"ജി.യു.പി.എസ്. ചമ്രവട്ടം/അക്ഷരവൃക്ഷം/മഹാമാരിയിൽ നിന്നുള്ള അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരിയിൽ നിന്നുള്ള അതിജീവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| color=  3     
| color=  3     
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

08:58, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരിയിൽ നിന്നുള്ള അതിജീവനം

ഓരോ അവധിക്കാലവും നാം ഓരോരുത്തരും പല തരത്തിലാണ് ചെലവഴിക്കാറ്. എന്നാൽ ഈ അവധിക്കാലം വീടിന് പുറത്ത് ഇറങ്ങാൻ കഴിയാത്ത രീതിയിൽ കഴിച്ചുകൂട്ടേണ്ടി വന്നിരിക്കുന്നു. കാരണം കൊറോണ എന്ന വൈറസ് ബാധ രാജ്യത്തെ മാത്രമല്ല ലോകത്ത് ആകമാനം ഭീതി വരുത്തിയിരിക്കുകയാണ്. ചൈനയിലെ വുഹാനിലാണ് ഈ വൈറസ് ബാധ ആദ്യമായി കണ്ടത്. ഇത് സൗദി അറേബ്യ, നേപ്പാൾ ശ്രീലങ്ക, അമേരിക്ക ..... തുടങ്ങി അനേകം രാജ്യങ്ങളിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.

കേരളത്തിലും കോവിഡ്- 19 ആശങ്ക പരത്തുമ്പോൾ നാം നിതാന്ത ജാഗ്രത എടുത്തതിനാൽ കാര്യമായി രോഗം ബാധിക്കാതെ ദൈവം കാത്തു എന്നു തന്നെ പറയാം. ദൈവത്തിൻ്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിൽ ഇതിനു മുൻപും പല പകർച്ചവ്യാധികളും പ്രത്യക്ഷപ്പെട്ടെങ്കിലും അതിനെ എല്ലാം ഉൻമൂലനം ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ കഴിഞ്ഞ വർഷം നമ്മെ ഭീതിയിൽ ആഴ്ത്തിയ നിപ്പ വൈറസിനെ സർക്കാരിൻ്റെയും ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ പാലിച്ച് ഒറ്റക്കെട്ടായി നാം പൊരുതി ജയിച്ചത് പോലെ കോവിഡ്- 19നേയും നമുക്ക് ഇടച്ചു മാറ്റാൻ കഴിയും. അതിനു വേണ്ടത് ജാഗ്രതയാണ് .

ജാഗ്രത എന്നത് പ്രതിരോധമാണ്. അതിൽ ഏറ്റവും വല്ലത് ശരീരത്തിൻ്റെ പ്രതിരോധം വർധിപ്പിക്കാനുള്ള ജീവിത ശൈലി സ്വീകരിക്കുക എന്നതാണ്. നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സ്ഥാനമാണ് ഇന്ന് പ്ലാസ്റ്റിക്കിന് .അവ ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയുന്നു.ഇത് പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന പ്രശ്നം വലുതാണ്. ഇവ മണ്ണിൻ്റെ ഘടനയെ മാറ്റുന്നു.പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന പുക (വിഷവാതകം ) മനുഷ്യ ജീവന് അപകടകാരിയാണ്.

രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷി നമ്മുടെ ശരീരത്തിന് ഉണ്ടാകണം എങ്കിൽ നാം സമീകൃതാഹാരം ശീലിക്കണം. മാത്രമല്ല വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളില്ല ശുചിത്വം ഉറപ്പു വരുത്തുകയും വേണം. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതാണ് പ്രധാനം.എന്നും നാം വട്ടം പരിസരവും ശുചിത്വത്തോടെ കാത്തു സൂക്ഷിച്ചാൽ ഏള മഹാമാരിയേയും തുടച്ചു മാറ്റാൻ നമുക്ക് കഴിയും. അതിനു വേണ്ടി നാം ഓരോരുത്തരും പരിശ്രമിക്കണം.

മുഹമ്മദ് റിസാൽ U.
5 E ജി.യു.പി.എസ്. ചമ്രവട്ടം.
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം