"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി എന്റെ ആവശ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
   {{BoxBottom1
   {{BoxBottom1
   | പേര്=ശ്രീദേവിക ഒ എസ്  
   | പേര്=ശ്രീദേവിക ഒ എസ്  
   | ക്ലാസ്സ്= 6
   | ക്ലാസ്സ്= 6B
   | പദ്ധതി= അക്ഷരവൃക്ഷം
   | പദ്ധതി= അക്ഷരവൃക്ഷം
   | വർഷം=2020
   | വർഷം=2020

11:23, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ പരിസ്ഥിതി എന്റെ ആവശ്യം ....

പരിസ്ഥിതിയെ കുറിച്ച് പറയുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ശ്രീ അയ്യപ്പപ്പണിക്കരുടെ കവിതയിലെ വരികളാണ്

കാടെവിടെ മക്കളേ

മേടെവിടെ മക്കളേ

കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ

പരിസ്ഥിതി സംരക്ഷിക്കേണ്ട നമ്മൾതന്നെ പരിസ്ഥിതി ചൂഷണം ചെയ്യുന്നു .മരങ്ങൾ വെട്ടിയും, മലകൾ നികത്തിയും, പ്രകൃതിയുടെ മനോഹാരിത നഷ്ടപ്പെടുത്തിയും പുഴകൾ മലിനമാക്കിയും പരിസ്ഥിതിയെ നശിപ്പിക്കുന്നത് വളരെ നിഷ്ഠൂരമായ പ്രവർത്തിയാണ്. ഇതിനെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുമ്പോൾ ഇനി വരുന്ന തലമുറ അനുഭവിക്കേണ്ട വിപത്തുകളെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ഭയം തിങ്ങിനിറയുന്നു

നമ്മൾ ജൂൺ 5 പരിസ്ഥിതി ദിനമായി ആഘോഷിക്കാറുണ്ട് .പരിസ്ഥിതിദിനം, ഒരു തൈ നടുന്നതിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല .കുന്നുകളും ,മലകളും മണ്ണെടുത്ത് നികത്തുന്നത് പരിസ്ഥിതിയെ നശിപ്പിക്കുന്ന ഒന്നാണ്. അതുപോലെ തന്നെ ഇന്ന് നമ്മൾ പുറത്തേക്കിറങ്ങുമ്പോൾ കാണുന്ന മനസ്സ് മടുപ്പിക്കുന്ന കാഴ്ചകളിലൊന്നാണ് വഴിയോരങ്ങളിൽ കൂമ്പാരമായി കിടക്കുന്ന മാലിന്യങ്ങൾ. ഇത് പരിസ്ഥിതിയെയും നമ്മുടെ ആരോഗ്യത്തെയും എത്രത്തോളം ദുരന്തത്തിലേക്ക് നയിക്കുന്നുവെന്ന് വിദ്യാസമ്പന്നരായ നമ്മൾ ചിന്തിക്കുന്നില്ല. വായുമലിനീകരണവും പരിസ്ഥിതിയെ നശിപ്പിക്കുന്നു. വായു മലിനികരണത്തിന്റെ  പേരിൽ ഡൽഹിയിൽ നടന്ന പ്രക്ഷോഭം നമ്മളൊക്കെ കണ്ടതാണ്.ഈ വിപത്ത് കൊറോണയെക്കാൾ ഭീകരമാണെന്നു വേണം പറയാൻ. വായു മലിനീകരണവും പരിസ്ഥിതി മലിനീകരണവുമൊക്കെ നിയന്ത്രിച്ചു നിർത്തേണ്ട  നമ്മൾ തന്നെയാണ് ഇത്തരം പ്രവർത്തിക്ക് കൂട്ടുനിൽക്കുന്നത്. എന്റെ പരിസ്ഥിതി, എന്റെ ആവശ്യം എന്ന ചിന്ത കുട്ടികളായ നമ്മളിലൂടെ എങ്കിലും വളർത്തിയെടുത്ത് ഭാവി തലമുറയ്ക്ക് വേണ്ടി നല്ലൊരു പരിസ്ഥിതിയെ പരിപോഷിപ്പിച്ചെടുക്കുവാൻ നമുക്ക് ശ്രമിക്കാം

ശ്രീമതി സുഗതകുമാരി യുടെ വാക്കുകളിലൂടെ

ഒരു തൈ നടാം

നമുക്കമ്മയ്ക്ക് വേണ്ടി

ഒരു തൈ നടാം

കൊച്ചുമക്കൾക്ക് വേണ്ടി

ഒരു തൈ നടാം

നൂറ് കിളികൾക്കു വേണ്ടി

ഒരു തൈ നടാം

നല്ല നാളേക്ക് വേണ്ടി


ശ്രീദേവിക ഒ എസ്
6B ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം