"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/സ്നേഹത്തിന്റെ പൊള്ളൽ പാടുകൾ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രീപതി | | പേര്= ശ്രീപതി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9 F | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
16:56, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്നേഹത്തിന്റെ പൊള്ളൽ പാടുകൾ....
"അമ്മേ... ഞാൻ ഇറങ്ങുവാ.. ബസ് ഇപ്പോൾ വരും" അമ്മു വിളിച്ചുപറഞ്ഞു. "മോളെ നിൽക്ക് ദാ ലഞ്ച്." അമ്മുവിന്റെ അമ്മ അവളെ വിളിച്ച് നിർത്തി. "ഓ... ഞാൻ മറന്നു. അതിങ്ങു താ." "മോളെ നിന്നെ ഞാൻ ബസ് സ്റ്റോപ്പിൽ കൊണ്ടാകാം." അമ്മ പറഞ്ഞു. "അത് വേണ്ട. അമ്മയെ കണ്ടാൽ എന്റെ കൂട്ടുകാർ എന്നെ കളിയാക്കും." അമ്മു പ്രതികരിച്ചു. വിഷമത്തോടെ അമ്മ പിൻവാങ്ങി. തന്റെ മുഖത്തെ പൊള്ളലേറ്റ പാട്ടുകളെക്കുറിച്ച് ഓർത്ത് ആ അമ്മ വിഷമിച്ചു. പക്ഷേ ആ പാട്ടുകൾ തനിക്ക് നൽകിയ സമ്മാനത്തെ കുറിച്ച് ഓർത്ത് അവർ സന്തോഷിക്കുകയും ചെയ്തു. തന്റെ അമ്മയുടെ മുഖത്തെ കറുത്ത പാടുകളെ പറ്റി പറഞ്ഞ് തന്നെ തന്റെ കൂട്ടുകാർ കളിയാക്കും എന്ന് പറഞ്ഞ് അമ്മു അവളുടെ കൂട്ടുകാരെ തന്റെ വീട്ടിൽ വരുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയും അമ്മയെ കൂട്ടുകാരിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെ മാർക്കറ്റിൽ പോയി തിരികെ വരികയായിരുന്നു അമ്മ, ബസ്സിൽ നിന്ന് ഇറങ്ങുന്ന തന്റെ മകളെ കണ്ടു അവളുടെ അടുത്തേക്ക് ചെന്നു. അമ്മു അവളുടെ അമ്മയെ കണ്ട് ഞെട്ടി, ഇനിയും തന്റെ കൂട്ടുകാർ അവളെ കളിയാക്കും എന്നൊക്കെ കരുതി അവൾ അമ്മയോട് ദേഷ്യപ്പെട്ടു. വീട്ടിലെത്തി ദേഷ്യത്തോടെ അവൾ തന്റെ മുറിയിൽ പോയിരുന്നു. ബസ്റ്റോപ്പിൽ നടന്ന കാര്യങ്ങളൊക്കെ അമ്മുവിന്റെ അമ്മ അവളുടെ അച്ഛനോട് പറഞ്ഞു. ഇത് കേട്ട് അച്ഛൻ അമ്മുവിന്റെ അടുത്തുചെന്നു. "അമ്മു നിനക്ക് എന്തുപറ്റി?" അച്ഛൻ ചോദിച്ചു. "അമ്മ ഞാൻ പറഞ്ഞത് കേൾക്കാതെ എന്റെ കൂട്ടുകാരുടെ അടുത്ത് വന്നു. "അമ്മു പറഞ്ഞു. "അതിനെന്താ? " അച്ഛൻ ചോദിച്ചു. "അമ്മയുടെ മുഖത്തെ പാടുകൾ കുറിച്ച് ഞാൻ എന്റെ കൂട്ടുകാരോട് പറഞ്ഞിട്ടില്ല. അവർ അത് കണ്ടാൽ എന്നെ കളിയാക്കും എന്ന് അമ്മയോട് ഞാൻ പറഞ്ഞതാ, പക്ഷെ അമ്മ അത് കേൾക്കാതെ അവരുടെ അടുത്ത് വന്നു". "മോളെ നിന്റെ അമ്മയുടെ മുഖത്തെ പാടുകൾ എങ്ങനെ വന്നതാണ് എന്ന് നിനക്കറിയാമോ?" "ഇല്ല". അമ്മു മറുപടി നൽകി. "പണ്ട് നീ കുഞ്ഞായിരുന്ന സമയം നമ്മൾ മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒരു ദിവസം ആ വീടിന് തീ പിടിച്ചു. അപ്പോൾ നിന്നെ മുകളിലത്തെ മുറിയിൽ ഉറക്കി കിടത്തിയിട്ട് അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു നിന്റെ അമ്മ, തീ തീപിടിച്ചത് കണ്ടു നിന്നെ രക്ഷിക്കാനായി മുകളിലേക്ക് വന്ന് നിന്റെ അമ്മ അവിടെ കുടുങ്ങി. നിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി അമ്മ ആളിക്കത്തുന്ന തീയിലൂടെ പുറത്തേക്ക് ഓടി." അങ്ങനെയാണ് നിന്റെ അമ്മയുടെ മുഖത്തെ പാടുകൾ വന്നത്". അച്ഛൻ പറഞ്ഞു. ഇത് കേട്ടപ്പോൾ അമ്മുവിനെ സഹിക്കാനായില്ല. അവൾ പൊട്ടിക്കരഞ്ഞു. അതിനു ശേഷം അമ്മയോട് ചെന്ന് മാപ്പ് പറഞ്ഞു പിന്നെ എല്ലാ ദിവസവും അമ്മുവിന് ബസ്റ്റോപ്പിൽ കൊണ്ട് ആക്കുന്നതും തിരികെ വിളിക്കാൻ പോകുന്നതും അവളുടെ അമ്മയാണ് ഇപ്പോൾ അവൾ തന്റെ അമ്മയെ അകറ്റി നിർത്താറില്ല.
സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ