"സെന്റ് സ്ററീഫൻ എൽ.പി.എസ് കള്ളമല/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= ലേഖനം}}

13:07, 1 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പരിസ്ഥിതി നമുക്ക് ഏറ്റവും അനിവാര്യമായ ഒന്നാണ്. മനുഷ്യർ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിലൂടെ മനുഷ്യനുതന്നെ പല വിലത്തുകളും സംഭവിച്ചുകൊണ്ടിരിക്കുന്നു. കാടുകൾ വെട്ടിനശിപ്പിക്കുന്നു, പുഴകളും വയലുകളും നിരത്തി അവിടെ അനേകം നിലകളുള്ള കെട്ടിടങ്ങളും റിസോർട്ടുകളും പടുത്തുയർത്തുന്നു. കല്ലുകൾ വെടി പൊട്ടിച്ചും അടിച്ച് പൊട്ടിച്ചും വലിയ ക്വാറികളാക്കി മാറ്റുന്നു. വന്യമൃഗങ്ങളെ വേട്ടയാടി അവയുടെ മാംസം ഭക്ഷിച്ച് അവയുടെ തലമുറകളെത്തന്നെ ഇല്ലാതാക്കുന്നു. പക്ഷികളെ പിടിച്ച് കൂട്ടിലടച്ച് അവയുടെ സ്വാതന്ത്ര്യം കളയുന്നു. എന്നിട്ടും ആർത്തി തീരാത്ത മനുഷ്യർ തമ്മിലടിക്കുന്നു. ഒരു മരം മുറിച്ചുമാറ്റുമ്പോൾ പകരം ഒരു ചെടിയെങ്കിലും വച്ചു പടിപ്പിക്കാൻ എന്തേ മനുഷ്യർ മെനക്കെടുന്നില്ല! ജലം ഇല്ലങ്കിൽ മനുഷ്യനും മൃഗങ്ങൾക്കും എന്തിന് എല്ലാ ജീവജാലങ്ങക്കും നിലനിൽപുണ്ടോ? ഒരിറ്റു വെള്ളത്തിനു വേണ്ടി എന്തുമാത്രം മനുഷ്യരാണ് വിലപിക്കുന്നത് എന്നിട്ടും എന്തിനാണ് മനുഷ്യൻ ഈ ക്രൂരത കാട്ടുന്നത് ? പരിസ്ഥിതിയെ നശിപ്പിക്കരുത് എന്ന തിരിച്ചറിവ് മനുഷ്യർക്ക് എന്നുണ്ടാവും? ഈ തിരിച്ചറിവ് ഉണ്ടാകുന്ന കാലത്തേ ഈ മഹാമാരികളായ രോഗങ്ങളും പ്രകൃതിക്ഷോപങ്ങളും കെട്ടടങ്ങൂ... മനുഷ്യർ ഇനിയെങ്കിലും ഇത് മനസ്സിലാക്കിയാൽ നല്ലത്.

ദിയ പി.എസ്.
3 B സെൻ്റ്. സ്റ്റീഫൻസ് എൽ.പി.സ്കൂൾ കള്ളമല
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം