"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/മുന്നേറിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

22:41, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുന്നേറിടാം

പോരാടുവാൻ നേരമായ് കൂട്ടരെ
പ്രതിരോധമാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിയ്ക്കാം നമുക്കീ ദുരന്തത്തി-
ന്നലയടിയിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കീടാം സ്നേഹ ഹസ്തദാനം
അല്പകാലം നാമകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരുജീവനല്ല
ലോകജനതയെത്തന്നെയല്ലോ
ആശ്വാസമേകും ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ പോരാടീടാം
ജാഗ്രതയോടെ, ശുചിത്വബോധത്തോടെ
ലോക നന്മയ്ക്കായ് മുന്നേറിടാം.

ഫാത്തിമ മിസ്ന
7 എ ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത