"ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/വൃത്തിയാണ്ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തിയാണ്ആരോഗ്യം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കഥ}}

16:24, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തിയാണ്ആരോഗ്യം

മണ്ണിൽ കളിക്കുക എന്നത് നീലുവിന് നിർബന്ധമാണ്, പുട്ട് മുതൽ കേക്ക് വരെ കുറേ പലഹാരങ്ങൾ അവൾ ദിവസവും മണ്ണുകൊണ്ട് ഉണ്ടാക്കും, മണ്ണും വെള്ളവും അവൾക്ക് ഭയങ്കര ഇഷ്ടമാണ്. 'നീലൂ... മതി മതി എന്ത് കളിയാണിത്?കയ്യും കാലും കഴുകാതെ അകത്ത് കയറാൻ പാടില്ല.. അമ്മ അവളോട് ദേഷ്യപ്പെട്ടു. എന്നാലും അവൾ അത് ശ്രദ്ധിച്ചതേയില്ല, പിന്നേം കുറേ നേരം കളിച്ചു,അപ്പോഴാണ് അമ്മാവൻറെ വരവ്, അവൾ ഓടിച്ചെന്ന് അമ്മാവൻറെ കയ്യിലുള്ള പൊതിമേടിച്ചു,മിഠായി കണ്ട അവൾ കയ്യിലെ ചെളി നോക്കിയില്ല, ചെളിക്കയ്യുമായി അവൾ മിഠായി തിന്നാൻ ശ്രമിച്ചു,ഇത് കണ്ട അമ്മ അവളെ അടിച്ചു. ങീ...ങീ... അവൾ കരയാൻ തുടങ്ങി. 'അയ്യേ എന്താ ഇത്? വൃത്തിയെക്കുറിച്ച് മോള് സ്ക്കൂളിൽ നിന്നും പഠിച്ചിട്ടില്ലേ....? അമ്മാവൻ ചോദിച്ചു. അവൾ തലതാഴ്ത്തി നിന്നു. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ വൃത്തിയാക്കണം, ഒപ്പം നമ്മുടെ വീടും പരിസരവും ഒക്കെ വൃത്തിയാക്കണം, വൃത്തിയില്ലെങ്കിൽ വൈറസുകളും മറ്റും നമുക്ക് രോഗം പരത്തും അത് കൊണ്ട് മോള് പോയി കൈ നന്നായി കഴുകി വൃത്തിയാക്കിട്ട് മിഠായി കഴിച്ചോളൂ..... അവൾക്ക് കാര്യം മനസ്സിലായി, അവൾ വേഗം പോയി കുളിച്ച് വൃത്തിയായി വന്നിട്ടാണ് മിഠായി തിന്നതും ഭക്ഷണം കഴിച്ചതും എല്ലാം... കൂട്ടുകാരെ... നമ്മൾക്കും നീലുവിനെപ്പോലെ വൃത്തിയായി നമ്മുടെ ആരോഗ്യം സൂക്ഷിക്കാം.

റാനിയ.പി
3 c ജി.എൽ.പി.എസ് പൂങ്ങോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ