"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/സത്യത്തിന്റെ കണ്ണീർ കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സത്യത്തിന്റെ കണ്ണീർ കാഴ്ചക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
20:59, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സത്യത്തിന്റെ കണ്ണീർ കാഴ്ചകൾ
പതിവ് പോലെ ടൗണിൽ നല്ല തിരക്കായിരുന്നു. ആളുകൾ എല്ലാം അവരുടെ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ്. ടൗണിൽ ആകെ ബഹളം ചിലർ പരസ്പരം എന്തൊക്കെ പറയുന്നുണ്ട്. അവരുടെ ചർച്ച ആ മഹാമാരിയെകുറിച്ച് ആയിരുന്നു. മറ്റൊന്നും അല്ല കൊറോണയെകുറിച്ച്. ഡോ. ടൊമിനിക് ഹോസ്പിറ്റലിൽ പുറപ്പെടുന്ന തിരക്കിൽ ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ടീന അടുക്കളയിൽ അവർ കുള്ള ബ്രേക്ക് ഫാസ്റ്റ് തയാർ ആകുന്ന തിരക്കിൽ ആയിരുന്നു. മക്കൾ ആയ ടോമി യും ലിസി യും വിളിച്ചു ചോദിച്ചു :മമ്മി ബ്രേക്ക് ഫാസ്റ്റ് റെഡി ആയില്ലേ. ടീന പറഞ്ഞു ആ റെഡി ആയി. അങ്ങനെ അവർ എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കാൻ ഇരുന്നു. ടൊമിനിക് ടീവി ഓൺ ചെയ്തു ന്യൂസ് ചാനൽ ഇട്ടു. ഇതാ യിരുന്നു വാർത്ത' ചൈനയിൽ മരണം 5000 കടന്നു. എല്ലാവരും ജാഗ്രത പാലിക്കണം. നമ്മുടെ അരികിലേക്കും അതു ഏതു സമയം വും എത്തി ചേരാം '. ടീന ദേഷ്യത്തിൽ പറഞ്ഞു : ഈ ന്യൂസ് ചാനലുകാർക്ക് വേറെ പണി ഒന്നും ഇല്ലേ. രാവിലെ തന്നെ മനുഷ്യനെ പേടി പ്പിക്കാൻ എന്നിട്ട് തുടർന്നു: ചൈന ക്കാർക്ക് ആ രോഗം വന്നെത്തി യദു അവരുടെ ഭക്ഷണ രീതി കൊണ്ട് തന്നെ എന്ന് പറഞ്ഞു അവൾ അവളെ തന്നെ സമാധാന പെടുത്തി. ടൊമിനിക് പറഞ്ഞു : ടീന അങ്ങനെ നിസാരം ആയി കാണരുത്...... തികച്ചും ഒരു മഹാമാരിതന്നെ ആണ് അതു. ടീന ദേഷ്യത്തിൽ പറഞ്ഞു :നിങ്ങൾ ഒന്ന് നിർത്തു ന്നുണ്ടോ. സമയം പത്തു ആയി ഹോസ്പിറ്റലിൽ പോവണ്ടേ. ടൊമിനിക് കൈ കഴുകി മക്കളെ അടുത്ത് വിളിച്ചു പറഞ്ഞു മമ്മി യെ ബുദ്ധി മുട്ടിക്കരുത് ട്ടോ .... മമ്മിയെ ഹെല്പ് ചെയ്യണം ട്ടോ എന്നൊക്കെ..... ആ രണ്ടു കുട്ടികളും തല ആട്ടി പപ്പക്ക് ഉമ്മ കൊടുത്തു. ടീന പറഞ്ഞു നിങ്ങൾ ശ്രദ്ധിക്കണം ട്ടോ. അപ്പോൾ ടൊമിനിക് പറഞ്ഞു ഞാൻ ശ്രദ്ധിച്ചോളാം. നീ അമിത മായി ജോലി ഒന്നും ചെയ്യണ്ട. നിനക്ക് നല്ല റസ്റ്റ് വേണമെന്ന് ഡോക്ടർ പറഞ്ഞിട്ടില്ലേ...... കാരണം അവൾ ഗർഭിണി ആയിരുന്നു. അങ്ങനെ അദ്ദേഹം യാത്ര പുറപ്പെട്ടു. ടൊമിനിക് ഹോസ്പിറ്റലിൽ എത്തി. സാധാരണ ദിവസം പോലെ ആയിരുന്നു. വളരെ തിരക്ക് ആയിരുന്നു ഹോസ്പിറ്റലിൽ. അദ്ദേഹത്തിന്റെ ഉള്ളിൽ എന്തോ ഒരു ഭയം ഉണ്ടായി. പിന്നീട് പരിശോധനയൊക്കെ കഴിഞ്ഞു രാത്രി വീട്ടിലേക് പുറപ്പെടാൻ നിൽകുമ്പോൾ ആണ് ഡോക്ടർമാർക്ക് ഒരു അടിയന്തിര മീറ്റിംഗ് വിളിച്ചത്. അദ്ദേഹം ആലോചിച്ചു. ടീന യും കുട്ടികളും ഒറ്റക്ക് ആണല്ലോ.... എന്തു ചെയ്യും ഫോൺ എടുത്തു വിളിച്ചു പറഞ്ഞു. നിങ്ങൾ കിടന്നോളു..... ഞാൻ എത്താൻ വൈകും .പിന്നീട് അദ്ദേഹം മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ പോയി. അവിടെയും ചർച്ച ആ പുതിയ അതിഥി യെ കുറിച്ച് ആയിരുന്നു. അപ്പൊ ആണ് അറിയാൻ കഴിഞ്ഞത് അടുത്ത ഹോസ്പിറ്റലിൽ ഒരാൾ കൊറോണ വൈറസ് സ്ഥിതികരിച്ചു. ഒരു നിമിഷം എല്ലാരും ഒന്ന് ഞെട്ടി. അവസാനം ചർച്ചകൾ അവസാനിപ്പിച്ചു ടൊമിനിക് വീട്ടിലേക്ക് തിരിച്ചു. ടീനയും മക്കളും ഉറങ്ങിയിട്ടില്ല ആയിരുന്നു. പപ്പാ എന്ന് വിളിച്ചു അവർ ഓടി വന്നു കൈ പിടിച്ചു. ടീന ചോദിച്ചു എന്താ നിങ്ങൾക്ക് ഒരു വിഷമം പോലെ. ഒന്നുമില്ല എന്ന് പറഞ്ഞു കൊണ്ട് ടൊമിനിക് അകത്തു പോയി. പിന്നീട് ഭക്ഷണം കഴിച്ചു അവർ കിടന്നു. ടൊമിനികിന്റെ ചിന്ത മുഴുവൻ കൊറോണയെകുറിച്ച് ആയിരുന്നു. അങ്ങനെ ഒരു ദിവസം കടന്നു പോയി. പതിവ് പോലെ പിറ്റേ ദിവസംവും അദ്ദേഹം ഹോസ്പിറ്റലിൽ പോയി.... പക്ഷെ അന്ന് കുറച്ചു വൈകിയാണ് എത്തിയത്. മറ്റു ഡോക്ടർമാരൊക്കെ എന്താ ചർച്ചയിൽ ആണ്. അപ്പൊ ആണ് അദ്ദേഹം ആ ഞെട്ടിക്കുന്ന വാർത്ത അറിഞ്ഞത്.... അവരുടെ ഹോസ്പിറ്റലിൽ 12 പേർക്ക് കൊറോണ വൈറസ് സ്ഥിതികരിച്ചു എന്ന്. പിന്നീട് അവർ അതിനെതിരെ പ്രതിരോധിക്കാനുള്ള കാര്യത്തിൽ ബോധവാൻമാരായി. വീട്ടില് ജോലി കഴിഞ്ഞു ടീന ടീവി ഓൻ ചെയ്തപ്പോൾ കേട്ട വാർത്ത അവളെ വല്ലാതെ പരിഭ്രാന്തിയിലാക്കി . അവൾ പെട്ടന്ന് ടൊമിനികിന് ഫോൺ ചെയ്‌തു എന്നിട്ട് അവൾ പറഞ്ഞു നിങ്ങൾ എത്രയും പെട്ടന്ന് വീട്ടിലെ ക്ക് പോരൂ...... എനിക്ക് പേടി ആവുന്നു . ഇതു കേട്ട പ്പോൾ ടൊമിനിക് കുറച്ചു നേരം നിശബ്ദത ആയി നിന്നു...... എന്നിട്ട് പറഞ്ഞു നീ പേടി കേണ്ട. ഒന്നും സംഭവിക്കില്ല . ഇതു ഞങ്ങളുടെ കടമയാണ് എന്ന് പറഞ്ഞു അവളെ സമാധാനപ്പെടുത്തി. ഞമ്മൾ ജാഗ്രത പുലർത്തുകയും അതിനു എതിരെ പോരാടുകയും വേണം. ഞാൻ ഇന്ന് വരുന്നില്ല എന്ന് പറഞ്ഞു ഫോൺ വെച്ചു. പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന്റെ ജീവിതം ഹോസ്പിറ്റലിൽ മാത്രമായി ഒതുങ്ങി . അതിനിടയിൽ ആണ് ആ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞത്.... താനും കൊറോണ വൈറസിന് ഇരയായി എന്നുള്ളത്. അദ്ദേഹം വിറക്കുന്ന കൈകളോടെ ഫോൺ എടുത്തു തന്റെ ഭാര്യയുടെയും മക്കളുടെയും ഫോട്ടോ ആയിരുന്നു ഡിസ്പ്ലേയിൽ . അസഹനീയം ആയ വേദന ഓടെ അദ്ദേഹം ആ സത്യത്തെ ഉൾക്കൊണ്ട് "രോഗം മാറും വരെ തനിക്കു ഇനി ഭാര്യ യെയും മക്കളെ യും കാണാൻ കഴിയില്ല എന്ന്. ഐസോലേഷൻ റൂമിലേക്ക് കയറുന്നതിന് മുമ്പ് തന്റെ ഭാര്യയെ യും മക്കളെ യും ഒരു നോക്ക് കാണാൻ ആയി ആ വീടിന്റെ മുമ്പിൽ എത്തി . പപ്പാ വന്ന സന്തോഷ ത്തിൽ കുട്ടികൾ തുള്ളി ചാടി മമ്മിയെ വിളിക്കാൻ അകത്തേക്കോടി. ടീന യും മക്കളും പുറത്തോട്ടു വരുന്നത് കണ്ടു ഒരു നിമിഷം നോക്കി നിന്ന് ഡോക്ടർ ടൊമിനിക് അവിടുന്ന് പോയി. ആ മഴയിൽ അദ്ദേഹത്തിന്റെ കണ്ണുനീരിന്റെ അർഥം തിരിച്ചറിയാൻ ആർക്കും കഴിയുമായിരുന്നില്ല. ഐസോലേഷൻ വാർഡിൽ കയറിയ ടൊമിനിക് തന്റെ ഭാര്യയെയും മക്കളെയും പുറം ലോകവും കാണാൻ സാധിച്ചില്ല....... പക്ഷെ............. ഇന്നും തന്റെ പ്രിയതമന്റെ വിരഹം ഉൾക്കൊണ്ട് മക്കളോടൊപ്പം അവരുടെ പപ്പയുടെ വരവും കാത്തു വഴിയിലേക്ക്കണ്ണും മിഴിച്ചിരിക്കുന്ന കാഴ്ച എല്ലാവരെയും കരളലിയിച്ചു കൊണ്ടിരിക്കുന്നു.......... അവളുടെ തേങ്ങലുകൾ.......... ഇതിനു ഒരു അവസാനം ഉണ്ടോ............... ശുഭം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ