"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ലോകത്തെ നടുക്കിയകൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ലോകത്തെ നടുക്കിയകൊറോണ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=ലോകത്തെ നടുക്കിയകൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=ലോകത്തെ നടുക്കിയകൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p> |
13:04, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോകത്തെ നടുക്കിയകൊറോണ
ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കോവിഡ് 19 എന്ന മഹാമാരി ആദ്യമായി രൂപപ്പെട്ടത്. ഇതിന്റെ ഉത്ഭവം എവിടെ നിന്നാണ് എന്ന് ആർക്കുമറിയില്ല. പക്ഷേ അത് അവിടത്തെ ജനങ്ങളെ മുഴുവൻ ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്തു. പിന്നീട് ചൈനയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും ലോക രാജ്യങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി. മാനവ സമൂഹത്തിന് ഇന്ന് വംശനാശം സംഭവിക്കുന്ന ഒരു മഹാമാരി തന്നെയാണ് കൊറോണ. ഇതിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തിയിട്ടില്ല. , അമേരിക്ക, ഫ്രാൻസ്, ഇറ്റലി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഒരുപാട് വ്യാപനം ഉണ്ടാവുകയും അനേകം ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്. ഇതിനുമുമ്പും ഇതുപോലൊരു വൈറസ് ചൈനയിൽ രൂപം കൊണ്ടിരുന്നു. അത് അവർ വളരെ നിസ്സാരമായി തള്ളിക്കളയുകയായിരുന്നു. അതിങ്ങനെയായിരുന്നു. ചൈനയിൽ ഒരു കാലഘട്ടത്തിൽ ഭക്ഷ്യക്ഷാമം രൂക്ഷമായി. അവിടത്തെ ജനങ്ങൾ മരിക്കും എന്ന അവസ്ഥയിലെത്തിയപ്പോൾ അവിടത്തെ ഭരണാധികാരി അവർക്ക് എല്ലാ രീതിയിലുമുള്ള മാംസം കഴിക്കാമെന്നു പറയുകയും ചെയ്തു. അതിനുശേഷം അവർ കാടുകളിൽ വരെ പോയി പോയി വേട്ടയാടി കഴിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി 2003 ൽ സാർസ് വൈറസ് രൂപംകൊള്ളുകയും അവിടെ മുഴുവനായി ബാധിക്കുകയും ചെയ്തു. എന്നാൽ ആ വൈറസ് രൂപംകൊണ്ടത് വവ്വാലിൽ നിന്ന് എന്നാണ് പറയപ്പെടുന്നത്. എന്നാൽ അവർ അത് കാര്യമായി എടുത്തിരുന്നില്ല. ആ വൈറസും വുഹാനിൽ തന്നെയാണ് ആദ്യമായി കണ്ടെത്തിയത്. സാർസ് വൈറസ് എല്ലാ രാജ്യങ്ങളിലും വ്യാപിച്ചിരുന്നില്ല. എന്നാൽ അതിനേക്കാളും ഭയാനകവും മാരകവുമായ ഒരു വൈറസ് തന്നെയാണ് കൊറോണ വൈറസ് (കോവിഡ് 19). " മിസൈൽ കണ്ടാൽ വിറയ്ക്കാത്ത അമേരിക്ക കൊറോണ വൈറസിനുമുമ്പിൽ നിലച്ചുപോയി."എല്ലാ സംസ്ഥാനങ്ങളിലും വ്യാപനം ഉണ്ടായതിനു ശേഷമാണ് ആണ് ലോക്ഡൗണും കർഫ്യു പ്രഖ്യാപനവും ഒക്കെ നടത്തിയത്. അറബി രാജ്യങ്ങളിലും വൻതോതിൽ വ്യാപനം ഉണ്ടാവുകയും മരണനിരക്ക് ഉയരുകയും ചെയ്യുന്നു. അവിടെയുള്ള പ്രവാസികൾക്ക് നാട്ടിലേക്ക് വരാൻ പോലും പറ്റാത്ത അവസ്ഥയാണ്.പ്രവാസികളെ നാട്ടിൽ എത്തിച്ചാൽ അവരെ സംരക്ഷിക്കുമെന്ന നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രിയുടെ വാക്കുകൾ അവിടത്തെ പ്രവാസികൾക്ക് ആശ്വാസം നൽകുന്നതാണ്. ജനങ്ങളെ സംരക്ഷിക്കുകയും അവർക്ക് വേണ്ട എല്ലാ സഹായങ്ങളും നടത്തിക്കൊടുക്കുകയും ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ സാർ ,നമ്മുടെ ആരോഗ്യ മന്ത്രി ശ്രീമതി ഷൈലജ ടീച്ചർ, നമ്മുടെ ഡോക്ടർമാർ ,നഴ്സുമാർ ,മറ്റ് ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, എല്ലാ സന്നദ്ധപ്രവർത്തകർ നിങ്ങൾക്കേവർക്കും ഒരു ബിഗ് സല്യൂട്ട്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ