"ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ ശുചിത്വശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വശീലങ്ങൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=MT_1227|തരം=ലേഖനം}} |
12:40, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വശീലങ്ങൾ
മനുഷ്യർക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടുന്ന നല്ലശീലങ്ങളിൽ ഒന്നാണ് ശുചിത്വശീലം. ശുചിത്വം പ്രധാനമായും രണ്ട് തരത്തിലുണ്ട്. വ്യക്തി ശുചിത്വവും പരിസരശുചിത്വവും. രണ്ടിനും തുല്യപ്രാധാന്യമുണ്ട്. വ്യക്തിശുചിത്വം എന്തൊക്കെയാണെന്ന് നോക്കാം. ദിവസവും കുളിക്കുക, ഭക്ഷണം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും കൈയും വായും നന്നായി കഴുകുക, ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷം കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക, രാവിലെയും രാത്രിയിലും പല്ലുതേക്കുക, അലക്കി വൃത്തിയാക്കിയ വസ്ത്രങ്ങൾ ധരിക്കുക, നഖങ്ങൾ വെട്ടി വൃത്തിയാക്കുക ഇവയൊക്കെ വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇനി പരിസരശുചിത്വം എന്താണെന്ന് നോക്കാം. മാലിന്യങ്ങൾ വലിച്ചെറിയരുത്, പൊതുസ്ഥലങ്ങളിൽ തുപ്പരുത്, പൊതുസ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം ചെയ്യരുത്, ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയരുത്, മാലിന്യം കൂട്ടിയിടരുത്, വെള്ളം കെട്ടിനിൽക്കാൻ ഇടയാക്കരുത്. കിണറുകളും മറ്റു ജലസ്രോതസ്സുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, നമ്മുടെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. വീടും പരിസരവും പൊതുസ്ഥലങ്ങളും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്ന് കൂടി നാം ഓർമ്മിക്കണം. നാം ശുചിത്വ ശീലങ്ങൾ കൃത്യമായി പാലിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിക്കുകയും അങ്ങിനെ രോഗങ്ങളെ വലിയ തോതിൽ ചെറുക്കാൻ സാധിക്കുകയും ചെയ്യും.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം