"കൊപ്പാറേത്ത് എച്ച് എസ് പുതിയവിള/അക്ഷരവൃക്ഷം/ഒര‍ു മഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| സ്കൂൾ കോഡ്= 36052
| സ്കൂൾ കോഡ്= 36052
| ഉപജില്ല= കായംകുളം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കായംകുളം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പ‍ുഴ  
| ജില്ല= ആലപ്പുഴ  
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification4|name=Sachingnair| തരം= കഥ}}
  {{Verification4|name=Sachingnair| തരം= കഥ}}

20:31, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒര‍ു മഴക്കാലം


മഴ പെയ്‍തിറങ്ങ‍ുകയാണ്. വയല‍ുകളെയ‍ും ക‍ുളങ്ങളെയ‍ും എല്ലാം അത് ആലിംഗനം ചെയ്‍തിരിക്ക‍ുന്ന‍ു. അന‍ു വെളിയിലേക്ക് നോക്കി. മഴത്ത‍ുള്ളികൾ അവള‍ുടെ മ‍ുഖത്തേക്ക് വൈരക്കല്ല‍ുകൾ പോലെ തെറിച്ച‍ു വീണ‍ു. അവൾ പെട്ടെന്ന‍ു മ‍ുഖം തിരിച്ച‍ു ഈറൻ കാറ്റ് അവള‍ുടെ പാറിപടർന്ന‍ു കിടക്ക‍ുന്ന നീണ്ട മ‍ുടിയിഴകളിൽ തലോടി.

പെട്ടെന്ന് അകത്ത‍ുനിന്ന് അമ്മയ‍ുടെ വിളിയ‍ുഴർന്ന‍ു. “ അന‍ു ഈ പെര‍ുമഴയത്ത് നീയവിടെ എന്ത‍ു ചെയ്യ‍ുകയാ?” അന‍ു അകത്തേക്കോടി. അപ്പോഴേക്ക‍ും പാവാട മ‍ുഴ‍ുവൻ നനഞ്ഞിര‍ുന്ന‍ു. അമ്മയ‍ുടെ ബാക്കിയ‍ുള്ള ശകാരം ക‍ൂടി അവൾക്ക‍ുകേൾക്കേണ്ടി വന്ന‍ു. ചിണ‍ുക്കൊണ്ട് മ‍ുറിയിലേക്ക് ചെന്ന അവളെ കാത്തിര‍ുന്നത് മ‍ുത്തശ്ശിയ‍ുടെ ച‍ൂട‍ുള്ള മടിത്തട്ടായിര‍ുന്ന‍ു.

അവൾക്കെല്ലാം മ‍ുത്തശ്ശിയാണ്. കഥകൾ പറഞ്ഞ‍ുകൊട‍ുക്ക‍ുന്നത‍ും പാട്ട് പാട‍ുന്നത‍ും ചോറ‍ുവാരികൊട‍ുക്ക‍ുന്നത‍ും ഒക്കെ മ‍ുത്തശ്ശിയാണ്. “ എന്തെ എന്റെ ക‍ുറ‍ുമ്പിയ‍ുടെ മ‍ുഖത്തൊര‍ു പിണക്കം?” മ‍ുത്തശ്ശി അവള‍ുടെ കവിളിൽ പിടിച്ച‍ുകൊണ്ട് ചോദിച്ച‍ു. അമ്മയോട‍ുള്ള ദേഷ്യവ‍ും പിണക്കവ‍ും അവൾ മ‍ുത്തശ്ശിയോട് വിശദീക്കരിച്ച‍ു.

“ സാരമില്ല. എന്റെ ക‍ുട്ടി കരയണ്ട കേട്ടോ. മ‍ുത്തശ്ശി അമ്മയെ വഴക്ക‍ു പറയാം.” മ‍ുത്തശ്ശി അവളെ സമാധാനിപ്പിച്ച‍ു. അന‍ു മ‍ുത്തശ്ശിയ‍ുടെ മടിയിൽ തലചായ്ച്ച‍ു. മ‍ുത്തശ്ശിയ‍ുടെ ച‍ുക്കിച്ച‍ുളിഞ്ഞ കൈവിരല‍ുകൾ മ‍ുടിയിഴകൾക്കിട യില‍ൂടെ പായ‍ുന്നത് അവ്യക്തമായി അവൾ അറിഞ്ഞ‍ു. ആ സ്‍നേഹക്കടലിൽ താൻ അലിഞ്ഞ‍ുപോക‍ുകയാണെന്ന് അവൾക്ക് തോന്നി.

ദിവസങ്ങൾ കഴിഞ്ഞ‍ു. ദിവസങ്ങളോളം തോരാതെ പെയ്‍ത മഴ നാടെങ്ങ‍ും നാശം വിതയ്‍ക്കാൻ ത‍ുടങ്ങി. ഒര‍ു ദിവസം സ്‍ക‍ൂൾ വിട്ട് വന്ന അന‍ു പടിയ്‍ക്കൽ സ്‍തംഭിച്ച‍ു നിന്ന‍ു. വീട്ടിൽ ക‍ുറേ ആള‍ുകള‍ുണ്ട്. അവൾ അവര‍ുടെ സംസാരം ശ്രദ്ധിച്ച‍ു. എന്തോ അപകടം നടന്ന മട്ടാണ്. അന‍ു അവർക്കിടയിൽ തനിക്ക‍ു പരിചിതമായൊര‍ു മ‍ുഖം തേടിപിടിച്ച‍ു കാര്യം തിരക്കി.

“ നാരായണിയമ്മയ്‍ക്ക് പെട്ടെന്ന് അസ‍ുഖം കലശലായി.മോള‍ുടെ അച്‍ഛന‍ും അമ്മയ‍ും ക‍ൂടി ആശ‍ുപത്രിയിൽ കൊണ്ട‍ുപോയിരിക്കയാ.”

അവൾ നിന്നിടത്ത‍ു നിന്ന് അനങ്ങാനാവാതെ മരവിച്ച‍ു നിന്ന‍ു. ആരൊക്കെയോ അവൾക്ക‍ുമ‍ുന്നിൽ സാന്ത്വനവ‍ുമായെത്തി. അല്പസമയത്തിന‍ുശേഷം ആള‍ുകളുടെയ‍ും ആംബ‍ുലൻസിന്റെയ‍ും ശബ്‍ദം കേട്ടാണ് അന‍ു ഉമ്മറതെത്തിയത്. ആംബ‍ുലൻസിൽ ഒര‍ു വെള്ളപ‍ുതപ്പിച്ച ശരീരം. മാലാഖമാർ പൊത‍ുവെ വെള്ളവസ്ത്രമാണ് ധരിക്കാറ‍ുള്ളതെന്ന് മ‍ുത്തശ്ശി പറഞ്ഞ‍ുതന്നിട്ട‍ുണ്ട്. ഇത് ഏതെങ്കില‍ും മാലാഖയായിരിക്ക‍ുമോ?

അല്ല. മ‍ുത്തശ്ശിയാണ്. മ‍ുത്തശ്ശി ശാന്തമായ ഉറക്കത്തിലാണ്. ഇനിയൊരിക്കല‍ും തന്റെ ക‍ുറ‍ുമ്പ‍ുകൾക്ക് ഉണർത്താൻ കഴിയാത്ത ഉറക്കം. മ‍ുത്തശ്ശിയ‍ുടെ നെഞ്ചിലേക്ക് ഏങ്ങലോടെ അവൾ വീണ‍ു.

മഴ പെയ്യ‍ുകഴാണ്. അവളൊടൊപ്പം പ്രകൃതിയ‍ുടെ കരച്ചിലെന്നോണം!

സാരംഗി.എസ്
XII sc കൊപ്പാറേത്ത് എച്ച് എസ് എസ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ