"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/പ്രകൃതിയമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രകൃതിയമ്മ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= <big><big>പ്രകൃതിയമ്മ</big></big>     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:06, 4 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയമ്മ

മണ്ണും വിണ്ണും ഒന്നായിരുന്നൊരു കാലം
മനുഷ്യർക്ക് മണ്ണിൻെറ മണമാർന്ന കാലം
സർവരും ഒരു മനമായി ജിവിക്കും കാലം
നിസ്വാർത്ഥസ്നേഹത്താൽ നിറയും കാലം

കാലം കടന്നു മനുഷ്യരാകെ മാറിയ കാലം
സ്വാർത്ഥം നിറഞ്ഞവൻ മാറിയ കാലം
വെട്ടിമുറിച്ചവൻ പലതും പലരേയും
ചെയ്തു പലതും സഹികെടുത്തിയമ്മയെ

മലകൾ നിരത്തി മരങ്ങൾ മുറിച്ചവൻ
തോടും പുഴയും മലിനമാക്കി രസിച്ചു
വായുവും ജലവും പരിസരവുമെല്ലാം
മലിനമാക്കി മർത്ത്യൻെറ ക്രൂരത

സ്വന്തവും ബന്ധവും വെട്ടിമുറിച്ചിട്ട്
മുന്നോട്ടു പായുന്ന വിഡ്ഡിയാം മനുഷ്യാ
ഒാർക്കുക , നോക്കുക ചിന്തിച്ചീടുക
ജീവജാലങ്ങൾ തൻ ദാരുണവിലാപം

ഇന്നിതാ നിസഹയായമ്മ കേഴുന്നു
നിശ്ബദയായീ വൈറസിൽ മുന്നിൽ
ഒന്നും ചെയ്യാനാകാതെ നിശ്ചലമായ്
മനമുരുകി കണ്ണീർ കണങ്ങളായ്

ശബ്ദങ്ങളില്ല കോലാഹങ്ങളില്ല ചുറ്റും
തിക്കും തിരക്കുമില്ലോരേടത്തുമില്ല
കുട്ടികൾ തൻ കളികളോ ആരവങ്ങളോ
പൊട്ടിച്ചിരികളോ ഇല്ലാത്ത വിദ്യാലയം

മനുഷ്യരാകെ വിറപ്പിച്ചു നിർത്തിയ
അഗോചരമാം വൈറസിനു മുന്നിൽ
കൂപ്പിയ കരങ്ങളുയർന്നു വിണ്ണിലേക്ക്
ആരാധനാ മന്ത്രങ്ങളുയർന്നീശ്വരനിലേക്ക്

പ്രകൃതിയമ്മയെ സ്നേഹിക്കൂ മർത്യാ നീ
സ്വാർത്ഥം കൈവിട്ടു സ്നേഹിക്കൂ സഹജരെ
ഇൗശ്വരൻ അറിയാതൊന്നുമേയില്ലെന്ന്
വിശ്വസിക്കാൻ മനസൊന്നു തുറക്കൂ.

ആൻമേരി മാനുവൽ
7 A സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത