"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kodinhi123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| സ്കൂൾ= ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 19669 | | സ്കൂൾ കോഡ്= 19669 | ||
| ഉപജില്ല= | | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Subhashthrissur| തരം=ലേഖനം}} |
18:39, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാമാരി
ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട നോവൽ കൊറോണ വൈറസ് ലോകസമ്പന്ന രാഷ്ട്രങ്ങളിൽ വരെ കടന്നുകയറുകയും അവിടെ മുഴുവൻ ഭീതി പടർത്തുകയും ചെയ്തു.തന്മൂലം ലോകത്തെ മുഴുവൻ തെരുവുകളും ആരാധനാലയങ്ങളുംഎന്നു വേണ്ട റോഡുകൾ പോലും ഇന്ന് നിശ്ചലമായിരിക്കുന്നു.കൊറോണ എന്ന സൂക്ഷ്മജീവി ദരിദ്രരാഷ്ട്രം മുതൽ സമ്പന്നരാഷ്ട്രം വരെ കീഴടക്കിക്കൊണ്ട് ലോകത്ത് താണ്ഢവനൃത്തമാടിക്കൊണ്ടിരിക്കുന്നു.ഭീതിതമായ അന്തരീക്ഷത്തിലൂടെ അതതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.ദരിദ്രനെന്നോ സമ്പന്നനെന്നോ വ്യത്യാസമില്ലാതെ ജാതി മത ഭേദമന്യേ ലോകം മുഴുവൻ ഈ വൈറസിന്റെ കരങ്ങളിൽ ഒതുങ്ങി.അമേരിക്കയിലും ഇറ്റലിയിലും ജനങ്ങൾ ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുന്നു. ഈ രാജ്യങ്ങളിലേക്കായി ക്യൂബ തന്റെ ആരോഗ്യപ്രവർത്തകരെ പറഞ്ഞയച്ചു പിന്തുണ നൽകി.മരണസംഖ്യ ഏറ്റവും കൂടുതലുളളത് അമേരിക്കയിൽത്തന്നെ.ഇവിടെ ഒരു ദിവസം കൊറോണ സ്ഥിരീകരിക്കുന്നത് ആയിരത്തിലധികം പേർക്കാണ്.ഈ വൈറസ് എത്രയോ അപകടകാരിയാണ്.ഈ മഹാമാരിക്കു മുന്നിൽ വികസിത രാജ്യങ്ങൾ പോലും തലകുനിക്കേണ്ടി വന്നു.ലോകത്തിന്റെ കണ്ണീരായി മാറുകയാണ് അമേരിക്കയും ഇറ്റലിയും. ഇത് നിരാശയുടെ കാലമല്ല.ഏത് ശത്രുവിനേയും തുരത്താനല്ല നിഗ്രഹിക്കാൻ തന്നെ കഴിവുളള കരുത്തനാണ് മനുഷ്യർ എന്നു തെളിയിക്കേണ്ട കാലമാണിത്.കൊറോണക്ക് മുന്നിൽ പരാജയപ്പെട്ട് പകച്ചു നിൽക്കുകയല്ല വേണ്ടത്.നാം പോരാടണം.ഇപ്പോൾ ഫീനക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുകയാണ് കേരളം.തന്നെ ചികിത്സിക്കാൻ വന്ന ഡോക്ടറോട് ആരും ജാതി ഏതെന്നോ മതമേതെന്നോ ചോദിച്ചില്ല.ആരോഗ്യപ്രവർത്തകരെ മാലാഖമാരായി കാണുന്നു. വീടിനേയും വീട്ടുകാരേയും മാറ്റിനിർത്തിയാണ് അവർ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നത്.എല്ലാവരും പൊതുശത്രുവായ മഹാമാരിയെ പ്രതിരോധിക്കാൻ ഒത്തൊരുമിച്ച് പൊരുതുക.....ഈ മഹാമാരിയെ തോൽപ്പിക്കുന്നതിന് നമുക്ക് കഴിയട്ടെ....
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം