ്മ ചെറിയാന്‍ നാടിന്റെ യശസ്തംഭം

പാറത്തോട്:സ്വാതന്ത്ര്യസമരത്തില്‍ തന്റെ സാന്നിദ്ധ്യം വിളിച്ചറിയിച്ച അക്കാമ്മ ചെറിയാന്റെ ജന്മശതാബ്ദി ഉദ്ഘാടനം ജന്മഗൃഹത്തില്‍ നടന്നു.സാംസക്കാരികമന്ത്രി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ നിരവധി സാംസ്ക്കാരിക നായകന്മാര്‍,രാഷ്ട്രീയപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അഭിനന്ദിച്ചു

പാറത്തോട്:ജില്ലാകായികമേളയില്‍ പങ്കെടുത്ത് വിജയിച്ചവരെ സ്ക്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു.സ്ക്കൂള്‍ മാനേജര്‍,പഞ്ചായത്ത് പ്രസിഡന്റ് , പി ടി എ പ്രസിഡന്റ് ,സ്ക്കൂള്‍ ഹെഡ് മിസ്ട്രസ് തുടങ്ങിയവര്‍ സന്നിഹിതരായ യോഗത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ശുചിത്വ വാരാചരണം

പാറത്തോട്:കുട്ടികളില്‍ ശുചിത്വബോധം വളര്‍ത്തുന്നതിനും ആരോഗ്യപരമായ ചുറ്റുപാടില്‍ ജീവിക്കേണ്ടതിന്റെ ആവശ്യ കത മനസിലാക്കുന്നതിനും സ്ക്കുളില്‍ പരിസ്ഥിതി ക്ല ബ്ബ് അംഗങ്ങള്‍ ശുചിത്വ വാരാചരണം നടത്തി.കുട്ടികള്‍ വായു,മണ്ണ്,ജലം,മരം എന്നീ നാല് ഗ്രുപ്പുകളായി തിരി‍ഞ്ഞ് ഓരോ ഗ്രൂപ്പും തങ്ങളുടെ ഗ്രുപ്പിന്റെ പേരിലുള്ളവയെ സംരക്ഷിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു.

ക്ലാസ് മുറി കളിയരങ്ങായി

പാറത്തോട്:സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തില്‍ കഥകളി അരങ്ങേറി.ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയിലെ നളചരിതം രണ്ടാം ദിവസത്തെ ഭാഗമാണ് അവതരിപ്പിച്ചത്.കിടങ്ങൂര്‍ നളനുണ്ണി സ്മാരക കലാക്ഷേത്രത്തിലെ കലാകാരന്മാരാണ് കഥകളി അവതരിപ്പിച്ചത്.പത്താം ക്ലാസിലെ കലയാളം പാഠപുസ്തകത്തിലെ പത്താം അധ്യായത്തിലെ 'ശകുനപ്പിഴതവജനിതം'എന്ന പാഠഭാഗം കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കുക എന്ന ഉദേശ്യ ത്തോടെയാണ് കഥകളി അരങ്ങേറിയത്.

ശുചിത്വം പാലിക്കൂ ....... രോഗങ്ങള്‍ അകറ്റി നിര്‍ത്തു...........ആരോഗ്യ കേരളം സാക്ഷാത്ക്കരിക്കൂ..............

വാര്‍ഷികാഘോോഷം

പാറത്തോട് : സ്ക്കൂള്‍ വാര്‍ഷികാഘോഷം ഫെബ്രുുവരി 20 - ന് നടന്നു.10 മണിക്ക്കുട്ടികളു ടെ കലാപരിപാടികള്‍ നടന്നു. 11 മണിക്ക് കോട്ടയം ബസേലിയസ്കോളേജിലെ സിനിയര്‍ ലക്ചറര്‍ ശ്രീ ജോയി ജോസഫ് കുട്ടികള്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് നടത്തി.

പ്രോഗ്രാം കണ്‍വീനര്‍ ശ്രീ. ടോമി ജേക്കബ് സ്വാഗതം ആശംസിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി വി സൈനം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

സ്ക്കൂള്‍ മാനേജര്‍ ശ്രീ. വി ആര്‍ രത്നകുമാര്‍ അദ്ധ്യ ക്ഷപ്രസംഗം നടത്തി. അഡ്വ: സെബാസ്റ്റ്യ ന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: മോഹന്‍ തോമസ് എന്‍ഡോവ്മെന്‍റ് ഉദ്ഘാടനം ചെയ്തു.മടുക്കക്കുഴി ക്യാഷ് അവാര്‍ഡ് പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി ഐ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.സര്‍വ്വശ്രീ പി കെ ബാലന്‍, അഡ്വ: പി ജീരാജ്, തോമസ് കട്ടയ്ക്കന്‍, എം ജി ഗോപാലപ്പണിക്കര്‍, പി എം ജോസഫ്, വിജയന്‍ വെച്ചൂക്കുന്നേല്‍, പി വി ഹസ്സന്‍ഖനി, പി എം തമ്പിക്കുട്ടി ഹാജിയാര്‍,പി റ്റി എ പ്രസിഡന്റ് കെ കെ ശശികുമാര്‍ ശ്രീമതി കെ പി ഗ്രേസിക്കുട്ടി, ശ്രീമതി ലെറ്റി സി തോമസ് കുമാരി രേഷ്മ എം എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ആര്‍ രാജേശ്വരി കൃതജ്ഞത പറഞ്ഞു.

പ്രവേശനോത്സവ്

പാറത്തോട്:2010 ജൂണ് 1ന് പ്രവേശനോത്സവ് ഭ്ംഗിയായി ആഘോഷിച്ചുുു.

പരിസ്ഥിതി ദിനാഘോഷം

2010 ജൂണ‍് 5 ന് പരിസ്ഥിതി ദിനാചരണം നടത്തി. അദ്ധ്യാപകരുടെ നേതൃതത്തില്‍ കുട്ടികള്‍ വിവധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചോറ്റി,ചിററടി,പാറത്തോട് എന്നിവിടങ്ങള്‍ വൃത്തിയാക്കി.പരസരശുചീകരണ ബോധവത്ക്കരണ സെമിനാര്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ്,പി റ്റി എ പ്രസിഡന്റ് ,ഹെഡ് മിസ്ട്രസ് മുതലായവര്‍ പങ്കെടുത്തു.

വായനാദിനം

ജൂണ്‍ 19 വായനാദിനത്തിന്റെ ഭാഗമായി വായനാവാരം ആഘോഷിച്ചു.

പി റ്റി ഏ പൊതുയോഗം