"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7: വരി 7:
{{BoxBottom1
{{BoxBottom1
| പേര്=ഫിദ ഫാത്തിമ  
| പേര്=ഫിദ ഫാത്തിമ  
| ക്ലാസ്സ്=5 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

23:24, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ശുചിത്വം ആരോഗ്യം
    പ്രകൃതിയിൽ ജീവിക്കുന്ന ഓരോ ജീവജാലങ്ങൾക്കും പരിസ്ഥിതി എന്ന വാക്കിനോട് ഉള്ള കടമ വളരെ വലുതാണ്. കാരണം ഒന്നേയുള്ളൂ പ്രകൃതി നമ്മുടെ അമ്മയാണ്. ഏതൊരാളുടെയും നിലനിൽപ്പിന് അമ്മ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ പരിസ്ഥിതി ഇല്ലാതെ മനുഷ്യൻ ഇല്ല. അതിനാലാണ് നാം എല്ലാ ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഇതിലൂടെ നട്ടുവളർത്തുന്ന ഓരോ ചെടിയും നാളെയുടെ സുരക്ഷ ഉറപ്പു വരുത്തുകയാണ്. എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനാവശ്യമായ വായുവും വെള്ളവും തുടങ്ങിയ ധാരാളം വസ്തുക്കളും പരിസ്ഥിതി നമുക്ക് ഉറപ്പാക്കുന്നു. അപ്പോൾ നമ്മൾ ചെയ്യേണ്ടത് പ്രകൃതി സംരക്ഷിക്കുക എന്നത് മാത്രമാണ്. എന്നാൽ നമ്മൾ ഇന്ന് പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കായി മരങ്ങൾ വെട്ടി നശിപ്പിക്കുകയും പരിസ്ഥിതി മലിനമാക്കുകയും ചെയ്യുമ്പോൾ നാം നഷ്ടപ്പെടുത്തുന്നത് മനുഷ്യായുസ്സ് ആണ്. വൃത്തിയില്ലാതെ നാം പരിസ്ഥിതി നശിപ്പിക്കുമ്പോൾ അതിലൂടെ കൊതുകുകളുംമറ്റു പ്രാണികളും മനുഷ്യന് മാറാരോഗം സൃഷ്ടിക്കുന്നു. ഡെങ്കിപ്പനി,  മലേറിയ,  എലിപ്പനി എന്നിവയുടെ ഉറവിടം വൃത്തിയില്ലാത്ത പരിസ്ഥിതി തന്നെയാണ്. വ്യക്തി ശുചിത്വത്തിലൂടെ ആരോഗ്യം നിലനിർത്തേണ്ടത് മനുഷ്യന്ടെ കടമ തന്നെയാണ് . ആരോഗ്യമുള്ള മനുഷ്യന് മാത്രമേ ആരോഗ്യമുള്ള പരിസ്ഥിതി നിലനിർത്താൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ പരിസ്ഥിതി നമ്മുടെ അമ്മയാണ്. അതിനാൽ നാം ഓരോരുത്തരും
പ്രകൃതിയെ സംരക്ഷിക്കേണ്ടതുണ്ട്.
ഫിദ ഫാത്തിമ
5 B മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം