"എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/അക്ഷരവൃക്ഷം/'''വായനാശീലം ഇന്നത്തെ തലമുറയിൽ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Fmcths എന്ന ഉപയോക്താവ് [[എഫ്.എം.സി.ടി.എച്ച്.എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/'''വായനാശീലം ഇന്നത്തെ തലമുറയി...)
 
(വ്യത്യാസം ഇല്ല)

22:10, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വായനാശീലം ഇന്നത്തെ തലമുറയിൽ
                                                             "പട്ടിണിയായ മനുഷ്യാ, നീ  പുസ്തകം കയ്യിലെടുത്തോളൂ പുത്തനൊരായുധമാണ് നിനക്കത്".                                                                           
                                               "വായിച്ചു വളരാം വായിക്കാതേയും വളരാം വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും".                                                                     

ഈ മഹത് വചനങ്ങളിൽ സൂചകമാകുന്നത് പുസ്തകങ്ങളുടേയും വായനയുടെയും മഹത്വമാണ്. വരികളും വാക്കുകളും ലളിതമാണെങ്കിലും അതിന്റെ അർത്ഥം വളരെ വലുതും ആഴമേറിയതുമാണ്. വായിച്ചു നേടുന്ന അറിവ് അത് ഒരിക്കലും മനസ്സിൽ നിന്നും മായില്ല.വായിക്കുന്നതിലൂടെ ബുദ്ധി വികസിക്കുന്നു. നാട്ടിലും വിദ്യാലയങ്ങളിലും ഗ്രന്ഥശാലകൾ വളരണം. വായനയുടെ മഹത്വത്തെപ്പറ്റി ബോധവൽക്കരണം നടത്തണം. കുട്ടികളെയും മുതിർന്നവരേയും വായിക്കാൻ പ്രേരിപ്പിക്കണം. ഇതിലൂടെ വായനാശീലമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ സാധിക്കും. അതിന് കൂട്ടായപരിശ്രമമാണ് ആവശ്യം. അന്ധകാരത്തിൽ നിന്നും അറിവിന്റെ പ്രകാശം എങ്ങും പ്രസരിക്കണം.

എമിൽ ജെയ്സൺ
8ബി എഫ്.എം.സി.ടി.എച്ച്.എസ് കരുമാല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം