"ഗവ.എച്ച്.എസ്.എസ് തെങ്ങമം/അക്ഷരവൃക്ഷം/മാലിന്യസംസ്കരണത്തിലൂടെ പരിസ്ഥിതിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാലിന്യസംസ്കരണത്തിലൂടെ പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

22:03, 3 മേയ് 2020-നു നിലവിലുള്ള രൂപം

മാലിന്യസംസ്കരണത്തിലൂടെ പരിസ്ഥിതിശുചിത്വം


ഇന്ന് ലോകജനത നേരിട്ടുകൊണ്ടിരിക്കുന്നഒരു വലിയ വിപത്താണ് വർദ്ധിച്ചുവരുന്നമാലിന്യങ്ങൾ.അലക്ഷ്യമായി റോഡിന്റെ ഇരുവശങ്ങളിലുംപൊതുസ്ഥലങ്ങളിലുംപ്ലാസ്റ്റിക്കുകളിൽ കെട്ടിവലിച്ചെറിയുകയാണ് ചെയ്യുന്നത് . ഇവ നീക്കംചെയ്യാനോ പുനരുപയോഗം ചെയ്യാനോ ആരും ശ്രമിക്കുന്നില്ല.പൊതുസ്ഥലങ്ങളിൽ ധാരാളമായി അവശിഷ്ടം കൊണ്ടിടുന്ന ശീലംകുറക്കുക.കഴിവതും ഗാർഹികാവശിഷ്ടങ്ങൾ ബയോഗ്യാസാക്കി മാറ്റുക. വാങ്ങുന്ന സാധനം അമിതമാകുമ്പോൾആണ് മാലിന്യങ്ങളുംധാരാളമായി ഉണ്ടാകുന്നത് . നിത്യോപയോഗ സാധനങ്ങൾ മിതമായ രീതിയിൽ മാത്രംഉപയോഗിക്കുക.കഴിവതും വിഘടനശേഷിയുള്ള ഉത്പന്നങ്ങൾഉപയോഗിക്കുക.പ്ലാസ്റ്റിക്കുപോലെ മണ്ണിനുംവായുവിനും ഒരു പോലെ ദോഷമുള്ളവയുടെഉപയോഗം പരമാവധി കുറക്കുക.പുനരുപയോഗത്തിലൂടെ മാലിന്യങ്ങളുടെ തോത് കുറക്കാൻ സാധിക്കും.ഉപയോഗിച്ച പ്ലാസ്റ്റിക്ക് വീണ്ടും ഉപയോഗിച്ചാൽ പ്ലാസ്റ്റിക്ക് ഭീകരനിൽ നിന്നും രക്ഷനേടാൻ സാധിക്കും.എല്ലാ ആഴ്ചയിലും ഒരു ദിവസം സ്കൂൂളുകളിലും മറ്റു സ്ഥാപനങ്ങലിലും ‍ഡ്രൈഡേ ആചരിക്കുകയാണ് വേണ്ടത് . നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ സ്വച്ഛഭാരതം പരിപാടിയിലൂടെ മാലിന്യമുക്ത ഇന്ത്യയെ സ്വപ്നം കാണുകയാണ് ചെയ്യുന്നത് . എന്നാൽ ഇന്ന് ഇവയെല്ലാം പാതിവഴിയിൽ കിടക്കുന്നു.മാലിന്യങ്ങൾ സംസ്കരിക്കാൻ ജനവാസ യോഗ്യമല്ലാത്ത സ്ഥലങ്ങൾതെരഞ്ഞെടുക്കുക. ജനവാസ സ്ഥലമായ വിളപ്പിൻശാലയിൽ മാലിന്യ നിർമാർജ്ജപ്ലാന്റ് സ്ഥാപിക്കാൻചെന്നതും അതിന്റെ ഫലമായി ഉരുത്തിരിഞ്ഞപ്രശ്നങ്ങളും എല്ലാവർക്കും സുപരിചിതമാണ് .അതുകൊണ്ടുതന്നെജനങ്ങൾ തിങ്ങിപ്പാർക്കാത്ത സ്ഥലങ്ങൾ ഇതിനായി തെരഞ്ഞെടുക്കുക.മാലിന്യങ്ങൾ വഴിയോരങ്ങളിൽവലിച്ചെറിയാതെ വേസ്റ്റ്ബിന്നുകളിൽമാത്രംനിക്ഷേപിക്കുക.ജനങ്ങൾക്ക് മാലിന്യ നിർമാർജ്ജനബോധവത്ക്കരണം നടത്തുകയും ചെയ്യുക.ഭൂമിയെ മാലിന്യങ്ങളുടെ പിടിയിൽ നിന്നും രക്ഷിക്കേണ്ട സമയംഅതിക്രമിച്ചിരിക്കുന്നു. മാലിന്യങ്ങളുടെ ഉപയോഗം കുറക്കൽ,പുനരുപയോഗം ,പുനഃചംക്രമണം എന്നീപ്രവർത്തനങ്ങൾ ചെയ്താൽ മാലിന്യമില്ലാത്ത ഒരുഭൂമിയെ നമുക്ക് സ്വപ്നം കാണാൻ സാധിക്കും ഇതിനുവേണ്ടിനമുക്ക് ഒത്തൊരുമയോടെ പ്രവർത്തിക്കാം

അബിലക്ഷമി
8 c ജി എച്ച് എസ്സ് എസ്സ് തെങ്ങമം
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം