"എസ്.യു.എൽ..പി.എസ് . കുറ്റൂർ/അക്ഷരവൃക്ഷം/മാലിന്യമുക്ത കേരളം, നമ്മുടെ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാലിന്യമുക്ത കേരളം, നമ്മുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=nija9456| തരം=ലേഖനം}}

10:41, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാലിന്യമുക്ത കേരളം, നമ്മുടെ സ്വപ്നം

നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ഇവിടെ  ജനിക്കുന്ന  ഓരോരോ  മനുഷ്യനും  ആവശ്യമായതൊക്കെ. ഈ അമ്മ എവിടെ ഒരുക്കിവെച്ചിട്ടുണ്ട്. പരിസ്ഥിതിയെ സ്നേഹിക്കുന്നതാണ് നമ്മുടെ ധർമ്മം. മനുഷ്യൻറെ ആർത്തി മൂലം പ്രകൃതിയെ നിരന്തരം  ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിൻറെ അനന്തരഫലമാണ് പ്രകൃതി ദുരന്തങ്ങൾ. മണ്ണും  ജലസമ്പത്തും വനസമ്പത്തും ദൈവത്തിൻറെ വരദാനമാണ്. ഇവയെ ദുരുപയോഗം ചെയ്യുന്നത് വഴി നമ്മളോരോരുത്തരും  സ്വാര്ത്ഥതയോടെ വാഴാൻ സ്വയം വെട്ടി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

പ്രകൃതിക്ക് ഭീഷണിയായി മാറിയ ഒരു വസ്തുവാണ്. പ്ലാസ്റ്റിക്  വിമുക്ത വിദ്യാലയങ്ങൾ നമുക്ക് മാതൃകയായി മാറ്റണം. കുന്നുകൾ കൊണ്ടും  വയലുകൾ  കൊണ്ടും  അലൻകൃതമായിരുന്ന നമ്മുടെ നാടിന് ഇന്ന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?  മണ്ണുമാന്തി യന്ത്രങ്ങളെല്ലാം തന്നെ പ്രകൃതിയിലെ സമ്പത്തുകളെ നിരപ്പാക്കി കൊണ്ടിരിക്കുകയാണ്. പരിസ്ഥിതിയിൽ നിരന്തരം വന്നുചേരുന്ന മാലിന്യകൂമ്പാരങ്ങൾ ജീവിതത്തെ വാസയോഗ്യമാക്കുന്ന ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്നു.

ഇന്നത്തെ കാലഘട്ടത്തിൽ ഇതിൽ ഏറെ പ്രധാനമുള്ള ഒരു വിഷയമാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം. എന്നാൽ ഇന്ന് നേരെ തിരിച്ചാണ് സംഭവിക്കുന്നത് നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അടഞ്ഞുകിടക്കുന്നു. അറിഞ്ഞും അറിയാതെയും നാം പല തരം രോഗങ്ങൾക്കും വിധേയമാക്കി കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നും ഒരു നിത്യ മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിൻറെ ഭാഗമാക്കിയേ തീരൂ....

ഫാത്തിമ നൂനു കെ.ടി
4 A എസ്‌.യു.എൽ.പി സ്കൂൾ, കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം