"ജി.എൽ.പി.എസ്. കക്കാട്/അക്ഷരവൃക്ഷം/അനുവിന്റെ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അനുവിന്റെ പഠനം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= കഥ}}

16:02, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അനുവിന്റെ പഠനം

ഒരു ഗ്രാമത്തിൽ അനുവും കുടുംബവും ജീവിച്ചിരുന്നു. അനുവിന്റെ അമ്മയ്ക്ക് 10 കുട്ടികൾ ഉണ്ടായിരുന്നു. അവൾ ഒൻപതാമത്തെ കുട്ടിയായിരുന്നു .അനു തീരെ പഠിക്കില്ലായിരുന്നു. അവളുടെ അനിയത്തിയും ചേച്ചിയും ചേട്ടന്മാരും നല്ലവണ്ണം പഠിക്കും, അവൾ മാത്രം പഠിക്കാതെ കളിച്ചു നടക്കും. ഒരു ദിവസം അവളെ ടീച്ചർ പൊതിരെ തല്ലി .നല്ല വേദന ഉണ്ടായിരുന്നു. അങ്ങനെ അവൾ സ്കൂൾ വിട്ടു വീട്ടിലേക്ക് ഓടി. വീട്ടിലെത്തിയപ്പോൾ തന്നെ അവൾ കരയാൻ തുടങ്ങിയിരുന്നു. അപ്പോൾ അമ്മ അവളോട് ചോദിച്ചു. "എന്താ മോളെ കരയുന്നത്" !അപ്പോൾ അവൾ പറഞ്ഞു അമ്മേ ... അമ്മേ.... എന്നെ ടീച്ചർ തല്ലി. അപ്പോൾ അനുവിന്റെ അമ്മ ചോദിച്ചു, എന്തിനാ മോളെ തല്ലിയത്? മറുപടിയായി അനു പറഞ്ഞു .ഇന്ന് ഞാൻ ഹോംവർക്ക് ചെയ്തില്ല. ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു, അത് നന്നായി. ഇന്നലെ ഞാൻ നിന്നോട് ചോദിച്ചത് അല്ലായിരുന്നോ ഹോം വർക്ക് ഉണ്ടോ എന്ന്. അപ്പോൾ നീ എന്താ പറഞ്ഞത്- ഹോംവർക്ക് ഇല്ലായെന്ന് .ഇനിമുതൽ എൻറെ മോള് കൃത്യമായി പഠിക്കണം. ഹോം വർക്കുകൾ ഒക്കെ എഴുതണം. കഥയും കവിതയും എഴുതണം. അങ്ങനെ കുറെ കാര്യങ്ങൾ ചെയ്യണം .. അപ്പോൾ അവൾ പറഞ്ഞു ,അമ്മ പറഞ്ഞത് ശരിയാണ്! ഞാൻ ഇങ്ങനെയൊക്കെ ചെയ്താൽ അമ്മുവിനെക്കാൾ നന്നായി പഠിക്കുന്ന കുട്ടി ആകുമായിരുന്നു. അപ്പോൾ അമ്മ പറഞ്ഞു . മിടുക്കി!! അന്നുമുതൽ മുതൽ അവൾ നന്നായി പഠിക്കാൻ തുടങ്ങി . അതിനുശേഷം അവളായിരുന്നു ആ ക്ലാസിലെ മിടുക്കി കുട്ടി.. അപ്പോഴാകട്ടെ അമ്മു പിറകിലായി. അവളെ തോൽപ്പിക്കാൻ അമ്മുവിനും കഴിയാതെയായി .അനു വലുതായി നല്ലൊരു നിലയിലെത്തി !! ഇതിൽ നിന്നും ഒന്നു മനസ്സിലായി പഠിക്കേണ്ട സമയത്ത് നല്ലവണ്ണം പഠിക്കണം. ഇല്ലെങ്കിൽ മറ്റുള്ളവരുടെ മുൻപിൽ ഒരു തമാശയും പരിഹാസ കഥാപാത്രവും ആകും!!!

ഹിസ ഫാത്തിമ
4 ജി.എൽ.പി.എസ് .കക്കാട്
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ